ഇ​ൻ​സ്റ്റ​യും ഫേ​സ്ബു​ക്കും പി​ന്നെ ഷിം​ജി​ത​യും മു​ങ്ങി; യു​വ​തി​യു​ടെ മ​റ്റൊ​രു അ​വ​കാ​ശ​വാ​ദം പൊ​ളി​ച്ച് പോ​ലീ​സ്; ദീ​പ​ക്കി​ന്‍റെ അ​മ്മ​യു​ടെ പ​രാ​തി​യി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു

കോ​ഴി​ക്കോ​ട്: ബ​സി​നു​ള്ളി​ൽ വെ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച യു​വ​തി ഒ​ളി​വി​ല്‍ പോ​യ​താ​യി സൂ​ച​ന. വ​ട​ക​ര സ്വ​ദേ​ശി ഷിം​ജി​ത​യ്‌​ക്കെ​തി​രേ പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച കേ​സെ​ടു​ത്തി​രു​ന്നു.

ഇ​വ​ര്‍​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. മ​രി​ച്ച ഗോ​വി​ന്ദാ​പു​രം സ്വ​ദേ​ശി​യാ​യ ദീ​പ​ക്കി​ന്‍റെ അ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി ഇ​വ​ര്‍​ക്കെ​തി​രെ പു​തി​യ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ന് പി​ന്നാ​ലെ യു​വ​തി ഒ​ളി​വി​ല്‍ പോ​യെ​ന്നാ​ണ് വി​വ​രം.

ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​തി​നൊ​പ്പം യു​വ​തി​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് ദീ​പ​ക്കി​ന്‍റെ വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളു​ടെ​യും സ​ഹോ​ദ​ര​ന്‍റെ​യും അ​ട​ക്കം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്നും ത​നി​ക്ക് മ​നോ​വി​ഷ​മം ഉ​ണ്ടാ​യി എ​ന്നും മ​ക​ന്‍ സൂ​ചി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ദീ​പ​ക്കി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വി​മ​ര്‍​ശ​നം ശ​ക്ത​മാ​യ​തോ​ടെ യു​വ​തി ത​ന്‍റെ ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ള്‍ നീ​ക്കം ചെ​യ്തി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര​മേ​ഖ​ലാ ഡി​ഐ​ജി നേ​രി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു. ഒ​രാ​ഴ്ച​യ്ക്ക​കം അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​ണ് നി​ര്‍​ദ്ദേ​ശം.

ബ​സ് യാ​ത്ര​യ്ക്കി​ടെ ഉ​ണ്ടാ​യ സം​ഭ​വം വ​ട​ക​ര പൊ​ലീ​സി​നെ അ​റി​യി​ച്ചി​രു​ന്ന​താ​യി യു​വ​തി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഇ​ങ്ങ​നെ​യൊ​രു പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വ​ട​ക​ര ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ യു​വ​തി​യു​ടെ വാ​ദം പൊ​ളി​ഞ്ഞു.

Related posts

Leave a Comment