യ​മു​ന​യി​ൽ വീ​ണ്ടും വി​ഷ​പ്പ​ത: ന​ദി ഗു​രു​ത​ര പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ പ്ര​ധാ​ന ജ​ല​സ്രോ​ത​സാ​യ യ​മു​നാ ന​ദി​യി​ൽ വീ​ണ്ടും വി​ഷ​പ്പ​ത പ​ട​രു​ന്നു. കാ​ളി​ന്ദി കു​ഞ്ച് ഘ​ട്ടി​ന് സ​മീ​പം ഇ​ന്ന​ലെ പു​ഴ​യു​ടെ ഭൂ​രി​ഭാ​ഗ​വും വെ​ളു​ത്ത പ​ത​യാ​ൽ മൂ​ട​പ്പെ​ട്ട നി​ല​യി​ലാ​ണ്. പു​ഴ​യി​ലെ ഒ​ഴു​ക്കു ത​ട​സ​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് വി​ഷ​പ്പ​ത അ​ടി​ഞ്ഞു​കൂ​ടി​യി​രി​ക്കു​ന്ന​ത്. വി​ഷ​പ്പ​ത​യ്ക്കു പു​റ​മെ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ, പൂ​ക്ക​ൾ, മു​ടി, ബ്ലേ​ഡു​ക​ൾ തു​ട​ങ്ങി വ​ൻ​തോ​തി​ലു​ള്ള ഖ​ര​മാ​ലി​ന്യ​ങ്ങ​ളും ന​ദീ​തീ​ര​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ണ്ട്.

പ​ത​യ്ക്കു​ള്ളി​ൽ പൊ​ടി​പ​ട​ല​ങ്ങ​ളും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും ക​ല​ർ​ന്ന നി​ല​യി​ലാ​ണ്. ഒ​ക്ടോ​ബ​റി​ലെ ഛത്ത് ​ഉ​ത്സ​വ കാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ ഗു​രു​ത​ര​മാ​യ അ​വ​സ്ഥ​യാ​ണ് നി​ല​വി​ൽ യ​മു​ന​യു​ടേ​തെ​ന്ന് പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഡ​ൽ​ഹി പൊ​ല്യൂ​ഷ​ൻ ക​ൺ​ട്രോ​ൾ ക​മ്മി​റ്റി​യു​ടെ (ഡി​പി​സി​സി) റി​പ്പോ​ർ​ട്ട് പ്ര​കാ​രം ന​ദി​യി​ലെ മാ​ലി​ന്യ​ത്തി​ന്‍റെ തോ​ത് ഭ​യാ​ന​ക​മാ​ണ്. ബ​യോ​ള​ജി​ക്ക​ൽ ഓ​ക്സി​ജ​ൻ ഡി​മാ​ൻ​ഡ് (ബി​ഒ​ഡി) സു​ര​ക്ഷി​ത പ​രി​ധി ക​ട​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. യ​മു​നാ​ന​ദി അ​തീ​വ ഗു​രു​ത​ര​സാ​ഹ​ച​ര്യ​മാ​ണു നേ​രി​ടു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ന​ദി​യി​ൽ രൂ​പ​പ്പെ​ടു​ന്ന ക​ട്ടി​യു​ള്ള പ​ത സൂ​ര്യ​പ്ര​കാ​ശം വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്ക് എ​ത്തു​ന്ന​ത് ത​ട​യു​ന്നു. ഇ​ത് ജ​ല​സ​സ്യ​ങ്ങ​ളു​ടെ നാ​ശ​ത്തി​നും ജ​ല​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വു കു​റ​യാ​നും കാ​ര​ണ​മാ​കു​ന്നു. ഇ​തു പു​ഴ​യെ പൂ​ർ​ണ​മാ​യും ത​ക​ർ​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. കൂ​ടാ​തെ, തീ​ര​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ​ക്കും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​ത​യി​ൽ നി​ന്നു​ള്ള ദു​ർ​ഗ​ന്ധം മൂ​ലം ക​ടു​ത്ത ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ളും നേ​രി​ടു​ന്നു​ണ്ട്.

ന​ദി​യി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്ക് 5,000 രൂ​പ പി​ഴ ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പി​ലാ​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ന​ദി​യി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ എ​ർ​ത്ത് വാ​രി​യേ​ഴ്‌​സ് പ്ര​വ​ർ​ത്ത​ക​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

Related posts

Leave a Comment