‌‌ഗാ​സ സ​മാ​ധാ​ന​സേ​ന: പാ​ക്കി​സ്ഥാ​നെ ഉ​ൾ​പ്പെ​ടു​ത്താ​ൻ ട്രം​പ്; പ്ര​തി​സ​ന്ധി​യി​ൽ മു​നീ​ർ

ന്യൂ​ഡ​ൽ​ഹി: സ​മാ​ധാ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗാ​സ​യി​ൽ വി​ന്യ​സി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന അ​ന്താ​രാ​ഷ്‌​ട്ര സേ​ന​യി​ൽ പാ​ക്കി​സ്ഥാ​ൻ സൈ​ന്യ​ത്തെ പ​ങ്കാ​ളി​യാ​ക്കാ​ൻ യു​എ​സ് ശ്ര​മം.

ഇ​ക്കാ​ര്യ​ത്തി​ൽ പാ​ക് പ​ട്ടാ​ള​മേ​ധാ​വി അ​സിം മു​നി​റീ​നു​മേ​ൽ ട്രം​പ് സ​മ്മ​ർ​ദം ചെ​ലു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. അ​ന്താ​രാ​ഷ്ട്ര​മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​തേ​സ​മ​യം, ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം പാ​ക് ജ​ന​ത​യു​ടെ ക​ടു​ത്ത എ​തി​ർ​പ്പി​നി​ട​യാ​ക്കു​മെ​ന്ന പ്ര​തി​സ​ന്ധി മു​നീ​ർ നേ​രി​ടു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

സം​യു​ക്ത സേ​നാ മേ​ധാ​വി​യാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ട് പാ​ക്കി​സ്ഥാ​നി​ലെ ഏ​റ്റ​വും വ​ലി​യ അ​ധി​കാ​ര​കേ​ന്ദ്ര​മാ​യി മാ​റി​യ മു​നീ​ർ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​യി മാ​റി ഗാ​സ​വി​ഷ​യം. വ​രു​ന്ന ആ​ഴ്ച​ക​ളി​ൽ മു​നീ​ർ വാ​ഷിം​ഗ്ട​ണി​ലെ​ത്തി പ്ര​സി​ഡ​ന്‍റ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ആ​റാ​ഴ്ച​യ്ക്കി​ടെ ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ് മു​നീ​ർ ട്രം​പി​നെ കാ​ണു​ന്ന​ത്. അ​തേ​സ​മ​യം, ഇ​സ്ര​യേ​ലി​നെ​യും അ​മേ​രി​ക്ക​യെ​യും എ​തി​ർ​ക്കു​ന്ന പാ​ക്കി​സ്ഥാ​നി​ലെ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ശ​ക്ത​മാ​യ എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​സിം മു​നീ​റി​നോ​ടു ശ​ത്രു​ത​യു​ള്ള, ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ തെ​ഹ്‌​രി​ക് ഇ ​ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​ക്കാ​രും വി​ഷ​യം ഉ​പ​യോ​ഗി​ച്ചേ​ക്കും.

ജ​നം തെ​രു​വി​ൽ സൈ​ന്യ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കു​ന്ന​തു മു​നീ​ർ ഇ​ഷ്ട​പ്പെ​ടു​ക​യി​ല്ല. ഇ​സ്ര​യേ​ലും ഹ​മാ​സും ത​മ്മി​ൽ വെ​ടി​നി​ർ​ത്ത​ൽ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ ട്രം​പി​ന്‍റെ പ​ശ്ചി​മേ​ഷ്യാ സ​മാ​ധാ​ന പ​ദ്ധ​തി​യി​ൽ, ഗാ​സ​യി​ൽ അ​ന്താ​രാ​ഷ്‌​ട്ര സേ​ന​യെ വി​ന്യ​സി​ക്കാ​നും നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്.

ഗാ​സ​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു നേ​തൃ​ത്വം ന​ല്കാ​നും, ഹ​മാ​സ് ഭീ​ക​ര​രി​ൽ​നി​ന്നു​ള്ള അ​ധി​കാ​കൈ​മാ​റ്റം സു​ഗ​മ​മാ​ക്കാ​നും അ​ന്താ​രാ​ഷ്‌​ട്ര സേ​ന ഉ​പ​ക​രി​ക്കും. പാ​ക് സൈ​ന്യ​ത്തി​ന് ഇ​ക്കാ​ര്യ​ത്തി​ൽ ഗു​ണ​പ​ര​മാ​യ പ​ങ്കു​വ​ഹി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

ട്രം​പി​നെ പി​ണ​ക്കാ​നും മു​നീ​റി​നു ക​ഴി​യി​ല്ല. ദീ​ർ​ഘ​കാ​ല​ത്തെ അ​വ​ഗ​ണ​ന​യ്ക്കു​ശേ​ഷം അ​മേ​രി​ക്ക പാ​ക്കി​സ്ഥാ​നോ​ട് അ​ടു​പ്പം കാ​ട്ടാ​ൻ തു​ട​ങ്ങി​യ​ത് ട്രം​പ് പ്ര​സി​ഡ​ന്‍റാ​യ ശേ​ഷ​മാ​ണ്. ട്രം​പി​നെ പ്രീ​തി​പ്പെ​ടു​ത്തി​യാ​ലേ അ​മേ​രി​ക്ക വാ​ഗ്ദാ​നം ചെ​യ്ത നി​ക്ഷേ​പ​ങ്ങ​ളും സു​ര​ക്ഷാ സ​ഹാ​യ​ങ്ങ​ളും പാ​ക്കി​സ്ഥാ​നു ല​ഭി​ക്കൂ.

മു​നീ​ർ ക​ഴി​ഞ്ഞ​യാ​ഴ്ച​ക​ളി​ൽ ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, സൗ​ദി, തു​ർ​ക്കി, ജോ​ർ​ദാ​ൻ, ഈ​ജി​പ്ത്, ഖ​ത്ത​ർ തു​ട​ങ്ങി​യ മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ലെ സൈ​നി​ക, സി​വി​ലി​യ​ൻ മേ​ധാ​വി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഗാ​സ വി​ഷ​യ​ത്തി​ലെ ച​ർ​ച്ച​യ്ക്കാ​യി​രു​ന്നു ഇ​തെ​ന്നു സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment