വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട മ​ർ​ദ​നം: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ; ഇതുവരെ പിടിയിലായത് എട്ടുപേർ

തൃ​ശൂ​ർ: വാ​ള​യാ​ർ അ​ട്ട​പ്പ​ള്ള​ത്ത് ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന അ​ട്ട​പ്പ​ള്ളം സ്വ​ദേ​ശി ഷാ​ജി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളും മ​ർ​ദ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്നാ​ണ് നി​ഗ​മ​നം. കേ​സി​ൽ ഇ​തു​വ​രെ എ​ട്ടു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ഛത്തി​സ്ഗ​ഢ് സ്വ​ദേ​ശി രാം​നാ​രാ​യ​ണ​ൻ ഭ​യ്യാ​ർ എ​ന്ന 31കാ​ര​ൻ വാ​ള​യാ​ർ പു​തു​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ അ​ട്ട​പ്പ​ള്ള​ത്ത് തൊ​ഴി​ൽ തേ​ടി​യെ​ത്തി​യ​ത്. മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ചോ​ര​തു​പ്പി​യാ​ണ് ഇ​യാ​ൾ മ​രി​ച്ച​ത്. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണ​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.

ശ​രീ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ മു​റി​വു​ക​ളി​ൽ​നി​ന്ന് ര​ക്തം വാ​ർ​ന്നാ​ണു മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണു പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നും അ​ടി​കി​ട്ടാ​ത്ത ഭാ​ഗ​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ ഇ​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. വാ​ള​യാ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച കേ​സ് ഇ​പ്പോ​ൾ ക്രൈം​ബ്രാ​ഞ്ചാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment