വെ​ള്ളാ​പ്പ​ള്ളി​യെ ത​ള്ളി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി; എ​സ്എ​ൻ​ഡി​പി ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ​യും വാ​ലോ ചൂ​ലോ അ​ല്ലെ; ഇ​ട​ത് അ​നു​കൂ​ല നി​ല​പാ​ടു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം

ആ​ല​പ്പു​ഴ: വെ​ള്ളാ​പ്പ​ള്ളി​യു​ടെ ഇ​ട​ത് അ​നു​കൂ​ല നി​ല​പാ​ടു​ക​ളും മൂ​ന്നാം​പി​ണ​റാ​യി സ​ർ​ക്കാ​ർ വ​രു​മെ​ന്ന് പ​റ​ഞ്ഞ​തും വ്യ​ക്തി​പ​ര​മാ​ണെ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി. സം​ഘ​ട​ന അ​ങ്ങ​നെ ഒ​രു നി​ല​പാ​ട് പ​റ​ഞ്ഞി​ട്ടി​ല്ല. എ​സ്എ​ൻ​ഡി​പി ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ​യും വാ​ലോ ചൂ​ലോ അ​ല്ലെ​ന്നും തു​ഷാ​ർ വ്യ​ക്ത​മാ​ക്കി.

എ​ൻ​എ​സ്എ​സും എ​സ്എ​ൻ​ഡി​പി​യും സ​ഹോ​ദ​ര​സ​മു​ദാ​യ​ങ്ങ​ളാ​ണെ​ന്നും ഐ​ക്യം കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ​ക്യ നീ​ക്കം തെ​ര​ഞ്ഞെ​ടു​പ്പ് മു​ൻ​നി​ർ​ത്തി എ​ന്ന​ത് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം മാ​ത്ര​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി അ​തി​നെ ബ​ന്ധ​പ്പെ​ടു​ത്തേ​ണ്ട​തി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

വി.​ഡി. സ​തീ​ശ​നെ​തി​രാ​യ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ വ്യ​ക്തി​പ​ര​മാ​യി ഉ​ന്നം​വ​ച്ച​ല്ലെ​ന്നും സ​തീ​ശ​ന്‍റെ പ്ര​സ്താ​വ​ന​ക​ൾ അ​നാ​വ​ശ്യ​വു​മാ​ണ്. എ​സ്എ​ൻ​ഡി​പി​യ്ക്കും എ​ൻ​എ​സ്എ​സി​നും എ​തി​രെ മോ​ശ​മാ​യി സം​സാ​രി​ച്ചു. സ​മു​ദാ​യ നേ​താ​ക്ക​ളി​ൽ നി​ന്ന് ഉ​ണ്ടാ​യ​ത് സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണെ​ന്നും തു​ഷാ​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment