ചാത്തന്നൂർ: വരുമാനത്തിൽ ചരിത്രനേട്ടവുമായി കെഎസ്ആർടിസി. തിങ്കളാഴ്ച നേടിയത് 13.01 കോടി രൂപ. ടിക്കറ്റ് വരുമാനമായി നേടിയത് 12.18 കോടിയും ടിക്കറ്റിതരവരുമാനമായി ലഭിച്ചത് 83.5 ലക്ഷവുമാണ്. ഇതിന് മുമ്പ് ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടമുണ്ടാക്കിയത് കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ്. അന്ന് എക്കാലത്തെയും മികച്ച ടിക്കറ്റ് വരുമാനമായി 10.19 കോടിയാണ് കെഎസ്ആർടിസി നേടിയത്.
ജനുവരി അഞ്ചിന് എല്ലാ റെക്കാർഡുകളും ഭേദിച്ചാണ് 13.01 കോടി രൂപ ആകെ നേടിയത്. കഴിഞ്ഞ വർഷം ഇതേ ദിവസം സമാന സാഹചര്യത്തിൽ 09.08 കോടി രൂപയായിരുന്നു ടിക്കറ്റ് വരുമാനം.
തിങ്കളാഴ്ച തോറും ഓരോ യൂണിറ്റുകൾക്കും ടാർഗറ്റ് നിശ്ചയിച്ചു നല്കുന്നുണ്ട്. അഞ്ചിന് നിശ്ചയിച്ചു നൽകിയിരുന്ന ടാർഗറ്റ് 83 ഡിപ്പോകൾക്ക് നേടാനായി.
