ന്യൂയോർക്കിലെ ലേലത്തിൽ ലോകപ്രശസ്തയായ മെക്സിക്കൻ ചിത്രകാരി ഫ്രിഡ കഹ്ലോയുടെ സെൽഫ് പോർട്രെയ്റ്റ് വിറ്റുപോയത് 54.7 മില്യൺ ഡോളറിന്. അതായത് ഏകദേശം 487 കോടി രൂപയ്ക്കാണ് പെയിന്റിംഗ് വിറ്റുപോയത്.
ഒരു സ്ത്രീ കലാകാരിയുടെ പെയിന്റിംഗിന് ഇതുവരെ ലഭിച്ചതിൽവച്ച് ഏറ്റവും ഉയർന്ന തുകയാണ് ഇത്. 1940 -ൽ ഫ്രിഡ കഹ്ലോ വരച്ച ‘എൽ സുവേനോ’/ ‘ദി ഡ്രീം’ (ദി ബെഡ്) എന്ന കലാസൃഷ്ടിക്ക് ലഭിച്ചത് 54.7 മില്യൺ ഡോളർ ആയിരുന്നു.
ഫ്രിഡ കഹ്ലോയുടെ ഏറ്റവും പ്രശസ്തമായ സെൽഫ് പോർട്രെയ്റ്റുകളിൽ ഒന്നാണ് ഇത്. ജീവിതത്തിലെ അതി കഠിനമായ അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് ഫ്രിഡ ഈ പോർട്രെയ്റ്റ് വരച്ചത്. ചിത്രകാരിയുടെ മുൻ കാമുകൻ കൊല്ലപ്പെട്ട വർഷമായിരുന്നു അത്. ഏകദേശം അതേ സമയത്ത് തന്നെയായിരുന്നു അവളുടെ വിവാഹവും വിവാഹമോചനവും എല്ലാം നടന്നതും.
ഇലകൾ കൊണ്ടുള്ള ഒരു മേലാപ്പിൽ പൊതിഞ്ഞ് ഒരു ബങ്ക് ബെഡിൽ ഫ്രിഡ ഉറങ്ങുന്നതാണ് ചിത്രത്തിൽ. ഓവർഹെഡ് ബങ്കിൽ ഡൈനാമൈറ്റ് കൊണ്ട് പൊതിഞ്ഞ ഒരു അസ്ഥികൂടവും കിടക്കുന്നുണ്ട്. മാനസികമായി തളർന്ന ഫ്രിയുടെ പ്രതിരോധശേഷി എത്രമാത്രമുണ്ടായിരുന്നു എന്നത് കാണിക്കുന്നതാണ് ഈ പെയിന്റിംഗ്.
ഇലകൾ കൊണ്ടുള്ള ഒരു മേലാപ്പിൽ അവൾ പൊതിഞ്ഞിരിക്കുന്നത് കാണാം. ഓവർഹെഡ് ബങ്കിൽ ഡൈനാമൈറ്റ് കൊണ്ട് പൊതിഞ്ഞ ഒരു അസ്ഥികൂടവും കിടക്കുന്നു. ശാരീരികമായും വൈകാരികമായും ബുദ്ധിമുട്ടുള്ള സമയത്ത് ഫ്രിഡയുടെ പ്രതി
