പു​ന​ർ​ജ​നി വി​വാ​ദം: എ​ല്ലാ​വ​രെ​യും എ​ല്ലാ​കാ​ല​ത്തും പ​റ്റി​ക്കാ​നാ​വി​ല്ല, എ​ന്നെ​ങ്കി​ലും പി​ടി​വീ​ഴും; വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പു​ന​ർ​ജ​നി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞാ​ൽ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​ന്ന​ത​നാ​യ നേ​താ​വി​നെ​തി​രെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​ത് ത​മാ​ശ​യാ​യി കാ​ണാ​ൻ ക​ഴി​യി​ല്ല​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് എ​ൽ​കെ​ജി കു​ട്ടി​ക​ൾ ത​യാ​റാ​ക്കു​ന്ന​തു​പോ​ലെ​യു​ള്ള ഒ​ന്ന​ല്ല. ഗൗ​ര​വ​ക​ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​താ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ​വ​രെ​യും എ​ല്ലാ​കാ​ല​ത്തും പ​റ്റി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും എ​ന്നെ​ങ്കി​ലും പി​ടി​വീ​ഴു​മെ​ന്ന​ത് ഉ​റ​പ്പാ​ണെ്. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​ക​ളാ​ണ് താ​ൻ അ​റി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment