‘പ്ര​ണ​യം നി​ങ്ങ​ളെ മി​ക​ച്ചൊ​രു മ​നു​ഷ്യ​നാ​ക്കി മാ​റ്റും, അ​ത് നി​ങ്ങ​ളു​ടെ ഉ​ള്ളി​ലെ മു​റി​വേ​റ്റ കു​ട്ടി​യെ സു​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​ക്രി​യ​യാ​ണ്’: മൃ​ണാ​ൾ ഠാ​ക്കൂ​ർ

പ്ര​ണ​യ​മെ​ന്നാ​ല്‍ റീ ​പാ​ര​ന്‍റിം​ഗ് (വി​ക​ല​മാ​യ​തോ അ​പൂ​ർ​ണ​മാ​യ​തോ ആ​യ ര​ക്ഷാ​ക​ർ​തൃ​ത്വം (childhood upbringing) മൂ​ലം കു​ട്ടി​ക്കാ​ല​ത്ത് ല​ഭി​ക്കാ​തെ പോ​യ സ്നേ​ഹം, പ​രി​ച​ര​ണം, സു​ര​ക്ഷ എ​ന്നി​വ തെ​റാ​പ്പി​യി​ലൂ​ടെ​യോ സ്വ​യം പ​രി​ച​ര​ണ​ത്തി​ലൂ​ടെ​യോ മു​തി​ർ​ന്ന​വ​രി​ൽ പു​നഃ​സ്ഥാ​പി​ക്കു​ന്ന പ്ര​ക്രി​യ​യെ​യാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്) ആ​ണെ​ന്ന് ന​ടി മൃ​ണാ​ള്‍ താ​ക്കൂ​ര്‍. പ്ര​ണ​യ​ബ​ന്ധ​ത്തി​ലു​ള​ള​വ​ര്‍ പ​ര​സ്പ​രം വ​ള​ര്‍​ത്തി​വ​ലു​താ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും, പ​ര​സ്പ​രം ഈ​ഗോ ഇ​ല്ല, പ്ര​ണ​യം മാ​ത്ര​മേ​യു​ള​ളൂ എ​ന്ന് പ​റ​യാ​ന്‍ ക​ഴി​യു​ന്ന സ്ഥി​തി​യി​ലേ​ക്ക് പ്ര​ണ​യ​ബ​ന്ധ​ങ്ങ​ള്‍ വ​ള​ര​ണ​മെ​ന്നും മൃ​ണാ​ള്‍ താ​ക്കൂ​ര്‍ പ​റ​യു​ന്നു.

‘പ്ര​ണ​യം എ​ന്നാ​ല്‍ റീ​പാ​ര​ന്‍റിം​ഗാ​ണ്. കു​ട്ടി​ക്കാ​ല​ത്തെ കു​റെ മു​റി​വു​ക​ളും വേ​ദ​ന​ക​ളും ട്രോ​മ​ക​ളും ന​മ്മ​ള്‍ ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ള്ളി​ലു​ണ്ടാ​കും. അ​മ്മ എ​പ്പോ​ഴും മ​ക​നെ സ്‌​നേ​ഹി​ക്കും, കാ​ര​ണം അ​ത് അ​വ​രു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ളു​ടെ സ്‌​നേ​ഹ​വും അ​ങ്ങ​നെ ര​ക്ത​ബ​ന്ധ​ത്തി​ന്‍റെ പു​റ​ത്താ​ണ്. ജീ​വി​ത​പ​ങ്കാ​ളി എ​ന്നാ​ല്‍ അ​ങ്ങ​നെ​യ​ല്ല. ഒ​രു ബ​ന്ധ​വും അ​വ​ര്‍ ത​മ്മി​ലി​ല്ല.

ന​മ്മു​ടെ എ​ല്ലാ ന​ന്മ​ക​ളും കു​റ്റ​ങ്ങ​ളും കു​റ​വു​ക​ളും അ​ങ്ങ​നെ എ​ല്ലാം അ​റി​ഞ്ഞും അ​തി​നെ​യെ​ല്ലാം അം​ഗീ​ക​രി​ച്ചു​മാ​ണ് ഒ​രു പാ​ര്‍​ട്ണ​ര്‍ ന​മ്മ​ളെ സ്‌​നേ​ഹി​ക്കു​ന്ന​ത്. ഈ​ഗോ​യ്ക്ക് പ്ര​ണ​യ​ത്തി​ല്‍ വ​ലി​യ സ്ഥാ​ന​മു​ണ്ട്. എ​നി​ക്ക് നി​ന്നോ​ട് ഈ​ഗോ ഇ​ല്ല, പ്ര​ണ​യം മാ​ത്ര​മേ​യു​ള്ളു എ​ന്ന് പ​റ​യാ​നാ​കു​ന്ന സ്ഥി​തി​യി​ലേ​ക്ക് പ്ര​ണ​യ​ബ​ന്ധ​ങ്ങ​ൾ എ​ത്തു​ന്ന നി​മി​ഷ​ങ്ങ​ളു​ണ്ടാ​കും’- മൃ​ണാ​ൾ താ​ക്കൂ​ർ പ​റ​യു​ന്നു. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ദോ ​ദീ​വാ​നേ ഷെ​ഹ​ര്‍ മേം ​എ​ന്ന സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ​യാ​യി​രു​ന്നു മൃ​ണാ​ലി​ന്‍റെ പ്ര​തി​ക​ര​ണം.

‘പ്ര​ണ​യം നി​ങ്ങ​ളെ മി​ക​ച്ചൊ​രു മ​നു​ഷ്യ​നാ​ക്കി മാ​റ്റും. അ​ത് നി​ങ്ങ​ളു​ടെ ഉ​ള്ളി​ലെ മു​റി​വേ​റ്റ കു​ട്ടി​യെ സു​ഖ​പ്പെ​ടു​ത്തു​ന്ന പ്ര​ക്രി​യ പോ​ലെ​യാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഒ​ന്നാ​ണ​ത്. പ്ര​ണ​യം വ​ള​രെ മ​നോ​ഹ​ര​മാ​യ ഒ​രു വി​കാ​ര​മാ​ണ്. ഈ ​ഭൂ​മി​യി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും അ​ത് സം​ഭ​വി​ക്ക​ണം എ​ന്നാ​ണ് ഞാ​ൻ ക​രു​തു​ന്ന​ത്’- മൃ​ണാ​ൾ വ്യ​ക്ത​മാ​ക്കി.

‘പ്ര​ണ​യ​ത്തി​ലാ​കു​മ്പോ​ൾ സ്ത്രീ​ക​ൾ കൂ​ടു​ത​ൽ വി​ട്ടു​വീ​ഴ്ച​ക​ൾ ചെ​യ്യു​ക​യും സ്നേ​ഹം ന​ൽ​കു​ക​യും ചെ​യ്യു​മോ എ​ന്ന ചോ​ദ്യ​ത്തി​നോ​ട് മൃ​ണാ​ൾ വി​യോ​ജി​ച്ചു. അ​ങ്ങ​നെ നി​ർ​ബ​ന്ധ​മി​ല്ല. പ്ര​ണ​യി​ക്കു​ന്ന ആ​രും സ്നേ​ഹം ന​ൽ​കു​ന്ന​വ​രാ​യി​രി​ക്കും. സ്നേ​ഹം ന​ൽ​കു​ന്ന​തി​നൊ​പ്പം അ​ത് സ്വീ​ക​രി​ക്കാ​നും സാ​ധി​ക്ക​ണം. പ്ര​ണ​യ​ത്തി​ന്‍റെ നി​ർ​വ​ച​ന​ങ്ങ​ൾ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ്ര​ണ​യ​ത്തി​ലാ​കു​മ്പോ​ൾ ലിം​ഗ​ഭേ​ദ​മി​ല്ലാ​തെ ത​ന്നെ പ​ങ്കാ​ളി​ക്കാ​യി പ​ല കാ​ര്യ​ങ്ങ​ളും ചെ​യ്യും. അ​വി​ടെ നി​ങ്ങ​ൾ പൂ​ർ​ണ​മാ​യും കീ​ഴ​ട​ങ്ങു​ക​യാ​ണ്-‘ മൃ​ണാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം ന​ട​ന്‍ ധ​നു​ഷു​മാ​യി താ​രം പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വാ​ല​ന്‍റൈ​ന്‍ ദി​ന​ത്തി​ല്‍ ഇ​രു​വ​രും വി​വാ​ഹം ക​ഴി​ക്കു​മെ​ന്ന ത​ര​ത്തി​ലും അ​ഭ്യൂ​ഹ​ങ്ങ​ള്‍ അ​ടു​ത്തി​ടെ പ്ര​ച​രി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ്യ​ക്ത​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ഇ​രു​വ​രും ന​ട​ത്തി​യി​ട്ടി​ല്ല.

Related posts

Leave a Comment