പൂ​ക്കി ആ​ക്ഷ​ൻ വി​ശ്വ​സി​ച്ചാ​ൽ പ​ണി​പാ​ളും…​മോ​ഡി​ഫി​ക്കേ​ഷ​നി​ല്‍ ജെ​ന്‍​സി​ക​ള്‍​ക്ക് തി​രി​ച്ച​ടി; ജെ​ന്‍​സി​ക​ള്‍ കാ​ത്തി​രു​ന്ന പ​ല​തും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലി​ല്ല

കൊ​ച്ചി: പൂ​ക്കി ആ​ക്ഷ​നും വി​ശ്വ​സി​ച്ച് മോ​ഡി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തി​യ വ​ണ്ടി​യു​മാ​യി റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങ​ണ്ട, പ​ണി പാ​ളും. മോ​ഡി​ഫി​ക്കേ​ഷ​ന്‍ അ​നു​വ​ദി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ ജെ​ന്‍​സി​ക​ള്‍ കാ​ത്തി​രു​ന്ന പ​ല​തും മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ച ശി​പാ​ര്‍​ശ​യി​ല്‍ ഇ​ല്ല.

നി​ല​വി​ല്‍ 18 ത​ര​ത്തി​ലു​ള്ള മോ​ഡി​ഫി​ക്കേ​ഷ​ന്‍​സ് യാ​തൊ​രു നി​യ​മ​ത​ട​സ​വു​മി​ല്ലാ​തെ ന​ട​ത്താ​മെ​ന്നാ​ണ് എം​വി​ഡി​യു​ടെ റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. എ​ന്നാ​ല്‍ ഇ​തി​ല്‍ പ​ല​തും നേ​ര​ത്തെ ത​ന്നെ കേ​ര​ള​ത്തി​ല്‍ അ​നു​വ​ദ​നീ​യ​മാ​യ​വ​യാ​ണ്.

സ്ട്ര​ക്ച​റ​ല്‍ ഓ​ള്‍​ട്ടേ​റ​ഷ​ന്‍ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ എം​വി​ഡി​യു​ടെ നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ല്ല. മോ​ഡി​ഫി​ക്കേ​ഷ​ന്‍ പ്രേ​മി​ക​ള്‍ കാ​ത്തി​രു​ന്ന ബോ​ഡി മോ​ഡി​ഫി​ക്കേ​ഷ​നോ സൈ​ല​ന്‍​സ​റു​ക​ള്‍​ക്കോ ട​യ​റു​ക​ള്‍​ക്കോ രൂ​പ​മാ​റ്റം വ​രു​ത്താ​മെ​ന്ന ഒ​രു നി​ര്‍​ദേ​ശ​ങ്ങ​ളും ലി​സ്റ്റി​ല്‍ ഇ​ല്ല. ഓ​ള്‍​ട്ട​റേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടു​ന്ന കേ​ന്ദ്ര മോ​ട്ടോ​ര്‍ വാ​ഹ​ന നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ 52 പ​രാ​മ​ര്‍​ശി​ക്കാ​തെ​യു​ള്ള റി​പ്പോ​ര്‍​ട്ടാ​ണ് നി​ല​വി​ല്‍ എം​വി​ഡി മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റാ​ന്‍ പോ​കു​ന്ന​ത്.

എം​വി​ഡി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളി​ല്‍ വ​രു​ത്താ​വു​ന്ന മോ​ഡി​ഫി​ക്കേ​ഷ​ന്‍ ഇ​വ​യൊ​ക്കെ​യാ​ണ്:

സീ​റ്റ് ക​വ​റു​ക​ള്‍, ഫ്‌​ളോ​ര്‍ മാ​റ്റു​ക​ള്‍, സ്റ്റി​യ​റിം​ഗ് വീ​ല്‍ ക​വ​റു​ക​ള്‍, ക്രോം ​ഗാ​ര്‍​ണി​ഷ്, ഡോ​ര്‍ വൈ​സ​റു​ക​ള്‍, മ​ഡ് ഫ്‌​ളാ​പ്പു​ക​ള്‍
അ​ശ്ലീ​ല​മ​ല്ലാ​ത്ത ബോ​ഡി സ്റ്റി​ക്ക​റു​ക​ള്‍ പ​തി​ക്കാം
വാ​ഹ​ന​ത്തി​നു​ള്ളി​ല്‍ ഇ​ന്‍റീ​രി​യ​ര്‍ ആം​ബി​യ​ന്‍റ്സ് ലൈ​റ്റിം​ഗ് ഉ​പ​യോ​ഗി​ക്കാം
ആ​ന്‍​ഡ്രോ​യി​ഡ് ഇ​ന്‍​ഫോ​ടെ​യി​ന്‍​മെ​ന്‍റ് സി​സ്റ്റം വ​യ്ക്കാം
കൂ​ടു​ത​ല്‍ സ്പീ​ക്ക​റു​ക​ള്‍ ഘ​ടി​പ്പി​ക്കാം
സു​ര​ക്ഷ​യ്ക്കാ​യി ഡാ​ഷ് കാ​മ​റ, റി​വേ​ഴ്സ് കാ​മ​റ, പാ​ര്‍​ക്കിം​ഗ് സെ​ന്‍​സ​റു​ക​ള്‍, ജി​പി​എ​സ് ട്രാ​ക്ക​റു​ക​ള്‍, ട​യ​ര്‍ പ്ര​ഷ​ര്‍ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം എ​ന്നി​വ ഘ​ടി​പ്പി​ക്കാം
ടൗ ​ഹൂ​ക്കു​ക​ളും അ​നു​വ​ദ​നീ​യ​മാ​ണ്
റൂ​ഫ് കാ​രി​യ​റു​ക​ള്‍ ഘ​ടി​പ്പി​ക്കാം
50 ശ​ത​മാ​നം കാ​ഴ്ച ല​ഭി​ക്കു​ന്ന സ​ണ്‍ ഫി​ലി​മു​ക​ളും ഒ​ട്ടി​ക്കാം

മു​ന്‍​കൂ​ര്‍ അ​നു​മ​തി ആ​വ​ശ്യ​മു​ള്ള മാ​റ്റ​ങ്ങ​ള്‍ ഇ​വ​യൊ​ക്കെ:

നി​റം മാ​റ്റു​ന്ന​തി​ന് പ​ണ​മ​ട​ച്ച് പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങേ​ണ്ട​താ​ണ്
പു​തി​യ എ​ഞ്ചി​ന്‍ മാ​റ്റി വ​യ്ക്കു​ന്ന​തി​ന്
എ​ല്‍​പി​ജി/​സി​എ​ന്‍​ജി തു​ട​ങ്ങി​യ റെ​ട്രോ​ഫി​റ്റ്മെ​ന്‍റ് കി​റ്റു​ക​ള്‍ ഘ​ടി​പ്പി​ക്കു​ന്ന​തി​ന്
സാ​ധാ​ര​ണ വാ​ഹ​ന​ത്തെ ഇ​ല​ക്ട്രോ​ണി​ക് വെ​ഹി​ക്കി​ള്‍ ആ​യി മാ​റ്റു​ന്ന​തി​ന്
വാ​ഹ​ന​ത്തി​ന്‍റെ ചേ​സി​സ് ഫ്രെ​യിം മാ​റ്റു​ന്ന​തി​ന്

എ​ന്നാ​ല്‍ സീ​റ്റ് ക​വ​റു​ക​ള്‍, ഫ്‌​ലോ​ര്‍ മാ​റ്റു​ക​ള്‍ എ​ന്നി​വ​യി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​ത് ന​യ​മ​വി​രു​ദ്ധ​മ​ല്ല. ഇ​ത് നേ​ര​ത്തെ ത​ന്നെ പ​ല​രും ചെ​യ്യു​ന്ന​താ​ണ്. സ്റ്റി​യ​റിം​ഗ് വീ​ല്‍ ക​വ​റു​ക​ളും ഇ​ഷ്ട​ത്തി​ന് അ​നു​സ​രി​ച്ച് മാ​റ്റാ​വു​ന്ന​താ​ണ്. ഇ​ന്‍റീ​രി​യ​ര്‍ ആം​ബി​യ​ന്‍റ്സ് ലൈ​റ്റിം​ഗും നേ​ര​ത്തെ മു​ത​ല്‍ ത​ന്നെ വാ​ഹ​ന​ങ്ങ​ളി​ല്‍ കാ​ണു​ന്ന​താ​ണ്. ഡാ​ഷ് കാ​മ​റ, റി​വേ​ഴ്സ് കാ​മ​റ, പാ​ര്‍​ക്കിം​ഗ് സെ​ന്‍​സ​റു​ക​ള്‍, ജി​പി​എ​സ് ട്രാ​ക്ക​റു​ക​ള്‍ എ​ന്നി​വ​യോ​ടെ​യാ​ണ് മി​ക്ക വ​ണ്ടി​ക​ളും വാ​ഹ​ന നി​ര്‍​മ്മാ​താ​ക​ള്‍ പു​റ​ത്തി​റ​ക്കാ​റു​ള്ള​ത്.

വ​ണ്ടി​യു​ടെ ലോ​ഗോ​യു​ടെ ക​ള​ര്‍ മാ​റ്റാ​വു​ന്ന ക്രോം ​ഗാ​ര്‍​ണി​ഷ് മു​മ്പും മോ​ഡി​ഫി​ക്കേ​ഷ​ന്‍ ചെ​യ്യു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ചെ​യ്യാ​റു​ണ്ട്. ഇ​തി​ന് എം​വി​ഡി പി​ഴ ചു​മ​ത്താ​റു​മി​ല്ല. മ​ഡ് ഫ്‌​ളാ​പ്പു​ക​ള്‍ നേ​ര​ത്തെ​യും ക​സ്റ്റ​മൈ​സ് ചെ​യ്യാ​റു​ണ്ട്.

ആ​ന്‍​ഡ്രോ​യി​ഡ് ഇ​ന്‍​ഫോ​ടെ​യി​ന്‍​മെ​ന്‍റ് സി​സ്റ്റം, ട​യ​ര്‍ പ്ര​ഷ​ര്‍ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം എ​ന്നി​വ നി​ല​വി​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന വ​ണ്ടി​ക​ളി​ല്‍ ഉ​ണ്ടാ​വാ​റു​ണ്ട്. 2020 മു​ത​ല്‍ പു​റ​ത്തി​റ​ങ്ങു​ന്ന കി​യ, ഹൈ​ക്രോ​സ് വ​ണ്ടി​ക​ളി​ല്‍ അ​ട​ക്കം മി​ക്ക കാ​റു​ക​ളി​ലും ട​യ​ര്‍ പ്ര​ഷ​ര്‍ മോ​ണി​റ്റ​റിം​ഗ് സി​സ്റ്റം ഉ​ണ്ടാ​വാ​റു​ണ്ട്.

ബ്രേ​ക്ക്ഡൗ​ണ്‍ ആ​വു​ന്ന, അ​ല്ലെ​ങ്കി​ല്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന വ​ണ്ടി​ക​ളെ വ​ലി​ച്ചു കൊ​ണ്ടു പോ​വാ​നു​ള്ള ടൗ ​ഹൂ​ക്കു​ക​ളോ​ടെ​യാ​ണ് നി​ര്‍​മ്മാ​താ​ക്ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കാ​റു​ള്ള​ത്. റൂ​ഫ് കാ​ര​യ​ര്‍ മോ​ഡി​ഫി​ക്കേ​ഷ​ന്‍ നേ​ര​ത്തെ ചെ​യ്യ​റു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ പി​ഴ ചു​മ​ത്തി​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. സ​ണ്‍ ഫി​ലി​മു​ക​ള്‍ ഒ​ട്ടി​ക്കു​ന്ന​തി​ല്‍ നേ​ര​ത്തെ ബാ​ന്‍ വ​ന്നി​രു​ന്നെ​ങ്കി​ലും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് മാ​റ്റം വ​ന്നി​രു​ന്നു.

എം​വി​ഡി ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ അ​നു​മ​തി ആ​വ​ശ്യ​മു​ള്ള മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ശു​പാ​ര്‍​ശ​യി​ല്‍ നി​റം മാ​റ്റാ​നാ​യി നേ​ര​ത്തെ ചെ​യ്തു കൊ​ണ്ടി​രു​ന്ന അ​തേ പ്രോ​സ​സ് ത​ന്നെ​യാ​ണ്. ക​ള​ര്‍ മാ​റ്റു​ന്ന​തി​നാ​യി ആ​ര്‍​ടി​ഒ​യി​ല്‍ പ​ണ​മ​ട​ച്ച് അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം, നി​റം മാ​റ്റം വ​രു​ത്തി​യ വ​ണ്ടി കൊ​ണ്ടു​പോ​യി കാ​ണി​ക്കു​ക​യാ​ണ് നേ​ര​ത്തെ​യും ചെ​യ്തി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ പെ​ട്ട വ​ണ്ടി​ക​ള്‍ ന​ന്ന​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചേ​സി​സ് ഫ്രെ​യിം അ​ട​ക്ക​മു​ള്ള​വ മാ​റ്റം വ​രു​ത്തേ​ണ്ടി വ​രി​ക.

യു​വാ​ക്ക​ളാ​ണ് വാ​ഹ​ന​ങ്ങ​ളി​ല്‍ മോ​ഡി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തു​ന്ന​വ​രി​ല്‍ ഏ​റെ​യും. ബോ​ഡി മോ​ഡി​ഫി​ക്കേ​ഷ​ന്‍, ശ​ബ്ദം കൂ​ടി​യ സൈ​ല​ന്‍​സ​റു​ക​ള്‍, വ​ലി​യ ട​യ​റു​ക​ള്‍ ഒ​ക്കെ ഘ​ടി​പ്പി​ക്കു​ന്ന മോ​ഡി​ഫി​ക്കേ​ഷ​നു​ക​ളാ​ണ് ഇ​വ​ര്‍ കൂ​ടു​ത​ലും ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ മോ​ഡി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളു​മാ​യി റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ല്‍ നി​യ​മം പ​ഴ​യ​തു ത​ന്നെ. പൂ​ക്കി ആ​ക്ഷ​നും വി​ശ്വ​സി​ച്ച് നി​ര​ത്തി​ലി​റ​ങ്ങി​യാ​ല്‍ കീ​ശ കീ​റു​മെ​ന്ന് ഉ​റ​പ്പ്.

Related posts

Leave a Comment