വേഗവും, സുരക്ഷിതവും, സുഖകരവും; ആ​റു​ വ​ർ​ഷ​ത്തി​നി​ടെ വ​ന്ദേ​ഭാ​ര​ത് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 7.5 കോ​ടി


പ​ര​വൂ​ർ: വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ ആ​രം​ഭി​ച്ച​തി​ന് ശേ​ഷം ഇ​തു​വ​രെ അ​തി​ൽ യാ​ത്ര ചെ​യ്ത​ത് 7.5 കോ​ടി യാ​ത്ര​ക്കാ​ർ.2025 ന​വം​ബ​ർ 30 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളി​ലാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള​ത്.വേ​ഗ​മേ​റി​യ​തും സു​ര​ക്ഷി​ത​വും സു​ഖ​ക​ര​വു​മാ​യ യാ​ത്ര പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നാ​ലാ​ണ് യാ​ത്ര​ക്കാ​ർ വ​ന്ദേ​ഭാ​ര​ത് യാ​ത്ര​യ്ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

2019 ഫെ​ബ്രു​വ​രി​യി​ലാ​ണ് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ഇ​പ്പോ​ൾ വി​വി​ധ റൂ​ട്ടു​ക​ളി​ലാ​യി 164 വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളാ​ണ് രാ​ജ്യ​ത്ത് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. എ​ല്ലാം പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​വ​യു​മാ ണ്.​ഈ ട്രെ​യി​നു​ക​ൾ​ക്ക് എ​ല്ലാം കൂ​ടി 274 ജി​ല്ല​ക​ളി​ൽ ക​ണ​ക്റ്റി​വി​റ്റി​യു​ണ്ട്. ആ​ഭ്യ​ന്ത​ര ടൂ​റി​സ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ ഇ​തി​ന​കം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചു​താ​യും റെ​യി​ൽ മ​ന്ത്രാ​ല​യം വി​ല​യി​രു​ത്തു​ന്നു.

ചെ​നാ​ബ് പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ആ​ണ് ഇ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ജ​ന​പ്രി​യ​മാ​യി​ട്ടു​ള്ള​ത്. അ​ടു​ത്തി​ടെ ആ​രം​ഭി​ച്ച ഈ ​സ​ർ​വീ​സി​ൽ കോ​ച്ചു​ക​ളി​ൽ അ​തി​നൂ​ത​ന സ​വി​ശേ​ഷ​ത​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഓ​ട്ടോ​മാ​റ്റി​ക് പ്ല​ഗ് ഡോ​റു​ക​ൾ, ക​റ​ങ്ങു​ന്ന സീ​റ്റു​ക​ൾ, ബ​യോ വാ​ക്വം ടോ​യ്ല​റ്റു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ഇ​ത് കൂ​ടാ​തെ ജി​പി​എ​സ് അ​ധി​ഷ്ഠി​ത പാ​സ​ഞ്ച​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റ​ങ്ങ​ളും പൂ​ർ​ണ സി​സി​ടി​വി ക​വ​റേ​ജും ഇ​വ​യി​ലു​ണ്ട്. ഈ ​സ​വി​ശേ​ഷ​ത​ക​ൾ ഓ​രോ യാ​ത്ര​ക്കാ​ര​നും ലോ​കോ​ത്ത​ര യാ​ത്രാ​നു​ഭ​വം ഉ​റ​പ്പാ​ക്കു​ന്നു. ഡ​ൽ​ഹി-​വാ​രാ​ണ​സി ട്രെ​യി​ൻ ദേ​ശീ​യ ത​ല​സ്ഥാ​ന​ത്തെ രാ​ജ്യ​ത്തി​ന്‍റെ ആ​ത്മീ​യ ഹൃ​ദ​യ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​താ​ണ്.

തീ​ർ​ഥാ​ട​ക​ർ​ക്കും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും ഒ​രു പോ​ലെ സൗ​ക​ര്യ​പ്ര​ദ​വും വി​ശ്വ​സ​നീ​യ​വു​മാ​യ യാ​ത്രാ ഓ​പ്ഷ​നാ​ണ് ഈ ​ട്രെ​യി​ൻ സ​മ്മാ​നി​ക്കു​ന്ന​ത്. അ​തു​പോ​ലെ ശ്രീ​ന​ഗ​ർ-​ശ്രീ​മാ​താ വൈ​ഷ്ണോ ദേ​വി ക​ത്ര റൂ​ട്ടും രാ​ജ്യ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നു​മാ​ണ് റെ​യി​ൽ​വേ​യു​ടെ വി​ല​യി​രു​ത്ത​ൽ.

2025 ജൂ​ൺ ആ​റി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ഈ ​റൂ​ട്ടി​ൽ വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​ത് ടൂ​റി​സ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ക​യും പ്രാ​ദേ​ശി​ക ബ​ന്ധം വ​ർ​ധി​പ്പി​ക്കു​ന്ന സ​ർ​വീ​സാ​യി ഇ​തി​ന​കം മാ​റി​ക്ക​ഴി​ഞ്ഞു.അ​തു​പോ​ലെ പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ബം​ഗ​ളൂ​രു-​ഹൈ​ദ​രാ​ബാ​ദ് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്.

ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ളും ബി​സി​ന​സു​കാ​രു​മാ​ണ് ഈ ​ട്രെ​യി​നി​ലെ യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗ​വും. ഇ​ന്ത്യ​യി​ലെ ര​ണ്ട് പ്ര​ധാ​ന സാ​ങ്കേ​തി​ക കേ​ന്ദ്ര​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​സ​ർ​വീ​സി​ന് ഏ​റെ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും റെ​യി​ൽ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.2019-ൽ ​ഒ​രു ട്രെ​യി​ൻ സ​ർ​വീ​സു​മാ​യി ആ​രം​ഭി​ച്ച വ​ന്ദേ ഭാ​ര​ത് ഇ​ന്ന് പ്ര​തി​മാ​സം ല​ക്ഷ​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ വ​ഹി​ക്കു​ന്ന വ​ലി​യ ശൃം​ഖ​ല​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

ഇ​ന്ത്യ​യി​ലു​ട​നീ​ളം റോ​ഡ്, വ്യോ​മ യാ​ത്ര​ക​ളെ അ​പേ​ക്ഷി​ച്ച് ലോ​കോ​ത്ത​ര റെ​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള വ​ർ​ധി​ച്ചു വ​രു​ന്ന ആ​വ​ശ്യ​ക​ത​യാ​ണ് ഈ ​ശ​ക്ത​മാ​യ പ്ര​തി​ക​ര​ണം കാ​ണി​ക്കു​ന്ന​ത്.വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ്, അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ്, ന​മോ ഭാ​ര​ത് റാ​പ്പി​ഡ് ഹൈ​ടെ​ക് ട്രെ​യി​നു​ക​ൾ ഇ​ന്നി​വ ഇ​തി​ന​കം രാ​ജ്യ​ത്ത് ഇ​തി​ന​കം ജ​ന​പ്രി​യ​മാ​യി എ​ന്നാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ഉ ​ട​ൻ ട്രാ​ക്കി​ൽ ഇ​റ​ങ്ങാ​ൻ പോ​കു​ന്ന വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ൾ രാ​ത്രി യാ​ത്ര​യി​ൽ വ​ലി​യ പ​രി​വ​ർ​ത്ത​നം സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് വേ​ഗം, സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ, ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ എ​ന്നി​വ പ്ര​ദാ​നം ചെ​യ്യു​ന്ന​വ​യാ​യി​രി​ക്കും വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ൾ.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment