അ​തി​ജീ​വി​ത​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി വീ​ഡി​യോ; മാർട്ടിനെതിരേ സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു


തൃ​ശൂ​ർ: അ​തി​ജീ​വി​ത​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ര​ണ്ടാം​പ്ര​തി മാ​ർ​ട്ടി​നെ​തി​രേ തൃ​ശൂ​ർ സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​ർ​ട്ടി​ന്‍റെ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​വ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​കും. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണു മാ​ർ​ട്ടി​ൻ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​ത്.

അ​തി​ജീ​വി​ത​യു​ടെ കു​ടും​ബാം​ഗം ഡി​ഐ​ജി എ​സ്. ഹ​രി​ശ​ങ്ക​റി​നു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ ന​ത്തി​ലാ​ണു പോ​ലീ​സ് ന​ട​പ​ടി. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ ഡി​വൈ​എ​സ്പി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ ഷ​ക​സം​ഘ​മാ​ണു കേ​സ് അ​ന്വേ​ഷി​ക്കു​ക.ന​ടി​യെ ആ​ക്ര​മി​ച്ച​കേ​സി​ലെ കു​റ്റ​വാ​ളി മാ​ർ​ട്ടി​ൻ സം​സാ​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണു കേ​സി​ൽ വി​ധി വ​ന്ന​ശേ​ഷം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാപ​ക​മാ​യി പ്ര​ച​രി​ച്ച​ത്.

അ​തി​ജീ​വി​ത ഉ​ൾ​പ്പ​ടെ ചേ​ർ​ന്നു​കൊ​ണ്ടു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണു കേ​സെ​ന്നാ​ണു മാ​ർ​ട്ടി​ൻ വീ​ഡി​യോ​യി​ൽ പ​റ​യു​ന്ന​ത്. വീ​ഡി​യോ​യി​ൽ മാ​ർ​ട്ടി​ൻ അ​തി​ജീ​വി​ത​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്. ദി​ലീ​പി​നെ കു​ടു​ക്കാ​ൻ സൃ​ഷ്‌​ടി​ച്ച​താ​ണു കേ​സെ​ന്നും മാ​ർ​ട്ടി​ൻ ആ​രോപി​ക്കു​ന്നു. വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​തി​ന്‍റെ ഉ​ദ്ദേ​ശ​ല​ക്ഷ്യ​മ​ട​ക്കം അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രും.

കേ​സി​ൽ അ​ഞ്ചു​വ​ർ​ഷം ജ​യി​ലി​ൽ കി​ട​ന്ന മാ​ർ​ട്ടി​ൻ സു​പ്രീം​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച്പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ​യാ​ണി​ത്. വി​ധി വ​ന്ന​ശേ​ഷം ഈ ​പ​ഴ​യ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച​തി​നു പി​ന്നിലെ ​ഗൂ​ഢാ​ലോ​ച​ന അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളാ​ണ് അ​ന്വേ​ഷി​ക്കു​ക.

Related posts

Leave a Comment