കോമഡി​ക്ക് വേ​ണ്ടി കോ​മ​ഡി പറയാത്ത, ന​ര്‍​മം ര​ക്ത​ത്തി​ലലി​​ഞ്ഞ ശ്രീ​നി​വാ​സ​ന്‍

തൃശൂർ: കോമഡി​ക്ക് വേ​ണ്ടി കോ​മ​ഡി ഒ​രി​ക്ക​ലും ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞി​ട്ടി​ല്ല. ശ്രീ​നി​വാ​സ​ന്‍റെ നാ​വി​ല്‍ ന​ര്‍​മ​ത്തി​ന്‍റെ സ​ര​സ്വ​തി ക​ടാ​ക്ഷ​മു​ണ്ടാ​യി​രു​ന്നു. ന​മ്മു​ടെ ഒ​രു ചോ​ദ്യ​ത്തി​ന് ന​ര്‍​മ​ത്തി​ല്‍ ക​ല​ര്‍​ന്ന ഒ​രു ഉ​ത്ത​രം ത​രാ​ന്‍ ശ്രീ​നി​വാ​സ​ന് നി​മി​ഷ​ങ്ങ​ള്‍ മ​തി​യാ​യി​രു​ന്നു. മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി വ​ച്ച സ്‌​ക്രി​പ്റ്റു​ക​ളി​ല്‍ ന​ര്‍​മം വി​ത​റും പോ​ലെ എ​ളു​പ്പ​ത്തി​ല്‍ പ​ല അ​ഭി​മു​ഖ​ങ്ങ​ളി​ലും നേ​രി​ട്ടു സം​സാ​രി​ക്കു​മ്പോ​ഴും ശ്രീ​നി​വാ​സ​ന്‍ കു​റി​ക്കു​കൊ​ള്ളു​ന്ന ന​ര്‍​മ​ശ​ര​ങ്ങ​ളെ​യ്യു​ന്ന​തി​ല്‍ കേ​മ​നാ​യി​രു​ന്നു.

കോ​വി​ഡ് കാ​ല​ത്ത് എ​ന്തു ചെ​യ്യു​ന്നു എ​ന്ന​റി​യാ​ന്‍ ശ്രീ​നി​വാ​സ​നെ വി​ളി​ച്ച​പ്പോ​ള്‍ സൗ​ജ​ന്യ അ​രി​യൊ​ക്കെ സ​ര്‍​ക്കാ​ര്‍ കൊ​ടു​ക്കു​ന്നു​ണ്ട​ല്ലോ എ​ന്ന് പൊ​തു​കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ കൂ​ട്ട​ത്തി​ല്‍ ശ്രീ​നി​വാ​സ​നോ​ട് പ​റ​ഞ്ഞു. ആ ​അ​രി കൊ​ണ്ട് ചോ​റു​വെ​ച്ചു ക​ഴി​ച്ചാ​ല്‍ കോ​വി​ഡി​നേ​ക്കാ​ള്‍ വ​ലി​യ അ​സു​ഖം പി​ടി​ക്കു​മോ എ​ന്നാ​ണാ​ള്‍​ക്കാ​ര്‍​ക്ക് പേ​ടി എ​ന്നാ​യി​രു​ന്നു തൊ​ട്ട​ടു​ത്ത നി​മി​ഷം ശ്രീ​നി​വാ​സ​ന്‍റെ ക​മ​ന്‍റ്.

അ​ന്ന് ആ ​അ​രി​യെ​ക്കു​റി​ച്ച് ചി​ല പ​രാ​തി​ക​ളൊ​ക്കെ നി​ല​നി​ല്‍​ക്കു​ന്ന സ​മ​യ​മാ​ണ്. ആ ​സ​മ​യ​ത്ത് ആ ​വ​ര്‍​ത്ത​മാ​ന​ത്തി​നി​ടെ ഇ​ത്ര​യും പ​ഞ്ചിം​ഗ് ആ​യ ക​മ​ന്‍റ് പ​റ​യാ​ന്‍ ശ്രീ​നി​വാ​സ​നേ ക​ഴി​യൂ.അ​തു​പോ​ലെ സ​ന്ദേ​ശം എ​ന്ന സി​നി​മ​യി​ലെ ഒ​രു പ്ര​ധാ​ന രം​ഗ​ത്തി​ലു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ഒ​രി​ക്ക​ല്‍ തൃ​ശൂ​രി​ലു​ണ്ടാ​യി. ഒ​രാ​ള്‍ മ​രി​ച്ച​പ്പോ​ള്‍ ര​ണ്ടു പാ​ര്‍​ട്ടി​ക്കാ​രും ഇ​ത് ത​ങ്ങ​ളു​ടെ അ​നു​ഭാ​വി​യാ​ണെ​ന്ന് പ​റ​ഞ്ഞ് അ​വ​കാ​ശ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യ ഒ​രു സം​ഭ​വം. സ​ന്ദേ​ശം സി​നി​മ​യി​ലും ഇ​തേ പോ​ലു​ള്ള രം​ഗ​മു​ണ്ട്.

തൃ​ശൂ​രി​ലെ ഈ ​സം​ഭ​വം പ​റ​യാ​നാ​യി സം​വി​ധാ​യ​ക​ന്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​നെ വി​ളി​ച്ച​പ്പോ​ള്‍ സ​ത്യ​ന്‍ അ​ത് കേ​ട്ട് ചി​രി​ച്ചു. പി​ന്നെ പ​റ​ഞ്ഞു, അ​പ്പു​റ​ത്തെ മു​റി​യി​ലി​രു​ന്ന് ശ്രീ​നി എ​ഴു​തു​ന്നു​ണ്ട്, ആ​ളെ വി​ളി​ച്ചു പ​റ​ഞ്ഞു​നോ​ക്ക്… വേ​ഗം ത​ന്നെ ശ്രീ​നി​വാ​സ​നെ വി​ളി​ച്ചു. കേ​ട്ട​യു​ട​ന്‍ അ​തും സം​ഭ​വി​ച്ചോ എ​നി​ക്ക് വ​യ്യ..​എ​ന്നാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍റെ ഉ​ട​നെ​യു​ള്ള മ​റു​പ​ടി.

സ​ന്ദേ​ശം എ​ന്ന സി​നി​മ ഇ​പ്പോ​ഴും ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​മ്പോ​ഴും റ​ഫ​റ​ന്‍​സാ​കു​ന്ന​ത് ആ ​സി​നി​മ കാ​ല​ത്തെ അ​തി​ജീ​വി​ക്കു​ന്ന​തു​കൊ​ണ്ടും അ​തി​ലെ കാ​ര്യ​ങ്ങ​ള്‍ സം​ഭ​വി​ച്ച​തും സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തും സം​ഭ​വി​ക്കാ​ന്‍ പോ​കു​ന്ന​തു​മാ​യ​തു​കൊ​ണ്ടാ​ണ്.മ​റ്റൊ​രി​ക്ക​ല്‍ തൃ​ശൂ​രി​ലെ ഒ​രു ഫ്‌​ളാ​റ്റി​ലി​രു​ന്ന് ശ്രീ​നി​വാ​സ​ന്‍ തി​ര​ക്ക​ഥ​യെ​ഴു​ത്തി​ന്‍റെ തി​ര​ക്കി​ലാ​യി​രു​ന്നു. ത​ന്ന​ത്താ​ന്‍ ഡ​യ​ലോ​ഗെ​ല്ലാം പ​റ​ഞ്ഞ് എ​ഴു​തി നി​റ​യ്ക്കു​ന്നു.
എ​ഴു​തി​ക്കൊ​ണ്ടി​രു​ന്ന സീ​നി​ല്‍ ക​റു​പ്പു നി​റ​മു​ള്ള നാ​യ​ക​നെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ര്‍​ശ​മാ​ണ്.

ക​റു​പ്പി​നെ​ന്താ പ്ര​ശ്‌​ന​മെ​ന്ന് ചോ​ദി​ക്കു​ക​യാ​ണ് നാ​യ​ക​നോ​ട് ഓ​പ്പോ​സി​റ്റ് ക​ഥാ​പാ​ത്രം. ക​റു​ത്ത നി​റ​മു​ള്ള പ്ര​ശ​സ്ത​രു​ടെ ലി​സ്റ്റെ​ടു​ത്ത് നി​ര​ത്തു​ന്നു​ണ്ട് ആ ​ക​ഥാ​പാ​ത്രം.

ശ്രീ​നി​വാ​സ​ന്‍ ഇ​ങ്ങ​നെ എ​ഴു​തി​യി​ട്ടു –
മാ​ര്‍​ട്ടി​ന്‍ ലൂ​ഥ​ര്‍ കിം​ഗ് ക​റു​ത്തി​ട്ട​ല്ലേ, ഹി​റ്റ്‌​ല​ര്‍ ക​റു​ത്തി​ട്ട​ല്ലേ… ഇ​തെ​ഴു​തി​ക്ക​ഴി​ഞ്ഞ​തും ആ ​ഫ്‌​ളാ​റ്റി​ലേ​ക്ക് ന​മ്മു​ടെ ഫു​ട്‌​ബോ​ള​ര്‍ ഐ.​എം.​വി​ജ​യ​ന്‍ ക​ട​ന്നു​വ​ന്നു, വി​ജ​യ​നെ ക​ണ്ട​തും ശ്രീ​നി​വാ​സ​ന്‍ അ​ടു​ത്ത വ​രി​യെ​ഴു​തി, എ​ന്തി​ന് ന​മ്മു​ടെ ഫു്ട്‌​ബോ​ള്‍ താാ​രം ഐ.​എം.​വി​ജ​യ​ന്‍ ക​റു​ത്തി​ട്ട​ല്ലേ…. അ​താ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍, ന​ര്‍​മം ര​ക്ത​ത്തി​ല്‍ ചേ​ര്‍​ന്ന​ലി​ഞ്ഞ അ​ക്ഷ​ര​വ​ര​പ്ര​സാ​ദം. ഇ​പ്പോ​ള്‍ ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍റെ പ​ല ഇ​ന്‍റ​ര്‍​വ്യൂ​ക​ളും കാ​ണു​മ്പോ​ള്‍ ശ്രീ​നി​വാ​സ​ന്‍റെ ആ ​ഉ​രു​ള​യ്ക്കു​പ്പേ​രി പോ​ലെ ന​ര്‍​മ​ത്തി​ല്‍ ചേ​ര്‍​ത്ത മ​റു​പ​ടി പ​റ​യാ​നു​ള്ള ക​ഴി​വ് അ​ടു​ത്ത ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റി​യെ​ന്ന് ത​റ​പ്പി​ച്ചു പ​റ​യാം.

Related posts

Leave a Comment