തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടതിനെതിരായ ലൈംഗിക പീഡനക്കേസുകളുടെ അന്വേഷണം എസ്ഐറ്റിക്ക്. എസ്പി. പൂങ്കുഴലിയുടെ നേതൃത്യത്തിലുള്ള പോലീസ് സംഘമാണ് രണ്ട് കേസുകളും അന്വേഷിക്കുന്നത്. രണ്ടാമത്തെ പീഡന കേസിൽ രാഹുലിന് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.
ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ ഹർജി ഫയൽ ചെയ്യാനുള്ള നീക്കത്തിലാണ്.നേരത്തെ ഒന്നാമത്തെ പീഡന കേസ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. പിന്നീട് വനിതാ ഐപിഎസ് ഉദോഗസ്ഥയെ അനേഷണ ചുമതല നൽകി സംസ്ഥാന പോലീസ് മേധാവി നിർദേശിക്കുകയായിരുന്നു.
