‘ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ കോ​ൺ​ഗ്ര​സ് ജ​യി​ച്ചാ​ലും മ​തി’: വി​മ​ർ​ശ​ന​വു​മാ​യി എം. ​സ്വ​രാ​ജ്

തി​രു​വ​ന​ന്ത​പു​രം: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ് – ബി​ജെ​പി ബാ​ന്ധ​വ​ത്തെ പ​രി​ഹ​സി​ച്ച് സി​പി​എം നേ​താ​വ് എം. ​സ്വ​രാ​ജ്. ഇ​ട​തു​പ​ക്ഷ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​ണ് കോ​ൺ​ഗ്ര​സ് ബി​ജെ​പി​യി​ൽ ല​യി​ച്ച​ത്. കോ​ട്ട​യം കു​മ​ര​ക​ത്ത് ല​യി​ക്കാ​തെ ത​ന്നെ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും പ​ര​സ്യ​മാ​യ സ​ഖ്യ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് സ്വ​രാ​ജി​ന്‍റെ വി​മ​ർ​ശ​നം.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

അ​നാ​യാ​സേ​ന ല​യ​നം …
പ​ണ്ട് ഹി​ന്ദു​മ​ഹാ​സ​ഭ​യി​ലും കോ​ൺ​ഗ്ര​സി​ലും ഒ​രേ സ​മ​യം അം​ഗ​ത്വ​മെ​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കാ​മാ​യി​രു​ന്നു. ആ​ർ എ​സ് എ​സി​ലും കോ​ൺ​ഗ്ര​സി​ലും ഒ​രേ​സ​മ​യം അം​ഗ​ത്വ​മെ​ടു​ക്കാ​നും പ്ര​വ​ർ​ത്തി​ക്കാ​നും ത​ട​സ​മി​ല്ലെ​ന്ന തീ​രു​മാ​ന​വും ഒ​രി​ക്ക​ൽ കോ​ൺ​ഗ്ര​സ് എ​ടു​ത്തി​ട്ടു​ണ്ട്.

ഇ​ത്ത​ര​മൊ​രു അ​ടി​ത്ത​റ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന​തു കൊ​ണ്ടാ​വാം എ​ളു​പ്പ​ത്തി​ൽ ല​യി​ക്കാ​വു​ന്ന ഘ​ട​ന​യാ​ണ് കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കും ഇ​പ്പോ​ഴു​മു​ള്ള​ത്. കു​റ​ച്ചു നാ​ൾ മു​മ്പ് അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ കോ​ൺ​ഗ്ര​സ് ഒ​ന്ന​ട​ങ്കം ബി​ജെ​പി​യി​ൽ ല​യി​ച്ചു. അ​വി​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ശ്രീ. ​പേ​മാ ഖ​ണ്ടു മു​ഴു​വ​ൻ കോ​ൺ​ഗ്ര​സ് എം ​എ​ൽ എ ​മാ​രെ​യും ഒ​പ്പം കൂ​ട്ടി​യാ​ണ് ബി​ജെ​പി​യി​ൽ ല​യി​ച്ച​ത്. അ​ദ്ദേ​ഹം ഇ​പ്പോ​ൾ ബി​ജെ​പി മു​ഖ്യ​മ​ന്ത്രി​യാ​യി നാ​ടു​ഭ​രി​ക്കു​ന്നു.

ഇ​പ്പോ​ഴി​താ ഇ​വി​ടെ കേ​ര​ള​ത്തി​ൽ ഒ​രു പ​ഞ്ചാ​യ​ത്തി​ലെ കോ​ൺ​ഗ്ര​സ് പൂ​ർ​ണ​മാ​യും ബി​ജെ​പി​യി​ൽ ല​യി​ച്ച വാ​ർ​ത്ത​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. തൃ​ശൂ​രി​ലെ മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് ഇ​ട​തു​പ​ക്ഷ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ കോ​ൺ​ഗ്ര​സ് ബി​ജെ​പി​യി​ൽ ല​യി​ച്ച​ത്.

തെര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ കോ​ൺ​ഗ്ര​സി​ന് എ​ട്ട് അം​ഗ​ങ്ങ​ളും ബി​ജെ​പി​ക്ക് നാ​ല് അം​ഗ​ങ്ങ​ളു​മാ​ണ് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ത്ത് അം​ഗ​ങ്ങ​ളു​ള്ള ഇ​ട​തു​പ​ക്ഷ​ത്തെ തോ​ൽ​പി​ക്കാ​ൻ 8 കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളും കോ​ൺ​ഗ്ര​സി​ൽ നി​ന്ന് രാ​ജി​വ​ച്ച് ബി​ജെ​പി​യി​ൽ ല​യി​ച്ചു​വ​ത്രേ!

മ​റ്റ​ത്തൂ​രി​ൽ നി​ന്നും പു​റ​ത്തു​വ​രു​ന്ന​ത് അ​നാ​യാ​സേ​ന​യു​ള്ള ല​യ​ന വാ​ർ​ത്ത​യാ​ണെ​ങ്കി​ൽ കോ​ട്ട​യം കു​മ​ര​ക​ത്ത് ല​യി​ക്കാ​തെ ത​ന്നെ കോ​ൺ​ഗ്ര​സും ബി​ജെ​പി​യും പ​ര​സ്യ​മാ​യ സ​ഖ്യ​ത്തി​ലാ​ണ് . അ​വി​ടെ കൈ​പ്പ​ത്തി​യി​ൽ താ​മ​ര​യേ​ന്തി​യാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന് എ​തി​രെ ഭ​ര​ണ​ത്തി​ലേ​റി​യ​ത്.

ഇ​തേ ദി​വ​സം ത​ന്നെ​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം ശ്രീ. ​ദി​ഗ് വി​ജ​യ് സിം​ഗ് മോ​ദി​യെ പ്ര​ശം​സി​ക്കു​ക​യും നെ​ഹ്റു​വി​നെ പ​രോ​ക്ഷ​മാ​യി പ​രി​ഹ​സി​ക്കു​ക​യും ചെ​യ്ത​താ​യി വാ​ർ​ത്ത വ​രു​ന്ന​ത്. ആ​ർ എ​സ് എ​സി​നെ ക​ണ്ടു പ​ഠി​ക്ക​ണ​മെ​ന്ന ഉ​പ​ദേ​ശ​വും അ​ദ്ദേ​ഹം ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​ർ​എ​സ്എ​സ് ശാ​ഖ​യ്ക്ക് കാ​വ​ൽ നി​ന്ന മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റും ഗോ​ൾ​വാ​ൾ​ക്ക​ർ ജ​ന്മ​ശ​താ​ബ്ദി ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​ർ​എ​സ്എ​സി​ന്‍റെ ഇ​ഷ്ട​ക്കാ​ര​നാ​യ പ്ര​തി​പ​ക്ഷ നേ​താ​വും രാ​ജ​സ്ഥാ​നി​ലെ രാ​ജ്യ​സ​ഭാ സീ​റ്റ് ത​ളി​ക​യി​ൽ വ​ച്ച് ബി​ജെ​പി​ക്ക് ദാ​നം ചെ​യ്ത അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി​യും നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കോ​ൺ​ഗ്ര​സി​ൽ അ​നാ​യാ​സേ​ന​യു​ള്ള ഇ​ത്ത​രം ല​യ​ന​ങ്ങ​ൾ ന​ട​ന്നി​ല്ലെ​ങ്കി​ലേ അ​ത്ഭു​ത​മു​ള്ളൂ.

ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ ബി​ജെ​പി ത​ന്നെ ജ​യി​ക്ക​ണ​മെ​ന്നി​ല്ല. അ​തി​ന് കോ​ൺ​ഗ്ര​സ് ജ​യി​ച്ചാ​ലും മ​തി​യെ​ന്ന് മ​റ്റ​ത്തൂ​ർ മു​ത​ൽ കു​മ​ര​കം വ​രെ തെ​ളി​യി​ക്കു​ന്നു.

 

Related posts

Leave a Comment