അപ്പനും അമ്മയും സഹോദങ്ങളും മരണത്തിനു കീഴടങ്ങിയപ്പോൾ ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ട അന്നത്തെ ആ 17 കാരൻ രണ്ട് വർഷങ്ങൾക്ക് ശേഷം ഭൂമിയിൽ നിന്ന് വിടവാങ്ങി. 19 കാരനായ ഷാ രേഹ് ആണ് മരണത്തിനു കീഴടങ്ങിയത്. ഇദ്ദേഹത്തിന്റേത് സ്വാഭാവിക മരണമെന്നാണ് റിപ്പോർട്ട്.
രണ്ട് വർഷങ്ങൾക്ക് മുൻപ് സ്വന്തം അച്ഛന്റെ കൈകൊണ്ട് അമ്മയും മൂന്ന് സഹോദരങ്ങളും കൊലപ്പെടുന്നത് നിസഹായകനായി നോക്കി നിൽക്കാൻ മാത്രമേ ഷായ്ക്ക് സാധിച്ചുള്ളു. 2024 ഡിസംബറിൽ ഉട്ടായിലെ വെസ്റ്റ് വാലി സിറ്റിയിലാണ് സംഭവം. ഷായുടെ അമ്മ ബു മെഹ് (38), സഹോദരിമാരായ ക്രിസ്റ്റീന റീ (8), ന്യായ് മെഹ് (2), സഹോദരൻ ബോ റെഹ് (11) എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. ഷായുടെ പിതാവ് ഡേ റെഹ് (42) ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. അന്ന് രക്ഷപെട്ടത് ഷാ മാത്രമായിരുന്നു. എന്നാൽ വില്ലനെപ്പോലെ വിധി വീണ്ടും അവനെ വിടാതെ പിന്തുടർന്നു.
അച്ഛന്റെ വെട്ടേറ്റ് മരണത്തെ മുഖാമുഖം കണ്ട ഷാ അതിൽ നിന്നെല്ലാം കര കയറിയെങ്കിലും ആ ആപകടത്തിൽ ഷായുടെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. എന്നിട്ടും തോറ്റുകൊടുക്കാൻ അവൻ തയാറായില്ല. അമ്മാവന്റേയും അമ്മായിയുടേയും സഹായത്തോടെ വീണ്ടും അവൻ ജീവിതത്തിലേക്ക് തിരിച്ചു കയറി.
കോളജ് പഠനത്തിനായി യൂട്ടാ സർവകലാശാലയിൽ ചേരുക എന്നത് അവന്റെ സ്വപ്നമായിരുന്നു. അങ്ങനെ കോളജിൽ അഡ്മിഷൻ എടുത്തു. എന്നാൽ പഠനം പൂർത്തിയക്കും മുൻപേ അവന് മരണത്തിനു കീഴടങ്ങി.
