ഏതു പ്രായം മുതൽ പെൺകുട്ടികൾ വിവാഹം കഴിക്കണമെന്നതു സംബന്ധിച്ച് ലോകത്തെല്ലായിടത്തും പലവിധ നിയമങ്ങളാണ് എന്ന് ജുവൽ മേരി. ഏഴ് വയസ് മുതൽ വിവാഹം കഴിപ്പിക്കാമെന്ന് പറയുന്നവരും ഒമ്പത് വയസ് മുതൽ പെൺകുട്ടികൾക്ക് വിവാഹം കഴിക്കാമെന്നത് ലീഗലാക്കണമെന്ന് ഫൈറ്റ് ചെയ്യുന്ന രാജ്യങ്ങളുമുണ്ട്.
പത്താം വയസിൽ ഗർഭിണികളാകുന്ന പെൺകുട്ടികൾ വരെയുണ്ട്. ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത്? എപ്പോൾ വിവാഹം കഴിക്കണമെന്ന് സ്ത്രീ വേണം തീരുമാനിക്കാൻ. ഇവിടെ നടക്കുന്നത് അങ്ങനെയല്ല. ഓരോ രാജ്യത്തും ഓരോ സ്കെയിലുണ്ട്.
അത് ആര് മറികടക്കുന്നുവോ അവരെയൊക്കെ കെട്ടിച്ച് വിടുന്നു. എനിക്ക് ഇതുവരെയും ഇതിന്റെ ഒരു പരിപാടി മനസിലായിട്ടില്ല. ഞാൻ വിവാഹം ചെയ്തത് പ്രേമിച്ചുതന്നെയാണ്. എന്റെ ലൈഫിലെ ചില തീരുമാനങ്ങളൊക്കെ ഞാൻ എടുത്തതാണ്. അതിന്റെ പേരിൽ വരുന്ന എല്ലാത്തിനും ഞാൻ ഉത്തരവാദിയാകുമെന്നും അറിഞ്ഞുകൊണ്ടു തന്നെയാണ് അതു ചെയ്തത് എന്ന് ജ്യൂവൽ മേരി പറഞ്ഞു.

