താ​ങ്ങാ​നാ​വാ​ത്ത ബാ​ധ്യ​ത, അ​ഷ്ടി​ക്കു​പോ​ലും വ​ക​യി​ല്ലാ​താ​യി: ക​ടം ഏ​റി​യ​പ്പോ​ൾ ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി; ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് മി​ക​ച്ച പ​ച്ച​ക്ക​റി കൃ​ഷി ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് ജേ​താ​വ്

ക​ണ്ണൂ​ര്‍: സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളെ തു​ട​ർ​ന്ന് ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി. ക​ണ്ണൂ​ര്‍ ചെ​റു​പു​ഴ ഇ​ട​വ​ര​മ്പ് സ്വ​ദേ​ശി ഏ​ലി​യാ​സ് അ​മ്പാ​ട്ടാ​ണ് മ​രി​ച്ച​ത്. കീ​ട​നാ​ശി​നി ക​ഴി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഏ​ലി​യാ​സ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

മി​ക​ച്ച പ​ച്ച​ക്ക​റി കൃ​ഷി ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് ഇ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും. ഏ​ലി​യാ​സി​ന് സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment