ഇ​ന്ത്യ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തെ​ന്ന വാ​ർ​ത്ത ത​ള്ളി ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ/​ന്യൂ​ഡ​ൽ​ഹി: ഇ​റാ​നി​ൽ സ​ർ​ക്കാ​രി​നെ​തി​രേ തു​ട​രു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് ഇ​ന്ത്യ​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തെ​ന്ന വാ​ർ​ത്ത​ക​ൾ ഇ​റാ​ൻ നി​ഷേ​ധി​ച്ചു. ഇ​ന്ത്യ​യി​ലെ ഇ​റാ​ൻ സ്ഥാ​ന​പ​തി മു​ഹ​മ്മ​ദ് ഫ​താ​ലി​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ലൂ​ടെ വാ​ർ​ത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​ത്. തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ വി​ശ്വ​സി​ക്ക​രു​തെ​ന്നും ആ​ധി​കാ​രി​ക സ്രോ​ത​സു​ക​ളി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ മാ​ത്രം സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

പ്ര​ക്ഷോ​ഭം ശ​ക്തം; 500ലേ​റെ മ​ര​ണം
ഇ​റാ​നി​ലെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കും വി​ല​ക്ക​യ​റ്റ​ത്തി​നു​മെ​തി​രേ ര​ണ്ടാ​ഴ്ച​യാ​യി തു​ട​രു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ ഇ​തു​വ​രെ 544 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളു​ടെ റി​പ്പോ​ർ​ട്ട്. ഇ​തി​ൽ 496 പേ​ർ പ്ര​തി​ഷേ​ധ​ക്കാ​രും 48 പേ​ർ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്. 10,600-ല​ധി​കം പേ​രെ ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തോ​ടെ ഇ​റാ​നി​ൽ അ​ര​ങ്ങേ​റു​ന്ന യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ൾ പ​രി​മി​ത​മാ​യാ​ണ് പു​റം​ലോ​കം അ​റി​യു​ന്ന​ത്. അ​തേ​സ​മ​യം, സ്റ്റാ​ർ​ലി​ങ്ക് സാ​റ്റ​ലൈ​റ്റ് വ​ഴി പു​റ​ത്തു​വ​രു​ന്ന ദൃ​ശ്യ​ങ്ങ​ൾ ടെ​ഹ്‌​റാ​ൻ, മ​ഷാ​ദ്, കെ​ർ​മാ​ൻ തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ൽ ക​ന​ത്ത പോ​രാ​ട്ടം തു​ട​രു​ന്ന​താ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യു​ടെ മു​ന്ന​റി​യി​പ്പ്
പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രേ​യു​ള്ള ഇ​റാ​ന്‍റെ അ​ടി​ച്ച​മ​ർ​ത്ത​ലി​ൽ ക​ടു​ത്ത പ്ര​തി​ക​ര​ണ​വു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് രം​ഗ​ത്തെ​ത്തി. ഇ​റാ​നെ​തി​രേ സൈ​നി​ക ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ നീ​ക്ക​ങ്ങ​ൾ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. ഇ​റാ​ൻ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യാ​ൽ ഇ​തു​വ​രെ നേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തേ​സ​മ​യം, അ​മേ​രി​ക്ക സൈ​നി​ക​മാ​യി ഇ​ട​പെ​ട്ടാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി.

ഇ​റാ​ൻ ക​റ​ൻ​സി​യാ​യ റി​യാ​ലി​ന്‍റെ മൂ​ല്യ​ത്ത​ക​ർ​ച്ച​യാ​ണ് നി​ല​വി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു പ്ര​ധാ​ന കാ​ര​ണം. ആ​ദ്യം സാ​മ്പ​ത്തി​ക പ​രാ​തി​ക​ളു​മാ​യി തു​ട​ങ്ങി​യ പ്ര​തി​ഷേ​ധം പി​ന്നീ​ട് ഭ​ര​ണ​കൂ​ട വി​രു​ദ്ധ പ്ര​ക്ഷോ​ഭ​മാ​യി മാ​റു​ക​യാ​യി​രു​ന്നു. സ​മാ​ധാ​ന​പ​ര​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​മെ​ന്നും എ​ന്നാ​ൽ ക​ലാ​പ​കാ​രി​ക​ളെ സ​മൂ​ഹ​ത്തെ ത​ക​ർ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സ​ഷ്കി​യ​ൻ പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment