അഞ്ചല്‍ : മണ്മറഞ്ഞ പ്രിയപ്പെട്ടവരുടെ സ്മരണ പുതുക്കാനും ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനുമായി ലൈബ്രറിക്ക് 1000 പുസ്തകങ്ങളും ഇവ സൂക്ഷിക്കുന്നതിനായി റാക്ക് ഉള്‍പ്പടെയുള്ളവയും വാങ്ങി നല്കിയ കുടുംബം മാതൃകയായി.
അലയമണ്‍ മീന്‍കുളം ആനിതോട്ടത്തില്‍ അന്തരിച്ച ജോസ് മാത്യു ആനിതോട്ടത്തിലിന്റെയും അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് കോട്ടയം അതിരമ്പുഴ കുന്നുംപുറത്ത് വീട്ടില്‍ അന്തരിച്ച ജോജി കുന്നുംപുറത്തിന്റെയും സ്മരണയ്ക്കായി ഇരുവരുടെയും കുടുംബാംഗങ്ങള്‍ ആണ് 1000 പുസ്തകങ്ങൾ കേരള പോലീസ് അസോസിയേഷന് പത്തനാപുരത്ത് ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് സംഭാവന ചെയ്തത്.
ഏരൂര്‍ പോലീസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുനലൂര്‍ എഎസ്പി ഒ. അപര്‍ണ്ണ കുടുംബാംഗങ്ങളായ ബീന, സിസിലി എന്നിവരില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
ഏരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ആതിര പ്രവീൺ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി. അജയൻ ഏരൂര്‍ എസ്എച്ച്ഒ ഫയാസ്, എസ്ഐ ഷാജഹാന്, കുടുംബത്തിന് വേണ്ടി മാക്സ്മിലൻ പള്ളിപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു.
