വാഷിംഗ്ടൺ ഡിസി: യുഎസ് സൈനികർക്കുനേരേ ആക്രമണമുണ്ടായാൽ താത്കാലിക വെടിനിർത്തൽ അവസാനിക്കുമെന്നും ഇറാനെതിരേ കനത്ത പ്രത്യാക്രമണമുണ്ടാകുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ട്രംപ്.”ഇറാൻ അമേരിക്കൻ സൈനികരെ കൊലപ്പെടുത്തിയാൽ, അതോടെ വെടിനിർത്തൽ കരാർ അവസാനിക്കും. പിന്നെ ഇറാൻ നരകമായി മാറും…’ ട്രംപ് പറഞ്ഞു. മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടരുമെന്ന് ഇറാൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് ട്രംപിന്റെ ശക്തമായ പ്രതികരണം. അതേസമയം, അമേരിക്കൻ സൈന്യത്തിനുനേരെയുള്ള ആക്രമണങ്ങൾ തുടരുമെന്ന നിലപാടിലാണ് ഇറാൻ. കഴിഞ്ഞ ചൊവ്വാഴ്ച കുവൈറ്റിലെ യുഎസ് സൈനിക താവളത്തിനുനേരേ നടത്തിയ ആക്രമണങ്ങളെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ന്യായീകരിച്ചിരുന്നു.തങ്ങൾക്കെതിരേ സൈനിക നടപടിയെടുക്കാൻ അമേരിക്കയ്ക്കു താവളമൊരുക്കരുതെന്നു മേഖലയിലെ രാജ്യങ്ങൾക്കു നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണെന്ന് അരാഗ്ചി വ്യക്തമാക്കി. തങ്ങളുടെ ലക്ഷ്യം അമേരിക്കൻ താവളങ്ങൾ മാത്രമാണെന്നും അയൽരാജ്യങ്ങളുടെ ഭൂപ്രദേശമല്ലെന്നും ഇറാൻമന്ത്രി കൂട്ടിച്ചേർത്തു. പല പ്രാദേശിക രാജ്യങ്ങളും…
Read MoreDay: June 5, 2026
ദന്താരോഗ്യം ; കുട്ടികൾക്ക് ടൂത്ത് പേസ്റ്റ് എപ്പോൾ?
കുട്ടികളെ ആദ്യമായി ദന്ത ഡോക്ടറെ കാണിക്കേണ്ടത് ആദ്യപല്ലു വരുമ്പോൾ അല്ലെങ്കിൽ ഒരു വയസിനു മുമ്പായി. പല്ലുകൾ വരുന്നതിനു മുന്‍പായി രോഗാണുവിമുക്തമായ ഒരു തുണി ഉപയോഗിച്ച് കുട്ടിയുടെ മോണ വ്യത്തിയാക്കണം. രാത്രിയിൽ പാൽ കുടിച്ചാൽരാത്രിയിൽ പാൽ കൊടുത്ത് ഉറക്കുന്നത് പല്ലുകൾക്കും മോണയ്ക്കും ദോഷമുണ്ടാക്കും. ഇത്തരത്തിൽ പാലു കൊടുക്കേണ്ടതായി വന്നാൽ രോഗാണുവിമുക്തമായ തുണി ഉപയോഗിച്ച് കുട്ടിയുടെ മോണയും പല്ലുകളും വൃത്തിയാക്കണം. ടൂത്ത് പേസ്റ്റ് എപ്പോൾ?കുഞ്ഞ് തുപ്പാൻ തുടങ്ങുമ്പോൾ തൊട്ട് ടൂത്ത്പേസ്റ്റ് ഉപയോഗിക്കാം. മൂന്നു വയസിൽ താഴെയുള്ള കുട്ടികൾക്ക് പേസ്റ്റിന്റെ ഒരു മയം മതിയാവും. ഒരു പയർമണി വലിപ്പത്തിൽ പേസ്റ്റ് മൂന്ന് വയസിന് ശേഷം ഉപയോഗിപ്പിക്കാം. ബ്രഷിംഗ് എപ്പോൾ?ശരിയായ രീതിയിൽ ദിവസത്തിൽ രണ്ടുനേരം ബ്രഷ് ചെയ്യിപ്പിക്കാൻ ചെറുപ്പം മുതലേ ശീലിപ്പിക്കുക. ചെറുതും വലുതുമായി എന്ത് കഴിച്ചാലും കഴുകാൻ പരിശീലിപ്പിക്കുക. മാതാപിതാക്കൾ കുട്ടിയെ മടിയിലിരുത്തി ഒരു കണ്ണാടിക്ക് അഭിമുഖമായി ബ്രഷ് ചെയ്യാൻ പഠിപ്പിക്കണം.ദൈർഘ്യം…
Read Moreആ പോസ്റ്ററിൽ വന്ന വാചകം ശ്രീദേവിയെ ചൊടിപ്പിച്ചു; പിന്നെ അവർ മിണ്ടിയിട്ടില്ലെന്ന് അംബിക
നാലുമണിപ്പൂക്കൾ എന്ന സിനിമയിൽ നായികയായി ചെയ്യുമ്പോൾ ഹലോ പറഞ്ഞ് ശ്രീദേവിയുമായി സംസാരിക്കുമായിരുന്നു. തെലുങ്ക് സിനിമ ചെയ്യുന്ന സമയത്ത് ഞങ്ങൾ വളരെ സൗഹൃദത്തിലായി. രണ്ടാം ശനിയായാൽ ഞാനവളുടെ വീട്ടിലൊക്കെ പോകും. ശ്രീദേവി ഹിന്ദിയിലേക്ക് പോയ ശേഷം രാധ (സഹോദരി) കാമയാഗം എന്നൊരു സിനിമ ചെയ്തു. റിലീസായപ്പോൾ ഒരു പോസ്റ്റർ വന്നു. ഇത് ശ്രീദേവിയല്ല, സൗത്തിൽ നിന്ന് വന്ന സൗന്ദര്യരാഞ്ജിയാണെന്ന വാചകമുള്ള പോസ്റ്റർ. അതിനുശേഷം ശ്രീദേവി എന്നോട് സംസാരിച്ചിട്ടില്ല. പിന്നീടൊരിക്കൽ ഒരു ഷൂട്ടിംഗിൽ വെച്ച് പെരുമാറ്റത്തിൽ ചെറിയ മാറ്റം കണ്ടു. അങ്ങനെയുള്ള കമന്റൊക്കെ എന്തിനാണ് എന്നൊക്കെ ശ്രീദേവി പറഞ്ഞു. അവർ ചെയ്തതിന് എനിക്കെന്ത് ചെയ്യാൻ പറ്റും. ഞാൻ പണം കൊടുത്ത് ചെയ്യിച്ചതല്ലല്ലോ. അതിനുശേഷം ശ്രീദേവി മാറി. മരിക്കുന്നതിന് കുറച്ച് വർഷം മുമ്പ് ഞാൻ എയർപോർട്ടിൽ വച്ച് കണ്ടിരുന്നു. അപ്പോഴും പെരുമാറ്റത്തിൽ എനിക്ക് വ്യത്യാസം തോന്നി. ആളുകൾ മാറും, അത് അംഗീകരിക്കണം…
Read Moreനെഗറ്റീവ് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്; നല്ല അവസരങ്ങളുമായി വന്നപ്പോഴും അവരോട് നോ പറഞ്ഞിട്ടുണ്ടെന്ന ഹന്ന റെജി കോശി
നേരത്തെയൊക്കെ എല്ലാം എല്ലാവരോടും പറയുമായിരുന്നു. അഭിമുഖങ്ങളിലെല്ലാം എല്ലാം തുറന്നുപറയും. ഇപ്പോള്‍ അങ്ങനെയല്ല, ഫില്‍ട്ടര്‍ ചെയ്യാന്‍ പഠിച്ചു. വിവാദങ്ങളൊക്കെ വന്നപ്പോള്‍ ഇങ്ങനെയാണെങ്കില്‍ ഇനി സിനിമ ചെയ്യേണ്ടെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ കുറച്ചുകഴിഞ്ഞ്, പിന്നെയും അവര്‍ എന്നെ എന്റെ ഇഷ്ടത്തിന് വിട്ടു. പേരന്‍സിന് ഇഷ്ടമില്ലാത്ത ലവ് അഫക്ഷന്സും, ഇമോഷന്സുമൊക്കെയുണ്ടായിട്ടുണ്ട്. അതെല്ലാം ഉള്‍ക്കൊണ്ടാണ് അവര്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെ അവര്‍ സപ്പോര്‍ട്ട് ചെയ്യുമ്പോള്‍ എന്റെ മനസിലൊരു ഗില്‍റ്റി ഫീലിംഗുണ്ട്. അതെനിക്ക് മാറ്റിയെടുക്കണം. എനിക്ക് പണി തന്നവരെ പിന്നെ ഞാന്‍ മീറ്റ് ചെയ്യാറില്ല. അവരെ അവഗണിക്കും. ഇന്‍ഡസ്ട്രിയില്‍നിന്ന് എനിക്ക് നെഗറ്റീവ് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവരുടെ കൂടെ പിന്നെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. ചെയ്യുകയുമില്ല. നല്ല അവസരങ്ങളുമായി വന്നപ്പോഴും അവരോട് നോ പറഞ്ഞിട്ടുണ്ട്. എനിക്ക് കംഫര്‍ട്ടല്ലാത്ത സ്പേസില്‍ ഞാന്‍ നില്‍ക്കാറില്ല. റെസ്പെക്ട് എന്നു പറയുന്നത് ഗിവ് ആന്‍ഡ് ടേക്കാണല്ലോ. അതിനാല്‍ അവരോട് പിന്നെ…
Read Moreനിങ്ങൾ ഇത് അംഗീകരിക്കുന്നുണ്ടോ സ്ത്രീകളേ… ആശങ്കയുടെ കുറിപ്പുമായി സമീറ
നടി സമീറ റെഡ്ഢി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ പോസ്റ്റ് വൈറലാകുന്നു. തന്റെ സൗന്ദര്യത്തിലോ ലുക്കിലോ ഒന്നും തന്നെ താനിപ്പോള്‍ വലിയ സമ്മര്‍ദം ചെലുത്താറില്ലെന്നു പറയുകയാണ് താരം. സാരിയിലുളള തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടായിരുന്നു സമീറ ഇക്കാര്യം കുറിച്ചത്. സ്റ്റൈലിഷായി വസ്ത്രം ചെയ്ത് നടക്കാനുളള താല്പര്യമൊക്കെ കുറഞ്ഞു എന്നാണ് നടി പറയുന്നത്. നന്നായി വസ്ത്രധാരണം നടത്തുന്നത് നിങ്ങളൊക്കെ ആസ്വദിക്കുന്നുണ്ടോ? സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് അതിലുള്ള താത്പര്യമൊക്കെ പോയി.പക്ഷേ അതിനൊരു കാരണമുണ്ടായിരുന്നു. മുന്‍പൊക്കെ എന്റെ ലുക്ക് എന്തായിരിക്കും എന്നോര്‍ത്ത് ഞാന്‍ വല്ലാതെ ആശങ്കപ്പെട്ടിരുന്നു. പെര്‍ഫെക്ട് ആണോ, അപ്പിയറന്‍സ് നന്നാവുമോ എന്നൊക്കെയുളള സമ്മര്‍ദം എന്റെയുളളില്‍ ഉണ്ടായി. പക്ഷ,േ ഇപ്പോള്‍ എനിക്ക് എന്റെ ലുക്ക്, എന്റെ സ്റ്റൈല്‍, എന്റെ രീതികള്‍ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. സ്ട്രസ് ഇല്ല. ലുക്കിലും അപ്പിയറന്സിലുമൊക്കെയുള്ള സമ്മര്‍ദം നിങ്ങള്‍ ഒഴിവാക്കി കഴിഞ്ഞാലുള്ള വൈബ് ഒന്നു വേറെ തന്നെയാണ്.…
Read Moreതെരുവില്‍ നിന്ന് മോചിപ്പിക്കപ്പെടുന്ന മാനസികരോഗികളുടെ പുനരധിവാസം താളം തെറ്റുന്നു
കൊച്ചി: സംസ്ഥാനത്ത് തെരുവില്‍ നിന്ന് മോചിപ്പിക്കപ്പെടുന്ന മാനസികരോഗികളുടെ പുനരധിവാസം താളം തെറ്റുന്നു. സര്‍ക്കാരിന്റെയും വിവിധ സന്നദ്ധ സംഘടനകളുടെയും കീഴില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം അന്യ സംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ള അഗതികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. വിവിധ ജില്ലകളില്‍ പോലീസ്, ആരോഗ്യ വകുപ്പ്, സന്നദ്ധ സംഘടനകള്‍ വഴി നിരവധി പേരെ തെരുവുകളില്‍ നിന്ന് രക്ഷപ്പെടുത്തി ആശുപത്രികളിലും താല്‍ക്കാലിക സംരക്ഷണ കേന്ദ്രങ്ങളിലും എത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ ദീര്‍ഘകാല പുനരധിവാസം ഉറപ്പാക്കാന്‍ ആവശ്യമായ കേന്ദ്രങ്ങളുടെ അഭാവം നിലവിലുണ്ട്. തെരുവില്‍ നിന്ന് മോചിപ്പിക്കപ്പെടുന്നവരെ പുനരധിവാസ കേന്ദ്രങ്ങളിലെത്തിക്കാന്‍ പോലീസ് പലപ്പോഴും സന്നദ്ധ സംഘടനകളുടെ സഹായം തേടാറുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വൃദ്ധസദനങ്ങളിലും മറ്റും സൗകര്യമില്ലെന്നു പറഞ്ഞ് കൈയൊഴിയുകയാണ് പതിവെന്ന് പോലീസും സന്നദ്ധസംഘടന പ്രവര്‍ത്തകരും പറയുന്നു. സാമൂഹിക ക്ഷേമ വകുപ്പിന്റെ ഏകോപനമില്ലായ്മയും ഇതിനു പിന്നിലുണ്ടെന്നാണ് ആക്ഷേപം.കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര് തെരുവുകളിലുള്ളത് എറണാകുളം ജില്ലയിലാണ്. ഇതില്‍ അന്യസംസ്ഥാനക്കാരാണ്…
Read Moreഓപ്പറേഷന് തൂഫാന്; സംസ്ഥാന വ്യാപക റെയ്ഡില്‍ അറസ്റ്റിലായത് 368 പേര്
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ അറസ്റ്റിലായത് 368 പേര്. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 340 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.549 കി.ഗ്രാം), കഞ്ചാവ് (16.7931 കി.ഗ്രാം), ഹാഷിഷ് ഓയില്‍ (0.461 കി.ഗ്രാം) കഞ്ചാവ് ബീഡി (220 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി. സംസ്ഥാനം ലഹരി മരുന്ന് മുക്തമാക്കാനും ലഹരി വ്യാപനത്തിന്റെ സ്രോതസ് കണ്ടെത്തി തടയുന്നതിനുമായി ജൂണ്‍ രണ്ടിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന് തൂഫാന് : ദി നാര്‍കോ ഹണ്ട് ആരംഭിച്ചത്.ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ ജനകീയ പ്രതിരോധം തീര്‍ക്കുക എന്നിവയാണ് ഓപ്പറേഷന് തൂഫാന് വഴി കേരള പോലീസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് ലഹരി വിപണനം തടയുന്നതിനായി 84 പോലീസ് സബ് ഡിവിഷനുകളില്‍ നാലു…
Read Moreമലയാള സിനിമയിൽ ഇന്ന് വളർന്നു വരുന്ന സിനിമാ സംസ്കാരം മാറേണ്ടിയിരിക്കുന്നുവെന്ന് കെ. ജയകുമാർ
തിരുവനന്തപുരം: മലയാള സിനിമയിൽ ഇന്ന് വളർന്നു വരുന്ന സിനിമാ സംസ്കാരം മാറേണ്ട കാലം അതിക്രമിച്ചുവെന്നും ഈ സംസ്കാരം പാടെ തുടച്ചു മാറ്റിയില്ലെങ്കിൽ മലയാള സിനിമാ വ്യവസായം തകരുന്ന കാലം വിദൂരമല്ലെന്നും ഗാന രചിതാവും ദേവസ്വം ബോർഡ് പ്രസിഡണ്ടുമായ കെ.ജയകുമാർ അഭിപ്രായപ്പെട്ടു. തന്റെ പിതാവ് എം. കൃഷ്ണൻ നായർ സിനിമകൾ സംവിധാനം ചെയ്തപ്പോൾ പ്രേംനസീർ എന്ന മഹാപ്രതിഭ ആ സിനിമകളോട് ചെയ്ത ആദരവ് ഇന്ന് സിനിമാ ലോകം മറന്നത് സിനിമയുടെ വളർച്ചയ്ക്കും ലാഭത്തിനും തിരിച്ചടിയായെന്നും പ്രേംനസീർ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് ഒരുക്കിയ എട്ടാമത് ഫിലിം പുരസ്ക്കാര സമർപ്പണ ചടങ്ങും ഒരു വർഷത്തെ പ്രേംസ് മൃതിയും ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പ്രസ്താവിച്ചു. എസ്. രാജശേഖരൻനായർ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. മുരളീധരൻ, എം. വിൻസെന്റ് എംഎൽഎ., സംവിധായകൻ ആലപ്പി അഷ്റഫ്, ഗായകൻ എം.ജി. ശ്രീകുമാർ,…
Read Moreവിപണിയിൽ 500 രൂപയുടെ ആധിപത്യം; കറൻസി വിനിമയം കൂടിയിട്ടും ആർബിഐയുടെ നോട്ട് അച്ചടി ചെലവിൽ 23.5 ശതമാനം കുറവ്
പരവൂർ: രാജ്യത്ത് കറൻസി നോട്ടുകളുടെ വിനിമയത്തിൽ വലിയ വർധനയുണ്ടായിട്ടും നോട്ടുകൾ അച്ചടിക്കുന്നതിനായുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെലവിൽ വൻ കുറവ്.2025-26 സാമ്പത്തിക വർഷത്തിൽ ആർബിഐയുടെ നോട്ട് അച്ചടി ചെലവ് 23.5 ശതമാനമാണ് കുറഞ്ഞത്. മുൻ വർഷത്തെ 6,372.8 കോടി രൂപയിൽ നിന്ന് ഇത്തവണ ചെലവ് 4,875.2 കോടി രൂപയായി ചുരുങ്ങിയെന്ന് ആർബിഐയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു. ഈ വർഷം നോട്ടുകളുടെ ഇൻഡന്റിൽ (ആവശ്യകത) ഉണ്ടായ കുറവാണ് ഇതിന് പ്രധാന കാരണം. 2025 മാർച്ച് അവസാനത്തെ കണക്കനുസരിച്ച് വിപണിയിലുണ്ടായിരുന്ന മൊത്തം നോട്ടുകളുടെ മൂല്യം 36.86 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ 2026 മാർച്ചിൽ ഇത് 11.8 ശതമാനം വർധിച്ച് 41.23 ലക്ഷം കോടി രൂപയായി കുത്തനെ ഉയർന്നു. കറൻസിയുടെ ആവശ്യകത വർധിച്ചിട്ടും അച്ചടി ചെലവ്കുറയ്ക്കാൻ കഴിഞ്ഞത് കുറഞ്ഞ അളവിൽ കൂടുതൽ മൂല്യമുള്ള നോട്ടുകൾ അച്ചടിച്ചതുകൊണ്ടാണെന്ന്…
Read Moreരണ്ടര ലക്ഷം രൂപ പ്രതിമാസം നേടിയിട്ടെന്ത് കാര്യം, ഇത്രയും ദാരിദ്ര്യം ഞാൻ മുൻപെങ്ങും അനുഭവിച്ചിട്ടില്ല, വൈറലായി ഒരു ചെറുപ്പക്കാരന്റെ കുറിപ്പ്
വലിയ സാലറിയുണ്ടെങ്കിലും ജീവിതത്തിൽ അത്രയൊന്നും സന്തോഷമോ സംതൃപ്തിയോയില്ലാതെ ദിവസങ്ങൾ തള്ളിനീക്കുന്ന, കോർപറേറ്റ് ചട്ടക്കൂടിനകത്ത് ഞെരുങ്ങിക്കഴിയുന്ന ചെറുപ്പക്കാരും ചില്ലറയല്ല. ജോലി ചെയ്ത് തുടങ്ങിയ സമയത്ത് ലഭിച്ചിരുന്ന നിസാരമായ സാലറിയിൽ താൻ അനുഭവിച്ചത്രയും സന്തോഷവും സമാധാനവും പിന്നീടുള്ള ജീവിതത്തിൽ തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ഒരു ചെറുപ്പക്കാരന്റെ കുറിപ്പ്. ചെറിയ സാലറിയുമായി ജീവിതം തള്ളിനീക്കുമ്പോൾ ചുറ്റിലും കുടുംബവും നാട്ടുകാരും കൂട്ടുകാരുമെല്ലാമുണ്ടായിരുന്നെന്നും എന്നാൽ, പിന്നീട് അതെല്ലാം പതിയ വിട്ടകന്നുപോയെന്നും ഇയാളുടെ എഴുത്തിലുണ്ട്. പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ, ‘സന്തോഷമില്ലെങ്കിൽ എത്ര പണമുണ്ടായിട്ടെന്ത് കാര്യ’മെന്ന പഴയ ചർച്ചാവിഷയം പുനരുജ്ജീവിപ്പിക്കപ്പെട്ടിരിക്കുകയാണ്. നിരവധി പേരാണ് വ്യത്യസ്ത കമന്റുകളുമായി പോസ്റ്റിന് ചുറ്റും വട്ടംകൂടിയിരിക്കുന്നത്. ‘രണ്ടര ലക്ഷം രൂപ പ്രതിമാസം നേടിയിട്ടെന്ത് കാര്യം. ഇത്രയും ദാരിദ്ര്യം ഞാൻ മുൻപെങ്ങും അനുഭവിച്ചിട്ടില്ല. ഇരുപതിനായിരം മാത്രം സാലറിയുണ്ടായിരുന്നപ്പോൾ ഇതിലും കൂടുതൽ സന്തോഷവാനായിരുന്നു ഞാൻ’. അയാൾ റെഡിറ്റിൽ കുറിച്ചു. ‘ഒരിക്കൽ ഞാൻ വല്ലാതെ ആഗ്രഹിച്ച പദവിയിൽ തന്നെയാണുള്ളത്.…
Read More