പു​ര​സ്കാ​ര നി​റ​വി​ൽ ശാ​ര​ദാം​ബ​രം: ജെ​സി ഡാ​നി​യേ​ൽ പു​ര​സ്കാ​രം ന​ടി ശാ​ര​ദ​യ്ക്ക്

അ​റു​പ​തു​ക​ളു​ടെ മ​ധ്യ​ത്തി​ൽ ഉ​ദ​യാ​സ്റ്റു​ഡി​യോ അ​വ​രു​ടെ പു​തി​യ ചി​ത്ര​മാ​യ ‘ഇ​ണ​പ്രാ​വു​ക​ളി’​ലേ​ക്ക് നാ​യി​ക​യെ തേ​ടു​ന്ന സ​മ​യം. തെ​ലു​ങ്കി​ലും ക​ന്ന​ട​യി​ലു​മൊ​ക്കെ ശ്ര​ദ്ധേ​യ​യാ​യി വ​രു​ന്ന ആ​ന്ധ്ര​യി​ലെ തെ​ന്നാ​ലി സ്വ​ദേ​ശി​യാ​യ ഒ​രു പെ​ൺ​കു​ട്ടി​യി​ലാ​ണ് ആ ​അ​ന്വേ​ഷ​ണം അ​വ​സാ​നി​ച്ച​ത്.

അ​ങ്ങ​നെ സ​ത്യ​ന്‍റെ നാ​യി​ക​യാ​യി റാ​ഹേ​ൽ എ​ന്ന പു​തു​മു​ഖ ന​ടി മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. 1965ൽ ​റി​ലീ​സാ​യ ഈ ​ചി​ത്ര​ത്തി​ൽ നാ​യി​കാ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രാ​ണ് നി​ർ​മാ​താ​വ് കു​ഞ്ചാ​ക്കോ ത​ന്‍റെ പു​തി​യ നാ​യി​ക​യ്ക്കു ന​ല്കി​യ​ത്. എ​ന്നാ​ൽ, ചി​ത്രം റി​ലീ​സാ​യ​തോ​ടെ ശാ​ര​ദ എ​ന്ന ത​ന്‍റെ യ​ഥാ​ർ​ഥ പേ​രി​ലേ​ക്കു മാ​റാ​നു​ള്ള അ​നു​വാ​ദം കു​ഞ്ചാ​ക്കോ ന​ൽ​കി.

ഇ​ണ​പ്രാ​വു​ക​ൾ വ​ൻ ഹി​റ്റാ​യ​തോ​ടെ ശാ​ര​ദ​യു​ഗ​ത്തി​ന് മ​ല​യാ​ള​ത്തി​ൽ തു​ട​ക്ക​മി​ടു​ക​യാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ന്‍റെ ദുഃ​ഖ​പു​ത്രി എ​ന്ന ഇ​മേ​ജോ​ടെ എ​ൺ​പ​തു​ക​ളു​ടെ തു​ട​ക്കം വ​രെ അ​വ​ർ നി​റ​ഞ്ഞു​നി​ന്നു.
1968ൽ ​റി​ലീ​സാ​യ തു​ലാ​ഭാ​രം എ​ന്ന സി​നി​മ​യാ​ണ് ശാ​ര​ദ​യു​ടെ ക​രി​യ​ർ മാ​റ്റി​മ​റി​ച്ച​ത്.

എ. ​വി​ൻ​സ​ന്‍റ് സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്ര​ത്തി​ലെ വി​ജ​യ എ​ന്ന ക​ഥാ​പാ​ത്രം പ്രേ​ക്ഷ​ക​രി​ലേ​ക്ക് ആ​ഴ​ത്തി​ൽ ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന​താ​യി​രു​ന്നു. പ​ട്ടി​ണി​മൂ​ലം സ്വ​ന്തം കു​ട്ടി​ക​ളെ വി​ഷം കൊ​ടു​ത്ത് കൊ​ന്ന് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ക്കു​ന്ന ക​ഥാ​പാ​ത്രം അ​ക്കാ​ല​ത്ത് ഏ​റെ ത​രം​ഗം സൃ​ഷ്ടി​ച്ചു.

മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​ര​വും ഇ​തി​ലൂ​ടെ ശാ​ര​ദ​യ്ക്ക് ല​ഭി​ച്ചു. ദുഃ​ഖ​ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി പെ​ട്ടെ​ന്ന് ഇ​ണ​ങ്ങി​ച്ചേ​രു​ന്ന അ​വ​രു​ടെ രൂ​പ​ഭാ​വ​ങ്ങ​ൾ ദുഃ​ഖ​പു​ത്രി എ​ന്ന ഇ​മേ​ജ് നേ​ടി​ക്കൊ​ടു​ത്തു. 1972-ൽ ​അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ‘സ്വ​യം​വ​ര’​ത്തി​ലൂ​ടെ വീ​ണ്ടും ശാ​ര​ദ​യ്ക്ക് ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ചു.

മ​ല​യാ​ള​ത്തി​ൽ മ​റ്റൊ​രു ന​ടി​ക്കും ല​ഭി​ക്കാ​ത്ത ബ​ഹു​മ​തി​യാ​ണി​ത്. 1977ൽ ​തെ​ലു​ങ്ക് ചി​ത്ര​മാ​യ നി​മ​ജ്ജ​ന​ത്തി​ലൂ​ടെ വീ​ണ്ടും ദേ​ശീ​യ അം​ഗീ​കാ​രം നേ​ടി. തു​ട​ർ​ന്ന് സ​ത്യ​ൻ, പ്രേം​ന​സീ​ർ, മ​ധു, ഉ​മ്മ​ർ‌ തു​ട​ങ്ങി അ​ക്കാ​ല​ത്തെ മു​ൻ​നി​ര നാ​യ​ക​ന്മാ​രു​മൊ​ത്ത് നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​വ​ർ വേ​ഷ​മി​ട്ടു.

എം​ടി​യു​ടെ തി​ര​ക്ക​ഥ​യി​ൽ വി​ൻ​സെ​ന്‍റ് സം​വി​ധാ​നം ചെ​യ്ത മു​റ​പ്പെ​ണ്ണ്, എം.​ടി​യു​ടെ​ത​ന്നെ തി​ര​ക്ക​ഥ​യി​ൽ പി. ​ഭാ​സ്‌​ക​ര​ൻ സം​വി​ധാ​നം ചെ​യ്ത ഇ​രു​ട്ടി​ന്‍റെ ആ​ത്മാ​വ് എ​ന്നീ ചി​ത്ര​ങ്ങ​ൾ ശാ​ര​ദ​യു​ടെ താ​ര​മൂ​ല്യം ഉ​യ​ർ​ത്തി. ഉ​ദ്യോ​ഗ​സ്ഥ, യ​ക്ഷി, അ​ടി​മ​ക​ൾ, അ​സു​ര​വി​ത്ത്, കൂ​ട്ടു​കു​ടും​ബം, ന​ദി, ഏ​ണി​പ്പ​ടി​ക​ൾ, എ​ലി​പ്പ​ത്താ​യം, കാ​ശ്മീ​രം, ഒ​രു മി​ന്നാ​മി​നു​ങ്ങി​ന്‍റെ നു​റു​ങ്ങു​വെ​ട്ടം, രാ​പ്പ​ക​ൽ തു​ട​ങ്ങി 125ഓ​ളം മ​ല​യാ​ള സി​നി​മ​ക​ളി​ൽ അ​വ​ർ വേ​ഷ​മി​ട്ടു.

മ​ല​യാ​ള​ത്തി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്പോ​ൾ ത​ന്നെ തെ​ലു​ങ്ക്, ക​ന്ന​ഡ, ത​മി​ഴ് സി​നി​മ​ക​ളി​ലും ശാ​ര​ദ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി മാ​റി. ആ​ന്ധ്ര​യി​ലെ ശാ​ര​ദ​യു​ടെ ജ​ന​പ്രീ​തി ക​ണ​ക്കി​ലെ​ടു​ത്ത് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ബാ​ബു നാ​യി​ഡു ശാ​ര​ദ​യെ തെ​ന്നാ​ലി മ​ണ്ഡ​ല​ത്തി​ൽ തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി​യു​ടെ ലോ​ക്സ​ഭാ സ്ഥാ​നാ​ർ​ഥി​യാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശാ​ര​ദ വ​ൻ വി​ജ​യം നേ​ടി. എ​ന്നാ​ൽ, സ​ജീ​വ രാ​ഷ്‌​ടീ​യ​ത്തി​ൽ​നി​ന്ന് അ​വ​ർ താ​മ​സി​യാ​തെ പി​ന്മാ​റു​ക​യാ​യി​രു​ന്നു.

രാ​ഷ് ട്രീ​യ​പ്ര​വ​ർ​ത്ത​നം ത​നി​ക്കു സേ​വ​ന​മാ​ണെ​ന്നും പ​ക്ഷേ മ​റ്റു പ​ല​രും സ്വ​ന്തം അ​ജ​ൻ​ഡ​ക​ൾ പി​ന്തു​ട​രു​ന്ന​വ​രാ​യി​രു​ന്നു​വെ​ന്നു​മാ​ണ് അ​തേ​ക്കു​റി​ച്ച് ശാ​ര​ദ പി​ന്നീ​ട് പ​റ​ഞ്ഞ​ത്. ര​ണ്ടാ​യി​ര​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി​ക്കു​ശേ​ഷം ശാ​ര​ദ സി​നി​മ​ക​ളി​ൽ അ​ധി​കം പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ല്ല. ശ്രീ​കു​മാ​ര​ൻ​ത​ന്പി സം​വി​ധാ​നം ചെ​യ്ത് 2015ൽ ​എ​ത്തി​യ ‘അ​മ്മ​യ്ക്കൊ​രു താ​രാ​ട്ട്’ ആ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച ചി​ത്രം.

സ​മൃ​ദ്ധ​മാ​യ ഒ​രു ഭൂ​ത​കാ​ല​ത്തി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ സ്വ​സ്ഥ​ജീ​വി​ത​ത്തി​ലാ​ണ് ശാ​ര​ദ​യി​പ്പോ​ൾ. കൂ​ട്ടി​ന് സ​ഹോ​ദ​ര​ന്‍റെ കു​ടും​ബ​വു​മു​ണ്ട്. കൂ​ടെ അ​ഭി​ന​യി​ച്ച​വ​രി​ൽ മി​ക്ക​വ​രും ഇ​ന്ന് ജീ​വി​ച്ചി​രി​പ്പി​ല്ല എ​ന്ന​ത് ത​ന്നെ അ​സ്വ​സ്ഥ​യാ​ക്കാ​റു​ണ്ടെ​ന്ന് അ​ഭി​മു​ഖ​ങ്ങ​ളി​ൽ അ​വ​ർ പ​ല​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​ഴ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ മ​ധു​വു​മാ​യി ഇ​പ്പോ​ഴും അ​ടു​പ്പം സൂ​ക്ഷി​ക്കു​ന്നു.

അ​ദ്ദേ​ഹ​ത്തെ മാ​സ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും വി​ളി​ക്കും. ഷീ​ല​യും ജ​യ​ഭാ​ര​തി​യു​മാ​യെ​ല്ലാം ന​ല്ല സൗ​ഹൃ​ദം പു​ല​ർ​ത്തു​ന്നു. ത​ന്‍റെ സി​നി​മാ ക​രി​യ​റി​ൽ നൂ​റു​ശ​ത​മാ​ന​വും സം​തൃ​പ്ത​യാ​ണെ​ന്ന് പ​റ​യു​ന്ന അ​വ​ർ​ക്ക് ഒ​രു വി​ഷ​മം മാ​ത്ര​മു​ണ്ട്; മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ.

ബി​ജോ ജോ ​തോ​മ​സ്

Related posts

Leave a Comment