ജീ​വി​തം ചെ​റി​യ ചെ​റി​യ കാ​ര്യ​ങ്ങ​ളു​ടെ യൂ​ണി​റ്റെ​ന്ന് നി​വേ​ദ തോ​മ​സ്

ബാ​ല​താ​ര​മാ​യി മ​ല​യാ​ള​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ താ​ര​മാ​ണ് നി​വേ​ദ തോ​മ​സ്. ഇ​ന്ന് തെ​ലു​ങ്ക് സി​നി​മാ ലോ​ക​ത്തെ ഏ​റ്റ​വും താ​ര​മൂ​ല്യ​മു​ള്ള ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണു നി​വേ​ദ. താ​ര​ത്തി​ന്‍റെ​ഏ​റ്റ​വും പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ശ്ര​ദ്ധ നേ​ടു​ന്ന​ത്.

വ്യ​ത്യ​സ്ത രീ​തി​യി​ല്‍ സാ​രി ഡ്രാ​പ്പ് ചെ​യ്ത്, ത​ല​യി​ല്‍ മു​ല്ല​പ്പൂ​വൊ​ക്കെ ചൂ​ടി​യ ചി​ത്ര​ങ്ങ​ളാ​ണ് നി​വേ​ദ ത​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ട്ടോ​ക​ളെ​ക്കാ​ള്‍ ആ​ക​ര്‍​ഷ​ണ​മാ​ണ് ചി​ത്ര​ത്തി​ന് ന​ടി ന​ല്‍​കി​യി​രി​ക്കു​ന്ന അ​ടി​ക്കു​റി​പ്പ്. ഇ​ങ്ങ​നെ​യു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തി​ലൂ​ടെ ത​നി​ക്കു കി​ട്ടു​ന്ന സ​ന്തോ​ഷം എ​ന്താ​ണ് എ​ന്നാ​ണു ക്യാ​പ്ഷ​നി​ല്‍ നി​വേ​ദ തോ​മ​സ് പ​റ​യു​ന്ന​ത്.

സാ​ധാ​ര​ണ പ​റ​യു​ന്ന​തി​ലും കൂ​ടു​ത​ലാ​യി എ​നി​ക്കി​ന്ന് ഒ​രു കാ​ര്യം പ​റ​യാ​നു​ണ്ട് എ​ന്ന് പ​റ​ഞ്ഞുകൊ​ണ്ടാ​ണ് പോ​സ്റ്റ് തു​ട​ങ്ങു​ന്ന​ത്. പ​തി​വി​ലും വേ​ഗ​ത്തി​ല്‍ മു​ടി കെ​ട്ടി, ക​ണ്ണു​ക​ള്‍​ക്കി​ട്ട മേ​ക്ക​പ് ടെ​ക്ക്‌​നി​ക്ക​ലി കു​റ​ച്ചു​കൂ​ടെ ന​ന്നാ​യി, സാ​രി​യു​ടു​ക്കു​ന്ന​തി​ല്‍ ബി​രു​ദ​ധാ​രി​യാ​യി, എ​ന്നി​ട്ട് എ​ന്‍റെ കു​റ​ച്ച് ഫോ​ട്ടോ​ക​ള്‍ എ​ടു​ത്തു ത​രാ​ന്‍ ഒ​രാ​ളോ​ട് പ​റ​യു​ക​യും ചെ​യ്തു.

എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത് ഇ​ത്ര​യും പ്ര​ധാ​ന​പ്പെ​ട്ട​താ​യി മാ​റു​ന്ന​ത്. ഇ​തൊ​രു വ​ലി​യ കാ​ര്യ​മൊ​ന്നും അ​ല്ല. പ​ക്ഷേ, പി​ന്നീ​ട് ഞാ​ന്‍ ചി​ന്തി​ച്ച​പ്പോ​ള്‍, ജീ​വി​തം എ​ന്ന​ത് ചെ​റി​യ ചെ​റി​യ കാ​ര്യ​ങ്ങ​ളു​ടെ ഒ​രു വ​ലി​യ യൂ​ണി​റ്റാ​ണ്. അ​താ​ണ് പി​ന്നീ​ടൊ​രു വ​ലി​യ ഓ​ര്‍​മ​യാ​യി മാ​റു​ന്ന​ത്.

അ​താ​ണ് ന​മ്മു​ടെ ആ​കെ മൊ​ത്ത​മു​ള്ള ജീ​വി​ത​വും. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത് എ​നി​ക്ക് പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. ഇ​ത് വാ​യി​ക്കു​ന്ന ചി​ല​ര്‍​ക്ക്, ഹേ​യ് ഇ​ത് എ​നി​ക്കും തോ​ന്നി​യി​ട്ടു​ള്ള കാ​ര്യ​മാ​ണ് എ​ന്ന് തോ​ന്നു​ന്ന​ത് എ​നി​ക്ക് സ​ന്തോ​ഷം ത​രു​ന്ന ഒ​ന്നു​കൂ​ടെ​യാ​ണ്. അ​ത് തി​രി​ച്ച​റി​യു​ക, സ​ന്തോ​ഷി​ക്കു​ക – ഒ​രു ചെ​റി​യ കാ​ര്യം എ​ന്നാ​ണ് നി​വേ​ദ തോ​മ​സ് പ​റ​യു​ന്ന​ത്.

ജ​യ​റാം, മോ​ഹ​ന്‍​ലാ​ല്‍, ക​മ​ല്‍ ഹാ​സ​ന്‍, ര​ജി​നി​കാ​ന്ത് തു​ട​ങ്ങി​യ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളു​ടെയെ​ല്ലാം മ​ക​ളാ​യി അ​ഭി​ന​യി​ച്ചു എ​ന്ന ക്രെ​ഡി​റ്റു​ള്ള ന​ടി​യാ​ണ് നി​വേ​ദ തോ​മ​സ്. മി​ക​ച്ച റോ​ളു​ക​ള്‍​ക്കുവേ​ണ്ടി ശാ​രീ​രികമാ​യി ഏ​തു മാ​റ്റ​ത്തി​നും ത​യാ​റാ​ണെന്ന് 35 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ന​ടി തെ​ളി​യി​ച്ച​താ​ണ്. ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യി അ​തി ഗം​ഭീ​ര അ​ഭി​ന​യ​മാ​ണ് 35 ല്‍ ​നി​വേ​ദ കാ​ഴ്ച​വ​ച്ച​ത്. നി​ര​വ​ധി പ്ര​ശം​സ​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും ഈ ​സി​നി​മ​യി​ലൂ​ടെ നി​വേ​ദ തോ​മ​സി​നെ തേ​ടി​യെ​ത്തു​ക​യും ചെ​യ്തു.

Related posts

Leave a Comment