സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്നു;​രാ​ജ്യ​ത്തെ 1,731 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ പൂ​ർ​ണ​മാ​യും സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ൽ

പ​ര​വൂ​ർ: രാ​ജ്യ​ത്തെ 1,731 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ പൂ​ർ​ണ​മാ​യും സി​സി​ടി​വി നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​തു​കൂ​ടാ​തെ 11, 953 കോ​ച്ചു​ക​ളി​ലും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​താ​യി റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി.സു​ര​ക്ഷി​ത​മാ​യ യാ​ത്രാ ആ​വാ​സ​വ്യ​വ​സ്ഥ സൃ​ഷ്ടി​ക്കു​ന്നി​ന് കൂ​ടു​ത​ൽ സ്റ്റേ​ഷ​നു​ക​ളി​ലും കോ​ച്ചു​ക​ളി​ലും നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.


ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​വി​ടെ നി​ല​വി​ൽ 250 കാ​മ​റ​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
എ​ൻ​ട്രി – എ​ക്സി​റ്റ് പോ​യി​ന്‍റു​ക​ൾ, ഫു​ട് ഓ​വ​ർ​ബ്രി​ഡ്ജു​ക​ൾ, പ്ലാ​റ്റ്ഫോ​മു​ക​ൾ, കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ, ടി​ക്ക​റ്റ് കൗ​ണ്ട​റു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റും ത​ട​സ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

2025 ഫെ​ബ്രു​വ​രി 15 ന് ​ഉ​ണ്ടാ​യ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കും തു​ട​ർ​ന്നു​ണ്ടാ​യ അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​ണ് ഇ​വി​ടെ ഇ​ത്ര​യും കൂ​ടു​ത​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.യാ​ത്ര​ക്കാ​രു​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ഈ ​സം​വി​ധാ​നം ഏ​റെ ഗു​ണ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ പ്ര​മു​ഖ സ്റ്റേ​ഷ​നു​ക​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ കാ​മ​റ​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പി​ക്കാ​നും റെ​യി​ൽ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഇ​തു​കൂ​ടാ​തെ വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ട്ട സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നും മ​ന്ത്രാ​ല​യം ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത് നി​ല​വി​ൽ 6,117 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ സൗ​ജ​ന്യ വൈ-​ഫൈ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ ക​ണ​ക്ടി​വി​റ്റി വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഇ​തൊ​രു ഡി​ജി​റ്റ​ൽ നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നാ​ണ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.


അ​ധി​ക ബ​ജ​റ്റ് തു​ക ആ​വ​ശ്യ​മി​ല്ലാ​ത്ത​തി​നാ​ൽ അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ രാ​ജ്യ​ത്തെ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും സൗ​ജ​ന്യ വൈ-​ഫൈ ആ​ക്സ​സ് ല​ഭ്യ​മാ​ക്കാ​നാ​ണ് റെ​യി​ൽ​വേ ല​ക്ഷ്യ​മി​ടു​ന്ന​ത്. തി​ര​ക്കേ​റി​യ മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ മു​ത​ൽ വി​ദൂ​ര ഔ​ട്ട് പോ​സ്‌​റ്റു​ക​ൾ വ​രെ​യു​ള്ള റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ വ​രെ ഇ​പ്പോ​ൾ ദ​ശ​ക്ഷേ​ക്ക​ണ​ക്കി​ന് ദൈ​നം​ദി​ന യാ​ത്ര​ക്കാ​ർ ഈ ​സൗ​ജ​ന്യ സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്.

റെ​യി​ൽ അ​ധി​ഷ്ഠി​ത പൊ​തു ഇ​ന്‍റ​ർ​നെ​റ്റ് ആ​ക്സ​സി​ൽ ഇ​ത് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യെ ലോ​ക​ത്ത് ത​ന്നെ മു​ൻ​പ​ന്തി​യി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​നാ​യി പ്ര​ത്യേ​ക ഫ​ണ്ടു​ക​ളൊ​ന്നും റെ​യി​ൽ​വേ നീ​ക്കി​വ​ച്ചി​ട്ടി​ല്ല. നി​ല​വി​ലു​ള്ള വി​ഭ​വ​ങ്ങ​ളെ​യും പ​ങ്കാ​ളി​ത്ത​ങ്ങ​ളെ​യും മാ​ത്രം ആ​ശ്ര​യി​ച്ചാ​ണ് വൈ-​ഫൈ സം​വി​ധാ​നം പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്.

ആ​ക്സ​സ് ല​ളി​ത​വും സ്വ​കാ​ര്യ​ത​യ്ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തു​മാ​ണ് ഈ ​സം​വി​ധാ​നം. ഒ​റ്റ​ത്ത​വ​ണ പാ​സ് വേ​ർ​ഡി​നാ​യി യാ​ത്ര​ക്കാ​ർ അ​വ​രു​ടെ മൊ​ബൈ​ൽ ന​മ്പ​ർ മാ​ത്രം ന​ൽ​കി​യാ​ൽ മ​തി.

ഡി​ജി​റ്റ​ൽ ട്രാ​ക്കിം​ഗി​നെ കു​റി​ച്ചു​ള്ള പൊ​തു​വാ​യ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് മ​റ്റ് വ്യ​ക്തി​ഗ​ത ഡേ​റ്റ​ക​ൾ ഒ​ന്നും ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ശേ​ഖ​രി​ക്കു​ന്നു​മി​ല്ല. നെ​റ്റ് വ​ർ​ക്ക് 24 മ​ണി​ക്കൂ​റും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ സേ​വ​ന ത​ക​രാ​റു​ക​ൾ​ക്ക് അ​തി​വേ​ഗ പ​രി​ഹാ​ര​വും ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്.

പ​രാ​തി​ക​ൾ ല​ഭി​ച്ചാ​ൽ വേ​ഗ​ത്തി​ൽ ന​ട​പ​ടി​യും റെ​യി​ൽ​വേ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ലോ​ഗി​ൻ പ്ര​ശ്ന​ങ്ങ​ൾ അ​ട​ക്കം ഉ​ണ്ടാ​യാ​ൽ​പ്പോ​ലും മി​നി​റ്റു​ക​ൾ​ക്ക​കം പ​രി​ഹ​രി​ക്കാ​ൻ സം​വി​ധാ​ന​വും സൗ​ക​ര്യ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്തെ എ​ല്ലാ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മു​ക​ള​യും ഡി​ജി​റ്റ​ൽ ഹ​ബ്ബു​ക​ളാ​ക്കി മാ​റ്റാ​നാ​ണ് റെ​യി​ൽ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment