റി​ക്കാ​ര്‍​ഡ് നേ​ട്ട​ത്തി​ല്‍ കൊ​ച്ചി മെ​ട്രോ; പു​തു​വ​ര്‍​ഷ​ത്തി​ല്‍ മെ​ട്രോ​യി​ല്‍ സ​ഞ്ച​രി​ച്ച​ത് ; 1.61ല​ക്ഷം പേ​ര്‍

കൊ​ച്ചി: പു​തു​വ​ര്‍​ഷ​ത്തി​ല്‍ കൊ​ച്ചി മെ​ട്രോ​യു​ടെ യാ​ത്ര സം​വി​ധാ​ന​ങ്ങ​ളാ​യ മെ​ട്രോ ട്രെ​യി​ന്‍, ഇ​ല​ക്ട്രി​ക് ഫീ​ഡ​ര്‍ ബ​സ്, വാ​ട്ട​ര്‍ മെ​ട്രോ എ​ന്നി​വ​യി​ല്‍ സ​ഞ്ച​രി​ച്ച​ത് 1,61,683 പേ​ര്‍. പു​ല​ര്‍​ച്ചെ ര​ണ്ടു​വ​രെ സ​ര്‍​വീ​സ് ന​ട​ത്തി​യ കൊ​ച്ചി മെ​ട്രോ ട്രെ​യി​നി​ല്‍ 1,39,766 പേ​രും പു​ല​ര്‍​ച്ചെ നാ​ലു വ​രെ സ​ര്‍​വീ​സ് ന​ട​ത്തി​യ ഇ​ല​ക്ട്രി​ക് ഫീ​ഡ​ര്‍ ബ​സി​ല്‍ 6817 പേ​രും വാ​ട്ട​ര്‍ മെ​ട്രോ​യി​ല്‍ 15,000 പേ​രു​മാ​ണു യാ​ത്ര​ചെ​യ്ത​ത്. ഡി​സം​ബ​ര്‍ 31 ന് 44,67,688 ​രൂ​പ​യു​ടെ വ​രു​മാ​നം നേ​ടി പ്ര​തി​ദി​ന വ​രു​മാ​ന​ത്തി​ലും കൊ​ച്ചി മെ​ട്രോ ട്രെ​യി​ന്‍ റി​ക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ചു.

കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ​യാ​ണ് മെ​ട്രോ ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത് എ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ പ​റ​ഞ്ഞു. കൃ​ത്യ​ത​യാ​ര്‍​ന്ന സ​ര്‍​വീ​സ്, വൃ​ത്തി, ശു​ചി​ത്വം, ജീ​വ​ന​ക്കാ​രു​ടെ മി​ക​ച്ച പെ​രു​മാ​റ്റം, യാ​ത്ര​ക്കാ​രു​ടെ സ​ഹ​ക​ര​ണം, മാ​ധ്യ​മ​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​വ​ഴി​യും ന​ട​ത്തി​യ പ്ര​ച​ര​ണം, ഉ​പ​ഭോ​ക്തൃ​സൗ​ഹൃ​ദ​മാ​യ സാ​ങ്കേ​തി​ക വി​ദ്യാ ഉ​പ​യോ​ഗം തു​ട​ങ്ങി​യ നി​ര​വ​ധി ഘ​ട​ക​ങ്ങ​ള്‍ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​ന് സ​ഹാ​യി​ച്ചു. 15 ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളെ​യും വാ​ട്ട​ര്‍ മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളെ​യും ബ​ന്ധി​പ്പി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തി​യ​തും നേ​ട്ട​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊ​ച്ചി​യു​ടെ പു​ത​വ​ര്‍​ഷ​രാ​വി​ല്‍ ഇ​ല​ക്ട്രി​ക് ഫീ​ഡ​ര്‍ ബ​സും യാ​ത്ര ന​ട​ത്തി. ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ നി​ന്ന് ജം​ഗാ​ര്‍ വ​ഴി വൈ​പ്പി​നി​ലെ​ത്തി​യ യാ​ത്ര​ക്കാ​രെ വി​വി​ധ​യി​ട​ങ്ങ​ളി​ലേ​ക്കും മെ​ട്രൊ സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്കും എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലേ​ക്കും എ​ത്തി​ക്കാ​ന്‍ മെ​ട്രോ ഫീ​ഡ​ര്‍ ബ​സു​ക​ളു​മു​ണ്ടാ​യി​രു​ന്നു.

പു​ല​ര്‍​ച്ചെ 5.10 മ​ണി​വ​രെ നി​ല​വി​ലു​ള്ള​തി​നു പ​റു​മെ മ​ട്ടാ​ഞ്ചേ​രി ഹൈ​ക്കോ​ര്‍​ട്ട്, വൈ​പ്പി​ന്‍​ഹൈ​ക്കോ​ര്‍​ട്ട് റൂ​ട്ടി​ലും അ​ധി​ക സ​ര്‍​വീ​സ് ന​ട​ത്തി​യ വാ​ട്ട​ര്‍ മെ​ട്രോ​യും റെ​ക്കോ​ര്‍​ഡ് നേ​ട്ട​മാ​ണ് കൈ​വ​രി​ച്ച​ത്. 2017 ല്‍ ​സ​ര്‍​വീ​സ് തു​ട​ങ്ങി​യ മെ​ട്രോ​യി​ല്‍ ഇ​തേ​വ​രെ 17.52 കോ​ടി​പ്പേ​ര്‍ യാ​ത്ര ചെ​യ്തു. ഈ ​വ​ര്‍​ഷ​ത്തെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 3.65 കോ​ടി​യാ​ണ്. ഡി​സം​ബ​റി​ല്‍ മാ​ത്രം 32,68,063 പേ​രാ​ണ് യാ​ത്ര ചെ​യ്ത​ത്.

Related posts

Leave a Comment