സിനിമ എന്നത് ഒരു ജോലിയാണ്. ഞാൻ ചെയ്യുന്നത് ഒരു തൊഴിലാണ്. സിനിമ മാത്രമല്ല ആശുപത്രി, സ്കൂൾ, ബിസിനസ് അടക്കം ഒരുപാട് സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്നവരില്ലേ. എന്തിനാണ് അഡ്ജസ്റ്റ്മെന്റ് ചെയ്യുന്നത്. അതിന്റെ ആവശ്യമില്ല. നമുക്ക് നല്ലതെന്നു തോന്നുന്നതു നമുക്ക് തെരഞ്ഞെടുക്കാം.
റിയാക്ട് ചെയ്യണമെങ്കിൽ സ്പോട്ടിൽ റിയാക്ട് ചെയ്യാം. അല്ലാതെ കുറേനാളുകൾ കഴിഞ്ഞിട്ടല്ല റിയാക്ട് ചെയ്യേണ്ടത്. എനിക്ക് മോശമായ അനുഭവം ഉണ്ടായാൽ ഞാൻ സ്പോട്ടിൽ പറഞ്ഞിരിക്കും. അതാണു ഞാൻ.
അതുപോലെ എല്ലാവരും ചെയ്താൽ മതി. തൊഴിൽസ്ഥലത്ത് ഒരു പ്രശ്നവും ഉണ്ടാവില്ല. ഇഷ്ടമില്ലാത്ത പ്രവൃത്തിയോ വർത്തമാനമോ ഉണ്ടായാ ൽ അപ്പോൾ തന്നെ ഇറങ്ങിപ്പോകാൻ എനിക്ക് അറിയാം. ആ ഒരു തന്റേടം ജീവിതത്തിൽ നമുക്കു വേണം.
അല്ലാതെ ഒരു സിനിമയിലും ജോലി സ്ഥലത്തും അഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടി വരില്ല. കഴിവുണ്ടെങ്കിൽ എന്തായാലും അവർ കയറി വരും. അല്ലാതെ ജീവിതം നഷ്ടപ്പെടുത്തി ഒന്നും നേടാൻ ആഗ്രഹിക്കരുത്.
അങ്ങനൊരു ആഗ്രഹം എനിക്കില്ല. എന്തെങ്കിലും പ്രശ്നം വന്ന് കഴിഞ്ഞാൽ സ്പോട്ടിൽ പ്രതികരിക്കാൻ നമ്മൾ പഠിക്കണം. അല്ലാതെ ഒരുമാസവും ഒരുവർഷവും കഴിഞ്ഞ് അവൻ എന്നെ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് വരുന്നവളുടെ കരണക്കുറ്റിക്ക് ആദ്യം കൊടുക്കണം. ഞാൻ അതേ പറയൂ.
- പ്രിയങ്ക

