തിരുവനന്തപുരം: എക്സൈസ് മന്ത്രി പങ്കെടുത്ത പരിപാടികളിൽ എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന വിചിത്ര നിർദേശവുമായി എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാർ. ഇന്നലെ വിളിച്ച് ചേർത്ത എക്സൈസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം നിർദേശം നൽകിയത്.
എക്സൈസ് മന്ത്രി തങ്ങുന്ന സ്ഥലത്തും പങ്കെടുക്കുന്ന പരിപാടി റൂട്ടിലും എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് നൽകണമെന്ന എക്സൈസ് കമ്മീഷണറുടെ നിർദേശത്തിൽ ഉദ്യോഗസ്ഥരും അത്ഭുതപ്പെട്ടിരിക്കുകയാണ്. മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടികളിലും റൂട്ടിലും പോലീസാണ് എസ്കോർട്ട് പോകുന്നത്.
