മുണ്ടക്കയം: വണ്ടന്‍പതാല്‍ തേക്കിന് കൂപ്പില് കാട്ടുപോത്തിനെ ചത്തനിലയില്‍ കണ്ടെത്തി. ഇന്നു രാവിലെയാണ് മുണ്ടക്കയം കോരൂത്തോട് റോഡില്‍ വനം വകുപ്പ് ഓഫീസിനു സമീപത്തു കാട്ടുപോത്തിനെ ചത്തനിലയില്‍ കണ്ടെത്തിയത്.
പോത്തിന് വെടി ഏറ്റതായും റിപ്പോർട്ടുണ്ട്.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ പരിശോധനയിലാണ് കാട്ടുപോത്തിനു വെടി ഏറ്റിട്ടുള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ക്കായി ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
പ്രദേശത്ത് മുന്‍പും കാട്ടുപോത്തിന്റെ സാന്നിധ്യമുണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഈ മേഖലയിൽ തീര്‍ഥാടക വാഹനം ഇടിച്ച് കാട്ടുപോത്ത് ചത്തിരുന്നു.
നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന വണ്ടന്‍പതാല്‍ ജനവാസ മേഖലയോടു ചേര്‍ന്ന് കാട്ടുപോത്തിനെ ചത്തനിലയില്‍ കണ്ടെത്തിയതോടെ ജനങ്ങളും ആശങ്കയിലാണ്. നിരവധി തീര്‍ഥാടന വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണ് മുണ്ടക്കയം കോരൂത്തോട് റോഡ്.
എരുമേലി ഒഴിവാക്കി പമ്പയിലേക്ക് നേരിട്ട് പോകുന്ന തീര്‍ഥാടകര്‍ പ്രധാനമായും ഈ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. കാട്ടുപോത്തിന്റെ സാന്നിധ്യം തീര്‍ഥാടകരുടെ യാത്രയ്ക്കും സുരക്ഷാഭീഷണി ഉയര്‍ത്തുകയാണ്.
