താ​നും കു​ടും​ബ​വും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ൽ; സോ​ഷ്യൽ ​മീ​ഡി​യ ആ​ക്ര​മ​ണം താ​ങ്ങാ​വു​ന്ന​തി​നു​മ​പ്പു​റം; സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി എം.​എ. ഷ​ഹ​നാ​സ്

തി​രു​വ​ന​ന്ത​പു​രം: സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​എ. ഷ​ഹ​നാ​സ്. ഇന്ന് രാ​വി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് പ​രാ​തി എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യി​ൽ​നി​ന്നു​ണ്ടാ​യ മോ​ശം പെ​രു​മാ​റ്റം തു​റ​ന്നു​പ​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ത​നി​ക്കെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ന്നു​വെ​ന്നാ​ണ് ഷ​ഹ​നാ​സി​ന്‍റെ പ​രാ​തി. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ​യും ഷാ​ഫി പ​റ​മ്പി​ലി​ന്‍റെ​യും അ​നു​യാ​യി​യാ​യ നി​ബു വ​ർ​ഗീ​സ് എ​ന്ന​യാ​ളാ​ണ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന​രീ​തി​യി​ൽ മോ​ശ​മാ​യ ചി​ത്ര​ങ്ങ​ളും മ​റ്റും പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. താ​ൻ ഭ​ർ​ത്താ​വും കു​ട്ടി​യു​മാ​യി ജീ​വി​ച്ചു​വ​രി​ക​യാ​ണ്. സൈ​ബ​ർ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് താ​നും കു​ടും​ബ​വും ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. ഈ ​ട്രോ​മ താ​ങ്ങാ​നാ​കു​ന്നി​ല്ലെ​ന്നും പ​രാ​തി​യി​ലു​ണ്ട്. നി​ബു വ​ർ​ഗീ​സ് എ​ന്ന​യാ​ളു​ടെ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ൽ ലി​ങ്കും പോ​സ്റ്റു​ക​ളു​ടെ ലി​ങ്കു​ക​ളും സ​ഹി​ത​മാ​ണ് ഷ​ഹ​നാ​സ് മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

Read More

ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സ്; ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി രാ​ഹു​ൽ; ചോ​ദ്യം ചെ​യ്യ​ൽ എ​ഐ​ജി പൂ​ങ്കു​ഴ​ലി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സി​ൽ രാ​ഹു​ലി​നെ ചോ​ദ്യം ചെ​യ്യു​ന്നു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ മേ​ധാ​വി എ​ഐ​ജി പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് രാ​ഹു​ലി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് ക്ല​ബി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​ക്കു​ന്ന​ത്. രാ​ഹു​ലി​ന് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​യ്ക്കും.

Read More

യു​വ​തി​യു​ടെ മൊ​ഴി പ​രി​ശോ​ധി​ക്കു​മ്പോ​ൾ ബ​ലാ​ത്സം​ഗം ന​ട​ന്ന​താ​യി ക​ണ​ക്കാ​നാ​വി​ല്ല; ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സി​ലും രാ​ഹു​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം

കൊ​ച്ചി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് ആ​ശ്വാ​സം. ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി. ഇ​തോ​ടെ രാ​ഹു​ലി​ന് മൂ​ന്ന് കേ​സു​ക​ളി​ലും ജാ​മ്യം ല​ഭി​ച്ചു. ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 16 ന് ​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മു​മ്പാ​കെ ഹാ​ജ​രാ​ക​ണം, മൂ​ന്ന് ദി​വ​സം രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ചോ​ദ്യം ചെ​യ്യ​പ്പെ​ട​ണം, ആ ​കാ​ല​യ​ള​വി​ൽ ക​സ്റ്റ​ഡി​യി​ൽ ഉ​ള്ള​താ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്നും ഉ​പാ​ധി​യി​ൽ പ​റ​യു​ന്നു. യു​വ​തി​യെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​തി​യെ​ന്നും മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​ക​രു​ത് എ​ന്നു​മാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. എ​ന്നാ​ൽ യു​വ​തി​യു​ടെ മൊ​ഴി പ​രി​ശോ​ധി​ക്കു​മ്പോ​ൾ ബ​ലാ​ത്സം​ഗം ന​ട​ന്ന​താ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യു​ടെ വി​ല​യി​രു​ത്ത​ൽ.

Read More

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ​യു​ള്ള അ​യോ​ഗ്യ​താ ന​ട​പ​ടി: കു​റ്റാ​രോ​പി​ത​നെ പു​റ​ത്താ​ക്കു​ന്ന കീ​ഴ്വ​ഴ​ക്ക​മി​ല്ല; യു​ഡി​എ​ഫ് എ​തി​ര്‍​ക്കും

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തിലി​നെ​തി​രേ​യു​ള്ള അ​യോ​ഗ്യ​താ ന​ട​പ​ടി​യെ എ​തി​ര്‍​ക്കാ​ന്‍ യു​ഡി​എ​ഫ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി​യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. കു​റ്റാ​രോ​പി​ത​നാ​യ എം​എ​ല്‍​എ​യെ അ​യോ​ഗ്യ​നാ​ക്കി​യ കീ​ഴ്‌വ​ഴ​ക്കം സ​ഭ​യി​ല്‍ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫ് നി​ല​പാ​ട്. രാ​ഹു​ലി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു പു​റ​ത്താ​ക്കി​യ ന​ട​പ​ടി​യി​ല്‍ ഉ​റ​ച്ചുനി​ല്‍​ക്കു​ക​യാ​ണെ​ന്നാ​ണ് യു​ഡി​എ​ഫ് നി​ല​പാ​ട്. കു​റ്റാ​രോ​പി​ത​രെ അ​യോ​ഗ്യ​രാ​ക്കു​ന്ന ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​വില്ല. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ല്‍ ഭാ​വി​യി​ല്‍ അതു നി​ര​വ​ധി പേ​രെ ബാ​ധി​ക്കും. കൂ​ടാ​തെ ഭ​ര​ണ​പ​ക്ഷ​ത്തെ പ​ല​രും കു​റ്റാ​രോ​പി​ത​രാ​ണെ​ന്നു​മാ​ണ് യു​ഡി​എ​ഫി​ന്‍റെ അ​ഭി​പ്രാ​യം. അ​യോ​ഗ്യ​താ വി​ഷ​യം നി​യ​മ​സ​ഭ എ​ത്തി​ക്‌​സ് ക​മ്മി​റ്റി പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​നം. കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ഭി​പ്രാ​യ​ത്തോ​ട് ഘ​ട​ക​ക​ക്ഷി​ക​ളും യോ​ജി​ക്കു​ക​യാ​യി​രു​ന്നു. ഭ​ര​ണ​പ​ക്ഷ​ത്തെ ഡി.​കെ. മു​ര​ളി​യാ​ണ് രാ​ഹു​ലി​നെ​തി​രെ സ്പീ​ക്ക​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ഈ ​പ​രാ​തി സ്പീ​ക്ക​ര്‍ എ​ത്തി​ക്‌​സ് ക​മ്മി​റ്റി​ക്കു വി​ടു​ക​യാ​യി​രു​ന്നു.

Read More

രാ​ഹു​കാ​ലം മാ​റി​യി​ല്ല… ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് തി​രി​ച്ച​ടി; ജാ​മ്യാ​പേ​ക്ഷ ത​ള്ളി കോ​ട​തി; ജാ​മ്യം നി​ഷേ​ധി​ച്ച​ത് മൂ​ന്നാ​മ​ത്തെ കേ​സി​ൽ

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് തി​രി​ച്ച​ടി. രാ​ഹു​ൽ സ​മ​ർ​പ്പി​ച്ച ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. തി​രു​വ​ല്ല മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. ഇ​തോ​ടെ രാ​ഹു​ൽ ജ​യി​ലി​ൽ തു​ട​രും. പ്രോ​സി​ക്യൂ​ഷ​ന്‍റെ വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി. രാ​ഹു​ലി​നെ​തി​രാ​യ മൂ​ന്നാ​മ​ത്തെ കേ​സി​ലാ​ണ് ജാ​മ്യം നി​ഷേ​ധി​ച്ചി​രി​ക്കു​ന്ന​ത്. ജാ​മ്യ​ത്തി​നാ​യി സെ​ഷ​ൻ​സ് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് രാ​ഹു​ൽ അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച ഹ​ർ​ജി ന​ൽ​കും. ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട ശ​ക്ത​മാ​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​ണ് പ്രോ​സി​ക്യൂ​ഷ​നും പ്ര​തി​ഭാ​ഗ​വും വെ​ള്ളി​യാ​ഴ്ച ന​ട​ത്തി​യ​ത്. എം​എ​ൽ​എ​യ്ക്കെ​തി​രെ നി​ര​ന്ത​രം പ​രാ​തി​ക​ൾ ആ​ണെ​ന്നും ജാ​മ്യം ന​ൽ​ക​രു​തെ​ന്നും ആ​യി​രു​ന്നു എ​സ്ഐ​ടി​യു​ടെ വാ​ദം. പ​രാ​തി​ക്കാ​രി​യു​ടെ ചാ​റ്റ് വി​വ​ര​ങ്ങ​ൾ പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. എ​ല്ലാം പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ എ​ന്ന വാ​ദി​ച്ച പ്ര​തി​ഭാ​ഗം, ച​ട്ട​വി​രു​ദ്ധ​മാ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Read More

‘അ​തി​ജീ​വി​ത​നൊ​പ്പം’; കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്ക് മൂ​ല്യം ക​ൽ​പ്പി​ക്കാ​ത്ത​തി​ന്‍റെ പ്ര​ശ്‌​നം; പ​രാ​തി​ക്കാ​രി​യെ ആ​ക്ഷേ​പി​ച്ചും, രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് പ​ര​സ്യ പി​ന്തു​ണ​യു​മാ​യി ശ്രീ​നാ ദേ​വി കു​ഞ്ഞ​മ്മ

പ​ത്ത​നം​തി​ട്ട: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​തി​ജീ​വി​ത​നാ​ണ്, പ്ര​തി​സ​ന്ധി​യെ നേ​രി​ടാ​ൻ അ​തി​ജീ​വി​ത​ന് മ​ന​ക്ക​രു​ത്ത് ഉ​ണ്ടാ​ക​ട്ടെ. പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് പ​ര​സ്യ പി​ന്തു​ണ​യു​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ ദേ​വി കു​ഞ്ഞ​മ്മ. ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​യി​രു​ന്നു ശ്രീ​നാ ദേ​വി കു​ഞ്ഞ​മ്മ​യു​ടെ പ്ര​തി​ക​ര​ണം. ‌രാ​ഹു​ലി​നെ​തി​രെ മാ​ധ്യ​മ​ങ്ങ​ൾ ഇ​ല്ലാ ക​ഥ​ക​ൾ മെ​ന​യു​ക​യാ​ണ്. സ​ത്യ​ത്തി​നൊ​പ്പ​മാ​ണ് നി​ൽ​ക്കു​ന്ന​ത്. അ​ത് അ​വ​ൾ​ക്കൊ​പ്പ​മാ​ണോ അ​വ​നൊ​പ്പ​മാ​ണോ എ​ന്ന​ത് നീ​തി​ന്യാ​യ കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്ന് ശ്രീ​നാ ദേ​വി കു​ഞ്ഞ​മ്മ പ​റ​ഞ്ഞു. അ​തേ​സ​മ​യം, പ​രാ​തി​ക്കാ​രി​യെ ആ​ക്ഷേ​പി​ക്കു​ന്ന പ​രാ​മ​ർ​ശ​വും ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ ന​ട​ത്തി. കു​ടും​ബ ബ​ന്ധ​ങ്ങ​ൾ​ക്ക് മൂ​ല്യം ക​ൽ​പ്പി​ക്കാ​ത്ത​തി​ന്‍റെ പ്ര​ശ്‌​ന​മാ​ണി​ത്. പ​രാ​തി​ക​ളി​ൽ കോ​ട​തി ത​ന്നെ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാം പ​രാ​തി​യി​ലും അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്നും ശ്രീ​നാ ദേ​വി കു​ഞ്ഞ​മ്മ പ്ര​തി​ക​രി​ച്ചു. നേ​ര​ത്തെ​യും രാ​ഹു​ലി​നെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് ശ്രീ​നാ ദേ​വി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Read More

വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ രാ​ഹു​ലി​ന്‍റെ ലൈം​ഗി​ക​ശേ​ഷി​യും പ​രി​ശോ​ധി​ച്ചു; ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്കാ​യ് ര​ക്ത​സാ​മ്പി​ൾ ശേ​ഖ​രി​ച്ചു; താ​ന്‍ തി​രി​ച്ചു​വ​രു​മെ​ന്ന ഭീ​ഷ​ണി മു​ഴ​ക്കി എം​എ​ൽ​എ

പ​ത്ത​നം​തി​ട്ട: താ​ന്‍ തി​രി​ച്ചു​വ​രു​മെ​ന്നും സ്വ​ത​ന്ത്ര​നാ​യി നി​ന്നാ​ലും ജ​യി​ക്കു​മെ​ന്നും രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ടു പ​റ​ഞ്ഞു.രാ​വി​ലെ പാ​ല​ക്കാ​ട്ടു നി​ന്നു പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​ച്ച​പ്പോ​ള്‍ അ​ഭി​ഭാ​ഷ​ക​നു​മാ​യി സം​സാ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് എം​എ​ല്‍​എ താ​ന്‍ പു​റ​ത്തു​വ​രു​മ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഫോ​ണി​ന്‍റെ ലോ​ക്ക് അ​ഴി​ക്കാ​നും വി​സ​മ്മ​തി​ച്ചു. അ​റ​സ്റ്റ് നി​യ​മ​പ​ര​മ​ല്ലെ​ന്ന പ​ക്ഷ​മാ​ണ് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ര്‍​ക്കു​മു​ള്ള​ത്. നി​ല​വി​ല്‍ കോ​ട​തി​യി​ല്‍ ജാ​മ്യ​ഹ​ര്‍​ജി ന​ല്‍​കി​യി​ട്ടു​ള്ള ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് അ​ഭി​ഭാ​ഷ​ക​ര്‍ പ​റ​ഞ്ഞു. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യും ഉ​ണ്ടാ​കുംപീ​ഡ​ന പ​രാ​തി​യി​ല്‍ രാ​ഹു​ലി​ന്‍റെ വൈ​ദ്യ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി. ലൈം​ഗി​ക​ശേ​ഷി ഉ​ള്‍​പ്പെ​ടെ പ​രി​ശോ​ധി​ച്ചു. ഡി​എ​ന്‍​എ പ​രി​ശോ​ധ​ന​യ്ക്കാ​യി രാ​ഹു​ലി​ന്‍റെ ര​ക്ത​സാ​മ്പി​ളും ശേ​ഖ​രി​ച്ചു.ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ പ്ര​തി​ഷേ​ധ​ക്കാ​രെ ഒ​ഴി​വാ​ക്കി പോ​ലീ​സ് ജീ​പ്പ് പി​ന്നി​ലേ​ക്ക് എ​ടു​ത്ത് ആ​ശു​പ​ത്രി വാ​തി​ലി​നോ​ടു ചേ​ര്‍​ത്തു​നി​ര്‍​ത്തി. ജീ​പ്പി​ന്‍റെ പു​റ​കി​ലെ വാ​തി​ലി​ലൂ​ടെ​യാ​ണ് രാ​ഹു​ലി​നെ ക​യ​റ്റി​യ​ത്. പോ​ലീ​സും പ്ര​തി​ഷേ​ധ​ക്കാ​രും പ്ര​ധാ​ന​വാ​തി​ലി​ന് മു​ന്നി​ല്‍ കൂ​ട്ടം​കൂ​ടി​യ​തോ​ടെ സ്ട്രെ​ക്ച​റി​ലും വീ​ല്‍​ച്ചെ​യ​റി​ലും എ​ത്തി​യ മ​റ്റു രോ​ഗി​ക​ള്‍ ആ​ശു​പ​ത്രി​ക്ക് ഉ​ള്ളി​ലേ​ക്കും പു​റ​ത്തേ​ക്കും ക​ട​ക്കാ​ന്‍ പ്ര​യാ​സ​പ്പെ​ട്ടു.…

Read More

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ആ​ദ്യ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ അ​റ​സ്റ്റി​നു​ള്ള വി​ല​ക്ക് നീ​ട്ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് വീ​ണ്ടും ആ​ശ്വാ​സം. ആ​ദ്യ​ത്തെ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ അ​റ​സ്റ്റി​നു​ള്ള വി​ല​ക്ക് ഹൈ​ക്കോ​ട​തി ജ​നു​വ​രി ഏ​ഴു​വ​രെ നീ​ട്ടി. യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും നി​ർ​ബ​ന്ധി​ച്ചു ഗ​ർ​ഭഛി​ദ്രം ന​ട​ത്തു​ക​യും ചെ​യ്തെ​ന്ന കേ​സി​ലെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ച്ച​ത്. ജ​സ്റ്റി​സ് കെ. ​ബാ​ബു ഇ​ന്ന് അ​വ​ധി​യാ​യ​തി​നാ​ൽ മ​റ്റൊ​രു ബെ​ഞ്ചാ​ണ് വ​ന്ന​ത്. അ​റ​സ്റ്റ് വി​ല​ക്ക് ഇ​ന്നു വ​രെ​യാ​ണ് ഉ​ള്ള​തെ​ന്നും അ​ത് നീ​ട്ട​ണ​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ് ഇ​നി പ​രി​ഗ​ണി​ക്കു​ന്ന ജ​നു​വ​രി ഏ​ഴ് വ​രെ അ​റ​സ്റ്റി​നു​ള്ള വി​ല​ക്ക് കോ​ട​തി നീ​ട്ടി​യ​ത്. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് നേ​ര​ത്തെ ര​ണ്ട് ത​വ​ണ ഹൈ​ക്കോ​ട​തി മാ​റ്റി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തോ​ടെ​യാ​യി​രു​ന്നു രാ​ഹു​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സി​ൽ വി​ശ​ദ​മാ​യി വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​ണ് കോ​ട​തി രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റ് താ​ത്കാ​ലി​ക​മാ​യി വി​ല​ക്കി​യ​ത്. പ​രാ​തി​ക്കാ​രി​യു​മാ​യി ത​നി​ക്ക് ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​യി​രു​ന്നു…

Read More

രാ​ഹു​ലിനെതിരേയുള്ള ബലാത്സംഗപരാതികൾ; അന്വേ​ഷ​ണത്തിന് പ്രത്യേകസംഘം

തി​രു​വ​ന​ന്ത​പു​രം : രാ​ഹു​ൽ മാ​ങ്കൂ​ട്ട​തി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​നക്കേ​സു​ക​ളു​ടെ അ​ന്വേഷ​ണം എ​സ്ഐ​റ്റിക്ക്. ​എ​സ്പി. പൂ​ങ്കു​ഴ​ലിയു​ടെ നേ​തൃ​ത്യ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ര​ണ്ട് കേ​സു​ക​ളും അന്വേഷി​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ പീ​ഡ​ന കേ​സി​ൽ രാ​ഹു​ലി​ന് കോ​ട​തി മു​ൻ‌​കൂ​ർ ജാ​മ്യം ന​ൽ​കി​യി​രു​ന്നു. ജാ​മ്യം റദ്ദാക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹ​ർ​ജി ഫ​യ​ൽ ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്.നേ​ര​ത്തെ ഒ​ന്നാ​മ​ത്തെ പീ​ഡ​ന കേ​സ് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റുടെ ​നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷി​ച്ച​ത്. പി​ന്നീ​ട് വ​നി​താ ഐ​പിഎ​സ് ഉ​ദോ​ഗ​സ്ഥ​യെ അ​നേ​ഷ​ണ ചു​മ​ത​ല ന​ൽ​കി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദേശി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഒ​ളി​വി​ൽ നി​ന്നും പു​റ​ത്തേ​ക്ക്; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വോ​ട്ട് ചെ​യ്യാ​ൻ പാ​ല​ക്കാ​ട്; പൂവൻകോഴിയുടെ ചിത്രവുമായി കൂവി വിളിച്ച് പ്രതിഷേധിച്ച് സിപിഎം

പാ​ല​ക്കാ​ട്: പീ​ഡ​ന​ക്കേ​സി​ൽ 15 ദി​വ​സ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ വോ​ട്ട് ചെ​യ്യാ​ൻ പാ​ല​ക്കാ​ട്ടെ​ത്തി. വൈ​കു​ന്നേ​രം 4.50 ഓ​ടെ​യാ​ണ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. കു​ന്ന​ത്തൂ​ർ​മേ​ട് സ്കൂ​ളി​ലെ ര​ണ്ടാം ന​ന്പ​ർ ബൂ​ത്തി​ലാ​ണ് വോ​ട്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം എ​ല്ലാം കോ​ട​തി​യു​ടെ മു​ന്നി​ലു​ണ്ടെ​ന്നും കോ​ട​തി തീ​രു​മാ​നി​ക്കു​മെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ  പറഞ്ഞു. ഈ സമയം പുറത്ത്  ഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധിച്ചു. പൂവൻ കോഴിയുടെ ചിത്രവും തൊട്ടിലും ഉയർത്തി കൂവി വിളിച്ചാണ് പ്രതിഷേധിച്ചത്. രാ​ഹു​ലി​നെ​തി​രാ​യ ര​ണ്ടു കേ​സി​ലും അ​റ​സ്റ്റ് ത​ട​ഞ്ഞ​തോ​ടെ ഒ​ളി​വി​ലു​ള്ള എം​എ​ൽ​എ പു​റ​ത്തേ​ക്ക് വ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​യി​രു​ന്നു. ര​ണ്ടാം ബ​ലാ​ത്സം​ഗ കേ​സി​ൽ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വി​ല്ലെ​ന്നാ​ണ് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ച​ത്. ഇ​തേ തു​ട​ർ​ന്നാ​ണ് രാ​ഹു​ലി​ന് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 

Read More