കൂ​പ്പു​കൈ​ക​ളു​മാ​യി ശ​ര​ണം​വി​ളി​ച്ചു നി​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് മ​ക​ര​വി​ള​ക്കി​ന്‍റെ ദ​ർ​ശ​ന പു​ണ്യം; പി​ന്നീ​ട് സു​ര​ക്ഷി​ത​മാ​യ ഭ​ക്ത​രു​ടെ മ​ല​യി​റ​ക്കം

ശ​ബ​രി​മ​ല: മ​ക​ര​സം​ക്ര​മ സ​ന്ധ്യ​യി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ര്‍​ക്കു ദ​ര്‍​ശ​ന​പു​ണ്യ​മേ​കി മ​ക​ര​വി​ള​ക്ക്. കൂ​പ്പു​കൈ​ക​ളു​മാ​യി ശ​ര​ണം​വി​ളി​ക​ളോ​ടെ നി​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ വൈ​കി​ട്ട് 6.41 ന് ​മ​ക​ര​ജ്യോ​തി ദൃ​ശ്യ​മാ​യി. അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ല്‍ തി​രു​വാ​ഭ​ര​ണം അ​ണി​യി​ച്ച് ദീ​പാ​രാ​ധ​ന ന​ട​ന്ന അ​തേ മു​ഹൂ​ര്‍​ത്ത​ത്തി​ലാ​യി​രു​ന്നു ദ​ര്‍​ശ​നം. ര​ണ്ട് ത​വ​ണ കൂ​ടി ജ്യോ​തി തെ​ളി​ഞ്ഞ​തോ​ടെ സ​ന്നി​ധാ​ന​വും പ​രി​സ​ര​വും ഭ​ക്തി​മ​യ​മാ​യി.

പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ല്‍ കൊ​ട്ടാ​ര​ത്തി​ല്‍ നി​ന്നാ​രം​ഭി​ച്ച തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യെ 5.50ന് ​ശ​രം​കു​ത്തി​യി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ര​വേ​റ്റു. പ​തി​നെ​ട്ടാം പ​ടി വ​ഴി സ​ന്നി​ധാ​ന​ത്തെ​ത്തി​യ ഘോ​ഷ​യാ​ത്ര കൊ​ടി​മ​ര​ച്ചു​വ​ട്ടി​ല്‍ സ​ഹ​ക​ര​ണ ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ന്‍, ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​ര്‍, എം​എ​ല്‍​എ​മാ​രാ​യ കെ.​യു. ജ​നീ​ഷ് കു​മാ​ർ, പ്ര​മോ​ദ് നാ​രാ​യ​ണ്‍, ജി​ല്ലാ ക​ല​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ൻ, ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു.

തി​രു​വാ​ഭ​ര​ണ പേ​ട​കം ബ​ലി​ക്ക​ല്‍​പു​ര​യി​ലൂ​ടെ സോ​പാ​ന​ത്ത് എ​ത്തി​യ​പ്പോ​ള്‍ ത​ന്ത്രി ക​ണ്ഠ​ര​ർ മ​ഹേ​ഷ് മോ​ഹ​ന​രും മേ​ല്‍​ശാ​ന്തി ഇ.​ഡി. പ്ര​സാ​ദ് ന​മ്പൂ​തി​രി​യും ചേ​ര്‍​ന്ന് ശ്രീ​കോ​വി​ലി​ലേ​ക്ക് ഏ​റ്റു​വാ​ങ്ങി. തു​ട​ര്‍​ന്ന് ദീ​പാ​രാ​ധ​ന​യ്ക്കാ​യി ന​ട​യ​ട​ച്ചു. തി​രു​വാ​ഭ​ര​ണം അ​യ്യ​പ്പ വി​ഗ്ര​ഹ​ത്തി​ല്‍ ചാ​ര്‍​ത്തി ദീ​പാ​രാ​ധ​ന​യ്‌​ക്കൊ​പ്പം പൊ​ന്ന​മ്പ​ല​മേ​ട്ടി​ല്‍ മ​ക​ര​ജ്യോ​തി ദൃ​ശ്യ​മാ​യി.

ഭ​ക്ത​ര്‍​ക്കാ​യി തി​രു​വാ​ഭ​ര​ണം അ​ണി​ഞ്ഞു​ള്ള ദ​ര്‍​ശ​ന​വും ആ​രം​ഭി​ച്ചു. 17 ന് ​രാ​ത്രി​വ​രെ തി​രു​വാ​ഭ​ര​ണം ചാ​ര്‍​ത്തി​യ ഭ​ഗ​വാ​നെ തൊ​ഴാം. 18 ന് ​രാ​വി​ലെ 10 വ​രെ നെ​യ്യ​ഭി​ഷേ​ക​മു​ണ്ടാ​കും. 19 രാ​ത്രി വ​രെ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​നം സൗ​ക​ര്യ​മു​ണ്ട്. ജ​നു​വ​രി 20 ന് ​രാ​വി​ലെ 6.30 ന് ​ന​ട​അ​ട​യ്ക്കും.ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം മ​ക​ര​വി​ള​ക്ക് ദി​ന​ത്തി​ല്‍ വെ​ര്‍​ച്വ​ല്‍ ക്യൂ​വി​ലൂ​ടെ 30,000 പേ​ര്‍​ക്കും സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി 5,000 പേ​ര്‍​ക്കു​മാ​യി​രു​ന്നു സ​ന്നി​ധാ​ന​ത്തേ​ക്ക് പ്ര​വേ​ശ​നം.

രാ​വി​ലെ 10 മു​ത​ല്‍ നി​ല​യ്ക്ക​ലി​ല്‍ നി​ന്ന് പ​മ്പ​യി​ലേ​ക്കും 11 മു​ത​ല്‍ പ​മ്പ​യി​ല്‍ നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്കും ഭ​ക്ത​രെ ക​ട​ത്തി​വി​ട്ടി​ല്ല. ക​ര്‍​ശ​ന​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പി​ഴ​വി​ല്ലാ​ത്ത ഏ​കോ​പ​ന​വും ശ​ബ​രി​മ​ല​യി​ല്‍ സു​ര​ക്ഷി​ത​മാ​യ മ​ക​ര​ജ്യോ​തി ദ​ര്‍​ശ​നം സാ​ധ്യ​മാ​ക്കി. ദ​ര്‍​ശ​ന​പു​ണ്യം നേ​ടി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ര്‍ സു​ര​ക്ഷി​ത​മാ​യി മ​ല​യി​റ​ങ്ങി.

15 മു​ത​ല്‍ 18 വ​രെ വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി 50,000 പേ​രെ​യും സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി 5,000 പേ​രെ​യും പ്ര​വേ​ശി​പ്പി​ക്കും. 19ന് ​വെ​ച്വ​ല്‍ ക്യൂ ​വ​ഴി 30,000 പേ​രെ​യും സ്പോ​ട്ട് ബു​ക്കിം​ഗ് വ​ഴി 5,000 പേ​രെ​യും ക​ട​ത്തി​വി​ടും.

Related posts

Leave a Comment