മ​ണ്മ​റ​ഞ്ഞ പ്രി​യ​പ്പെ​ട്ട​വ​രു​ടെ സ്മ​ര​ണ​യ്ക്ക് 1000 പു​സ്ത​ക​ങ്ങ​ൾ; മാ​തൃ​ക​യാ​യി കു​ടും​ബം

അ​ഞ്ച​ല്‍ : മ​ണ്മ​റ​ഞ്ഞ പ്രി​യ​പ്പെ​ട്ട​വ​രു​ടെ സ്മ​ര​ണ പു​തു​ക്കാ​നും ഓ​ര്‍​മ​ക​ള്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​നു​മാ​യി ലൈ​ബ്ര​റി​ക്ക് 1000 പു​സ്ത​ക​ങ്ങ​ളും ഇ​വ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി റാ​ക്ക് ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​യും വാ​ങ്ങി ന​ല്‍​കി​യ കു​ടും​ബം മാ​തൃ​ക​യാ​യി.

അ​ല​യ​മ​ണ്‍ മീ​ന്‍​കു​ളം ആ​നി​തോ​ട്ട​ത്തി​ല്‍ അ​ന്ത​രി​ച്ച ജോ​സ് മാ​ത്യു ആ​നി​തോ​ട്ട​ത്തി​ലി​ന്‍റെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് കോ​ട്ട​യം അ​തി​ര​മ്പു​ഴ കു​ന്നും​പു​റ​ത്ത് വീ​ട്ടി​ല്‍ അ​ന്ത​രി​ച്ച ജോ​ജി കു​ന്നും​പു​റ​ത്തി​ന്‍റെ​യും സ്മ​ര​ണ​യ്ക്കാ​യി ഇ​രു​വ​രു​ടെ​യും കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​ണ് 1000 പു​സ്ത​ക​ങ്ങ​ൾ കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ പ​ത്ത​നാ​പു​ര​ത്ത് ആ​രം​ഭി​ക്കു​ന്ന ലൈ​ബ്ര​റി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്ത​ത്.

ഏ​രൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ പു​ന​ലൂ​ര്‍ എ​എ​സ്പി ഒ. ​അ​പ​ര്‍​ണ്ണ കു​ടും​ബാം​ഗ​ങ്ങ​ളാ​യ ബീ​ന, സി​സി​ലി എ​ന്നി​വ​രി​ല്‍ നി​ന്നും പു​സ്ത​ക​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി.

ഏ​രൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്ആ​തി​ര പ്ര​വീ​ൺ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ടി. ​അ​ജ​യ​ൻ ഏ​രൂ​ര്‍ എ​സ്എ​ച്ച്ഒ ഫ​യാ​സ്, എ​സ്ഐ ഷാ​ജ​ഹാ​ന്‍, കു​ടും​ബ​ത്തി​ന് വേ​ണ്ടി മാ​ക്സ്മി​ല​ൻ പ​ള്ളി​പ്പു​റ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment