ദി​ലീ​പി​നെ​തി​രെ സം​സാ​രി​ച്ചാ​ൽ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കും; ഭാ​ഗ്യ​ല​ക്ഷ്മിക്ക് ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി

കൊ​ച്ചി: ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യു​മാ​യി ഡ​ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി. ദി​ലീ​പി​നെ​തി​രെ ഇ​നി സം​സാ​രി​ച്ചാ​ൽ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ വി​ധി വ​ന്ന ശേ​ഷ​മു​ള്ള ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ലാ​ണ് ഭീ​ഷ​ണി. മു​മ്പും ഇ​ത്ത​ര​ത്തി​ൽ ഭീ​ഷ​ണി ല​ഭി​ച്ച​പ്പോ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ആ ​പ​രാ​തി​യി​ൽ യാ​തൊ​രു ന​ട​പ​ടി​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ ഫോ​ൺ ന​മ്പ​ർ സ​ഹി​ത​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും പ്ര​തി​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment