പി​താ​വി​ന്‍റെ ക്രൂ​ര​ത: പി​ട​ഞ്ഞ് വീ​ണ​ത് മൂ​ന്ന് ജീ​വ​നു​ക​ൾ; വി​ധി​യോട് മല്ലിട്ട നാ​ലാ​മ​നും വി​ട​വാ​ങ്ങി

അ​പ്പ​നും അ​മ്മ​യും സ​ഹോ​ദ​ങ്ങ​ളും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​പ്പോ​ൾ ഭാ​ഗ്യം കൊ​ണ്ട് മാ​ത്രം ര​ക്ഷ​പെ​ട്ട അ​ന്ന​ത്തെ ആ 17 ​കാ​ര​ൻ ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ഭൂ​മി​യി​ൽ നി​ന്ന് വി​ട​വാ​ങ്ങി. 19 കാ​ര​നാ​യ ഷാ ​രേ​ഹ് ആ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റേ​ത് സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് സ്വ​ന്തം അ​ച്ഛ​ന്‍റെ കൈ​കൊ​ണ്ട് അ​മ്മ​യും മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളും കൊ​ല​പ്പെ​ടു​ന്ന​ത് നി​സ​ഹാ​യ​ക​നാ​യി നോ​ക്കി നി​ൽ​ക്കാ​ൻ മാ​ത്ര​മേ ഷാ​യ്ക്ക് സാ​ധി​ച്ചു​ള്ളു. 2024 ഡി​സം​ബ​റി​ൽ ഉ​ട്ടാ​യി​ലെ വെ​സ്റ്റ് വാ​ലി സി​റ്റി​യി​ലാ​ണ് സം​ഭ​വം. ഷാ​യു​ടെ അ​മ്മ ബു ​മെ​ഹ് (38), സ​ഹോ​ദ​രി​മാ​രാ​യ ക്രി​സ്റ്റീ​ന റീ (8), ​ന്യാ​യ് മെ​ഹ് (2), സ​ഹോ​ദ​ര​ൻ ബോ ​റെ​ഹ് (11) എ​ന്നി​വ​രാ​ണ് അ​ന്ന് കൊ​ല്ല​പ്പെ​ട്ട​ത്. ഷാ​യു​ടെ പി​താ​വ് ഡേ ​റെ​ഹ് (42) ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്തു. അ​ന്ന് ര​ക്ഷ​പെ​ട്ട​ത് ഷാ ​മാ​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ വി​ല്ല​നെ​പ്പോ​ലെ വി​ധി വീ​ണ്ടും അ​വ​നെ വി​ടാ​തെ പി​ന്തു​ട​ർ​ന്നു.

അ​ച്ഛ​ന്‍റെ വെ​ട്ടേ​റ്റ് മ​ര​ണ​ത്തെ മു​ഖാ​മു​ഖം ക​ണ്ട ഷാ ​അ​തി​ൽ നി​ന്നെ​ല്ലാം ക​ര ക​യ​റി​യെ​ങ്കി​ലും ആ ​ആ​പ​ക​ട​ത്തി​ൽ ഷാ​യു​ടെ കാ​ഴ്ച പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടു. എ​ന്നി​ട്ടും തോ​റ്റു​കൊ​ടു​ക്കാ​ൻ അ​വ​ൻ ത​യാ​റാ​യി​ല്ല. അ​മ്മാ​വ​ന്‍റേ​യും അ​മ്മാ​യി​യു​ടേ​യും സ​ഹാ​യ​ത്തോ​ടെ വീ​ണ്ടും അ​വ​ൻ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു ക​യ​റി.

കോ​ള​ജ് പ​ഠ​ന​ത്തി​നാ​യി യൂ​ട്ടാ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ചേ​രു​ക എ​ന്ന​ത് അ​വ​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു. അ​ങ്ങ​നെ കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്തു. എ​ന്നാ​ൽ പ​ഠ​നം പൂ​ർ​ത്തി​യ​ക്കും മു​ൻ​പേ അ​വ​ന്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

Related posts

Leave a Comment