മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ബോ​ധ​പൂ​ർ​വ​മാ​യ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് സ്‌​പെ​ഷ്യ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന്‍റെ കാ​ർ അ​പ​ക​ട​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ബോ​ധ​പൂ​ർ​വ​മാ​യ വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് സ്‌​പെ​ഷ്യ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്. അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​യു​ട​നെ ക​ൺ​ട്രോ​ൾ റൂം ​വാ​ഹ​ന​വും മ്യൂ​സി​യം പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി. പ​രി​ക്കേ​റ്റ​വ​ർ​ക്ക് വൈ​ദ്യ​സ​ഹാ​യം ന​ൽ​കാ​നാ​ണ് ആ​ദ്യം ശ്ര​മി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

രാ​ത്രി ര​ണ്ടു​വ​ട്ടം രാ​ജു​വി​ന്‍റെ വീ​ട്ടി​ൽ പോ​ലീ​സ് എ​ത്തി​യ​തി​ന് ദൃ​ശ്യ​ങ്ങ​ൾ തെ​ളി​വു​ണ്ട്. രാ​ജു പോ​ലീ​സി​നെ വി​ളി​ച്ചു​വെ​ന്ന് പ​റ​യു​ന്ന​ത് വി​ശ്വ​സ​നീ​യ​മ​ല്ലെ​ന്നും ക​മ്മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

തു​ട​ക്കം മു​ത​ൽ രാ​ജു​വി​നെ ര​ക്ഷി​ക്കാ​ൻ പോ​ലീ​സ് ശ്ര​മി​ച്ചെ​ന്നാ​ണ് ആ​ക്ഷേ​പം. രാ​ത്രി​യി​ൽ വീ​ട്ടി​ലെ​ത്തി​യ പോ​ലീ​സ് രാ​ജു അ​വി​ടെ​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് മ​ട​ങ്ങി. മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച്ഡ് ഓ​ഫാ​ണെ​ന്ന് പ​റ​ഞ്ഞു. രാ​ജു​വി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​ൻ വൈ​കി​യ​തു മൂ​ലം വൈ​ദ്യ പ​രി​ശോ​ധ​ന സ​മ​യ​ത്ത് ന​ട​ന്നി​ല്ല. പി​റ്റേ​ന്ന് രാ​ജു പ​റ​ഞ്ഞ സ​മ​യ​ത്ത് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ അ​നു​വ​ദി​ച്ചു എ​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണ് ഉ​യ​രു​ന്ന​ത്.

Related posts

Leave a Comment