തിരുവനന്തപുരം: തലസ്ഥാനത്തെ ബിജെപിയുടെ ആദ്യമേയറായി വി.വി. രാജേഷിനെ തെരഞ്ഞെടുത്തു. 101 വാര്‍ഡുകളുള്ള തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി 50 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി.
കണ്ണമ്മൂല വാര്‍ഡില്‍ നിന്നും വിജയിച്ച സ്വതന്ത്രന് പാറ്റൂര്‍ രാധാകൃഷ്ണന് ബിജെപിക്ക് പിന്തുണ നല്‍കിയതോടെ കേവല ഭൂരിപക്ഷമായ 51 വോട്ട് രാജേഷിന് ലഭിച്ചു. ജില്ലാ കളക്ടര്‍ അനുകുമാരിയുടെ നേതൃത്വത്തിലാണ് മേയര്‍ തെരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചത്. വി.വി. രാജേഷ് രണ്ടാം തവണയാണ് കോര്പറേഷന് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ തവണ പൂജപ്പുരയില്‍ നിന്നും ഇത്തവണ കൊടുങ്ങാനൂര്‍ വാര്‍ഡില്‍ നിന്നാണ് അദ്ദേഹം വിജയിച്ചത്. 1996 കാലയളവ് മുതല്‍ എബിവിപി എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് വി.വി. രാജേഷ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്ന് വന്നത്.
പിന്നീട് അദ്ദേഹം യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, എന്നി ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ ബിജെപി സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയാണ്. കഴിഞ്ഞ 20 വര്‍ഷക്കാലമായി തലസ്ഥാനത്തെ സമര പോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു രാജേഷ്.
