ഗ്രീ​ൻ​ലാ​ൻ​ഡ് അ​ധി​നി​വേ​ശ പ​ദ്ധ​തി: ട്രം​പി​നെ​തി​രേ എ​തി​ർ​പ്പു​മാ​യി സൈ​നി​ക മേ​ധാ​വി​മാ​ർ

വാ​ഷിം​ഗ്ട​ൺ ഡി​സി: ഗ്രീ​ൻ​ലാ​ൻ​ഡ് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ നി​ർ​ദേ​ശ​ത്തി​നെ​തി​രേ സൈ​നി​ക മേ​ധാ​വി​മാ​ർ ക​ടു​ത്ത എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ബ്രി​ട്ട​നി​ലെ ഡെ​യ്‌​ലി മെ​യി​ൽ പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ഡെ​ന്മാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യ ഗ്രീ​ൻ​ലാ​ൻ​ഡി​നെ വി​ല​കൊ​ടു​ത്തു വാ​ങ്ങാ​നോ സൈ​നി​ക ന​ട​പ​ടി​യി​ലൂ​ടെ പി​ടി​ച്ചെ​ടു​ക്കാ​നോ ഉ​ള്ള പ​ദ്ധ​തി​ക​ൾ ട്രം​പ് പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്നാ​ണു വൈ​റ്റ് ഹൗ​സ് വൃ​ത്ത​ങ്ങ​ൾ ന​ല്കു​ന്ന സൂ​ച​ന.

എ​ന്നാ​ൽ, സൈ​നി​ക ന​ട​പ​ടി​യു​ടെ നി​യ​മ​സാ​ധു​ത​യും പ്രാ​യോ​ഗി​ക​ത​യും ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ചോ​ദ്യം ചെ​യ്തു. ന​ട​പ​ടി​ക്ക് കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്തു​ണ ല​ഭി​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. ഗ്രീ​ൻ​ലാ​ൻ​ഡ് വി​ഷ​യ​ത്തി​ൽ​നി​ന്നു ട്രം​പി​ന്‍റെ ശ്ര​ദ്ധ മാ​റ്റാ​നാ​യി ഇ​റാ​നെ ആ​ക്ര​മി​ക്കു​ന്ന​തു​പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ സൈ​നി​ക മേ​ധാ​വി​മാ​ർ ച​ർ​ച്ച ചെ​യ്തു​വെ​ന്നും ചി​ല വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.

ഗ്രീ​ൻ​ലാ​ഡ് പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​നു പി​ന്നി​ൽ ട്രം​പി​ന്‍റെ രാ​ഷ്‌​ട്രീ​യ​കാ​ര്യ ഉ​പ​ദേ​ഷ്‌​ടാ​വ് സ്റ്റീ​ഫ​ൻ മി​ല്ല​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. വെ​ന​സ്വേ​ല​യി​ലെ അ​മേ​രി​ക്ക​ൻ സൈ​നി​ക ന​ട​പ​ടി വ​ൻ വി​ജ​യ​മാ​യി​രു​ന്ന​തു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​വ​ർ ഗ്രീ​ൻ​ലാ​ൻ​ഡി​നാ​യി നീ​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.

റ​ഷ്യ​യും ചൈ​ന​യും പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നു മു​ന്പാ​യി അ​മേ​രി​ക്ക ഗ്രീ​ൻ​ലാ​ൻ​ഡി​നെ സ്വ​ന്ത​മാ​ക്ക​ണം എ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. ഗ്രീ​ൻ​ലാ​ൻ​ഡി​നാ​യു​ള്ള സൈ​നി​ക​നീ​ക്കം അ​മേ​രി​ക്ക നേ​തൃ​ത്വം ന​ല്കു​ന്ന പാ​ശ്ചാ​ത്യ സൈ​നി​ക കൂ​ട്ടാ​യ്മ​യാ​യ നാ​റ്റോ​യു​ടെ ത​ക​ർ​ച്ച​യ്ക്കു വ​ഴി​വ​യ്ക്കു​മെ​ന്ന് അ​മേ​രി​ക്ക​യി​ലെ ചി​ല ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും ഭ​യ​ക്കു​ന്നു​ണ്ട്.

വ​ർ​ഷാ​വ​സാ​നം ന​ട​ക്കാ​ൻ പോ​കു​ന്ന മി​ഡ്‌​ടേം തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടു​കൂ​ടി​യാ​ണ് ട്രം​പി​ന്‍റെ ഗ്രീ​ൻ​ലാ​ൻ​ഡ് ഓ​പ്പ​റേ​ഷ​നെ​ന്നും പ​റ​യു​ന്നു. സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ൽ പ്ര​തീ​ക്ഷി​ച്ച നേ​ട്ടം കൈ​വ​രി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ വോ​ട്ട​ർ​മാ​രു​ടെ ശ്ര​ദ്ധ തി​രി​ക്കാ​ൻ ഗ്രീ​ൻ​ലാ​ൻ​ഡി​ലെ സൈ​നി​ക ന​ട​പ​ടി ഉ​പ​യോ​ഗ​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം ക​ണ​ക്കു​കൂ​ട്ടു​ന്നു​വ​ത്രേ!.

Related posts

Leave a Comment