‘ക​ഴി​ഞ്ഞു പോ​യ അ​സ്ത​മ​യ​ത്തി​ല്‍ എ​നി​ക്ക് നി​രാ​ശ​യി​ല്ല. ഇ​ന്നി​ന്‍റെ ഉ​ദ​യ​ത്തി​ല്‍ ഞാ​ന്‍ അ​ത്ര​മേ​ല്‍ പ്ര​ത്യാ​ശി​ക്കു​ന്നു’: വിധികാത്തിരിക്കുന്ന ദിവസം അരുണ്‍ ഗോപിയുടെ കുറിപ്പ്

ക​ഴി​ഞ്ഞു പോ​യ അ​സ്ത​മ​യ​ത്തി​ല്‍ എ​നി​ക്ക് നി​രാ​ശ​യി​ല്ല. ഇ​ന്നി​ന്‍റെ ഉ​ദ​യ​ത്തി​ല്‍ ഞാ​ന്‍ അ​ത്ര​മേ​ല്‍ പ്ര​ത്യാ​ശി​ക്കു​ന്നു. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ വി​ധി വ​രാ​നി​രി​ക്കെ കു​റി​പ്പു​മാ​യി സം​വി​ധാ​യ​ക​ന്‍ അ​രു​ണ്‍ ഗോ​പി. ദി​ലീ​പ് നാ​യ​ക​നാ​യ രാ​മ​ലീ​ല, ബാ​ന്ദ്ര എ​ന്നീ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നാ​ണ് അ​രു​ണ്‍ ഗോ​പി.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ ദി​ലീ​പ് ജ​യി​ലി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് രാ​മ​ലീ​ല റി​ലീ​സ് ചെ​യ്ത​ത്. ചി​ത്രം ബോ​ക്‌​സ് ഓ​ഫീ​സി​ല്‍ വ​ലി​യ ഹി​റ്റ് ആ​യി​രു​ന്നു. ദി​ലീ​പി​നെ കേ​സി​ല്‍ കു​ടു​ക്കി​യ​താ​ണെ​ന്ന് പ​രോ​ക്ഷ​മാ​യി പ​റ​യു​ന്ന​താ​ണ് ചി​ത്ര​ത്തി​ലെ ചി​ല ഡ​യ​ലോ​ഗു​ക​ള്‍ എ​ന്ന് വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ചി​ത്ര​ത്തി​ലെ ചി​ല രം​ഗ​ങ്ങ​ളും ഡ​യ​ലോ​ഗു​ക​ളും ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​നെ​ക്കു​റി​ച്ച് പ​റ​യാ​തെ പ​റ​യു​ന്ന​താ​ണെ​ന്നും വി​മ​ർ​ശ​നം വ​ന്നു.

2017 ഫെ​ബ്രു​വ​രി 17-നാ​ണ് അ​ങ്ക​മാ​ലി അ​ത്താ​ണി​ക്ക് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ല്‍ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ദി​ലീ​പി​നെ പ്ര​തി​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. പി​ന്നീ​ട് തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജൂ​ലൈ 10ന് ​ദി​ലീ​പി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

ത​ന്നെ​യും മ​റ്റൊ​രു ന​ടി​യെ​യും ചേ​ര്‍​ത്ത് അ​തി​ജീ​വി​ത ഗോ​സി​പ്പു​ക​ള്‍ പ്ര​ച​രി​പ്പി​ച്ചു എ​ന്ന് ന​ട​ന്‍ ദി​ലീ​പ് സം​ശ​യി​ച്ചു. ഈ ​ബ​ന്ധം ആ​ദ്യ​ഭാ​ര്യ​യെ അ​റി​യി​ച്ച​തോ​ടെ വി​വാ​ഹ​ബ​ന്ധം ത​ക​ര്‍​ന്നു.

ദി​ലീ​പ് തു​ട​ര്‍​ന്ന് ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ഇ​ര​യു​ടെ ക​രി​യ​ര്‍ ത​ക​ര്‍​ക്കാ​ന്‍ പ​ല മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്. അ​തി​ജീ​വി​ത​യെ മാ​ന​സി​ക​മാ​യി ത​ള​ര്‍​ത്താ​നും അ​പ​മാ​നി​ക്കാ​നും ഒ​ന്നാം പ്ര​തി പ​ള്‍​സ​ര്‍ സു​നി​യു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി. ന​ടി​യു​ടെ ന​ഗ്ന ദൃ​ശ്യ​ങ്ങ​ളും ലൈം​ഗി​ക പ്ര​വൃ​ത്തി​ക​ളും ചി​ത്രീ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ചു. ഒ​ന്ന​ര​ക്കോ​ടി രൂ​പ വാ​ഗ്ദാ​നം ന​ല്‍​കി. 2013 ല്‍ ​കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.

2018 മാ​ര്‍​ച്ച് എ​ട്ടി​നാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ആ​രം​ഭി​ച്ച​ത്. അ​തി​ജീ​വി​ത​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം പ്ര​ത്യേ​ക വ​നി​താ ജ​ഡ്ജി​യെ കേ​സി​ല്‍ വാ​ദം കേ​ള്‍​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ചു. ര​ഹ​സ്യ വി​ചാ​ര​ണ​യാ​ണ് ന​ട​ന്ന​ത്. പി​ന്നീ​ട് സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ​ത്തു​ട​ര്‍​ന്ന് ക്രൈം​ബ്രാ​ഞ്ച് തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ടാം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.

261 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ച കേ​സി​ല്‍ 28 പേ​ര്‍ കൂ​റു​മാ​റി​യി​രു​ന്നു. ആ​ദ്യ കു​റ്റ​പ​ത്ര​ത്തി​ലെ ഏ​താ​നും പേ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. ചി​ല​ര്‍ മാ​പ്പു​സാ​ക്ഷി​യാ​യി​രു​ന്നു. ബ​ലാ​ത്സം​ഗം, ഗൂ​ഢാ​ലോ​ച​ന, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍, അ​ന്യാ​യ ത​ട​ങ്ക​ല്‍, ബ​ല​പ്ര​യോ​ഗം, തെ​ളി​വ് ന​ശി​പ്പി​ക്ക​ല്‍, അ​ശ്ലീ​ല ചി​ത്ര​മെ​ടു​ക്ക​ല്‍, പ്ര​ച​രി​പ്പി​ക്ക​ല്‍ എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

 

Related posts

Leave a Comment