നഷ്ടമായത് കിലോക്കണക്കിന് സ്വര്‍ണമോ? വിഎസ്എസ്‌സി പരിശോധനയുടെ അന്തിമഫലം എസ്‌ഐടിക്ക്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യു​ടെ വ്യാ​പ്തി സം​ബ​ന്ധി​ച്ച് വി​എ​സ്‌​എ​സ്‌​സി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​ടെ അ​ന്തി​മ ഫോ​റ​ന്‍​സി​ക് ഫ​ലം എ​സ്‌​ഐ​ടി​ക്ക് ല​ഭി​ച്ചു. ന​ഷ്ട​മാ​യ​ത് കി​ലോ​ക്ക​ണ​ക്കി​ന് സ്വ​ര്‍​ണ​മാ​ണെ​ന്നും പ്ര​തി​ക​ള്‍ പ​റ​ഞ്ഞി​ട്ടു​ള്ള​തി​ലും കൂ​ടു​ത​ല്‍ സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ടെ​ന്നു​മാ​ണ് പ​രി​ശോ​ധ​നാ ഫ​ല​ത്തി​ല്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ക​ട്ടി​ള​പ്പാ​ളി, ദ്വാ​ര​പാ​ല​ക ശി​ല്‍​പ പാ​ളി​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്നാ​യി 989 ഗ്രാം ​സ്വ​ര്‍​ണം ഉ​രു​ക്കി​യ​പ്പോ​ള്‍ ല​ഭി​ച്ചു. അ​തി​ല്‍ 575 ഗ്രാം ​സ്വ​ര്‍​ണം തി​രി​കെ പൂ​ശി​യെ​ന്നാ​ണ് പ്ര​തി​ക​ള്‍ എ​സ്‌​ഐ​ടി​യോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ല്‍ പ്ര​തി​ക​ളു​ടെ മൊ​ഴി നു​ണ​യാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യെ​ന്ന് റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നു.

പ​രി​ശോ​ധ​നാ​ഫ​ലം ശ​നി​യാ​ഴ്ച ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റും. ശ​ബ​രി​മ​ല​യി​ല്‍ നി​ന്നും ന​ഷ്ട​പ്പെ​ട്ട സ്വ​ര്‍​ണ​ത്തി​ന്‍റെ കൃ​ത്യ​മാ​യ അ​ള​വ് അ​ട​ക്കം ക​ണ്ടെ​ത്താ​നാ​യാ​ണ് വി​എ​സ്എ​സ്‌​സി ര​ണ്ടാം വ​ട്ട പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts

Leave a Comment