അ​തി ദ​രി​ദ്ര​രി​ല്ലാ​ത്ത കേ​ര​ള​ത്തി​ലെ താ​റാ​വു​ക​ൾ​ക്ക് റേ​ഷ​ൻ..! റേ​ഷ​ന​രി ക​ല​ർ​ത്തി താ​റാ​വു​തീ​റ്റ ത​യാ​റാ​ക്ക​ൽ; റേ​ഷ​നിം​ഗ് ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ര്‍ പി​ടി​ച്ചെ​ടു​ത്ത​ത് 30 ചാ​ക്ക് റേഷൻ അ​രി

ച​ങ്ങ​നാ​ശേ​രി: റേ​ഷ​ന​രി ക​ല​ര്‍ത്തി താ​റാ​വുതീ​റ്റ ത​യാ​റാ​ക്കു​ന്ന കേ​ന്ദ്ര​ത്തി​ല്‍ ഭ​ക്ഷ്യ​വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന. മു​പ്പ​തു ചാ​ക്ക് ഉ​ത്പ​ന്നം പി​ടി​ച്ചെ​ടു​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ച​ങ്ങ​നാ​ശേ​രി​യി​ല്‍നി​ന്നാ​ണ് തീ​റ്റ പി​ടി​ച്ചെ​ടു​ത്ത​ത്.

സൗ​ത്ത്‌​ സോ​ണ്‍ റേ​ഷ​നിം​ഗ് ഡെ​പ്യൂ​ട്ടി ക​ണ്‍ട്രോ​ള​ര്‍ സി.​വി. മോ​ഹ​ന്‍കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍മാ​ര്‍, ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

പി​ടി​ച്ചെ​ടു​ത്ത അ​രി ഉ​ള്‍പ്പെ​ടു​ന്ന സാ​ധ​ന​ങ്ങ​ള്‍ വ​ണ്ടി​പ്പേ​ട്ട​യി​ലു​ള്ള എ​ന്‍എ​ഫ്എ​സ്എ ഗോ​ഡൗ​ണി​ലേ​ക്കു മാ​റ്റി​യ​താ​യും ജൂ​ണി​യ​ര്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍സ് മാ​നേ​ജ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ല്‍കി​യ സൗ​ത്ത്‌​സോ​ണ്‍ റേ​ഷ​നിം​ഗ് ഡെ​പ്യൂ​ട്ടി ക​ണ്‍ട്രോ​ള​ര്‍ സി.​വി. മോ​ഹ​ന്‍കു​മാ​ര്‍ പ​റ​ഞ്ഞു. പ്രാ​ഥ​മി​ക കേ​സ് എ​ടു​ത്ത​താ​യും ഇ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts

Leave a Comment