അമരാവതി: ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒൻപത് പേർ മരിച്ചു. കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്.
ഏകാദശി ഉത്സവത്തിന് എത്തിയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്. തിരക്കിൽപ്പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

