കുമരകം: മഹാരാഷ്ട്രയിൽ നടന്ന ദേശീയ ഡ്രാഗൺ ബോട്ട് റേസ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മത്സരിച്ച കുമരകം സ്വദേശികളായ ഇരട്ട സഹോദരങ്ങൾ ഗോപു കൃഷ്ണയും ഗോകുൽ കൃഷ്ണയും മെഡലുകൾ നേടി മികച്ച നേട്ടം കൊയ്തു. കോട്ടയം ജില്ലയിൽനിന്ന് പങ്കെടുക്കാൻ അവസരം ലഭിച്ചത് ഇവർക്കു മാത്രമാണ്.
കവണാറ്റിൻകര കണ്ടവളവിൽ കെ.എം. ബിനോയിയുടെയും ഹരിതയുടെയും മക്കളായ ഗോപു കൃഷ്ണ ഏഴു സ്വർണം, 11 വെള്ളി, നാലു വെങ്കലം എന്നിങ്ങനെ ആകെ 22 മെഡലുകൾ നേടിയപ്പോൾ, ഗോകുൽ കൃഷ്ണ നാലു സ്വർണം, എട്ടു വെള്ളി, നാല് വെങ്കലം ഉൾപ്പെടെ 16 മെഡലുകൾ സ്വന്തമാക്കി. കുമരകം ഇരുവരും എസ്കെഎം സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളാണ്.

