അ​ഴി​മ​തി​ക്കേ​സി​ൽ രണ്ടു വർഷം ജ​യി​ൽ​ശി​ക്ഷ; മ​ഹാ​രാ​ഷ്‌​ട്ര മ​ന്ത്രി രാ​ജി​വ​ച്ചു; വ​കു​പ്പു​ക​ൾ ഏ​റ്റെ​ടു​ത്തു അ​ജി​ത് പ​വാ​ർ

മും​ബൈ: അ​ഴി​മ​തി​ക്കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട മ​ഹാ​രാ​ഷ്‌​ട്ര മ​ന്ത്രി​യും എ​ൻ​സി​പി (അ​ജി​ത് പ​വാ​ർ) നേ​താ​വു​മാ​യ മ​ണി​ക്‌​റാ​വു കൊ​കാ​തെ രാ​ജി​വ​ച്ചു.

1995ലെ ​സ​ർ​ക്കാ​ർ ഭ​വ​ന കും​ഭ​കോ​ണ​ക്കേ​സി​ൽ കൊ​കാ​തെ​യെ ര​ണ്ടു വ​ർ​ഷം ത​ട​വി​നു ശി​ക്ഷി​ച്ച ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ് നാ​സി​ക് ഡി​സ്ട്രി​ക്ട് ആ​ൻ​ഡ് സെ​ഷ​ൻ​സ് കോ​ട​തി ചൊ​വ്വാ​ഴ്ച ശ​രി​വ​ച്ചി​രു​ന്നു.

ഭ​വ​ന​പ​ദ്ധ​തി​യി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്ക​മാ​യ​വ​ർ​ക്കു​ള്ള (ഇ​ഡ​ബ്ല്യു​എ​സ്) 10 ശ​ത​മാ​നം സം​വ​ര​ണം ദു​രു​പ​യോ​ഗം ചെ​യ്ത കേ​സി​ൽ മ​ണി​ക്‌​റാ​വു കൊ​കാ​തെ​യും സ​ഹോ​ദ​ര​ൻ വി​ജ​യും കു​റ്റ​ക്കാ​രാ​ണെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.

ര​ണ്ടു വ​ർ​ഷം ശി​ക്ഷ ല​ഭി​ച്ച​തോ​ടെ മ​ണി​ക്റാ​വു കൊ​കാ​തെ നി​യ​മ​സ​ഭാം​ഗ​ത്വ​ത്തി​ൽ​നി​ന്ന് അ​യോ​ഗ്യ​നാ​ക്ക​പ്പെ​ട്ടു. കാ​യി​കം, യു​വ​ജ​ന​ക്ഷേ​മം എ​ന്നീ വ​കു​പ്പു​ക​ളാ​ണ് കൊ​കാ​തെ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വ​കു​പ്പു​ക​ൾ അ​ജി​ത് പ​വാ​ർ ഏ​റ്റെ​ടു​ത്തു.

Related posts

Leave a Comment