കോഴിക്കോട്: ജനപ്രതിനിധികളെ ലക്ഷ്യമിട്ട് വ്യാജ വാഗ്ദാനങ്ങളിലൂടെ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിലായി. മൂന്നുകോടി നല്കിയാല് സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രി ആക്കാമെന്നുപറഞ്ഞാണ് വിദ്യാ ബാലകൃഷ്ണന് എംഎല്‍എയ്ക്ക് കഴിഞ്ഞ ദിവസം ഫോൺകോൾ വന്നത്.
സംഭവത്തിൽ ഡല്‍ഹി സ്വദേശികളായ നിതിന്‍കുമാര്‍, ഗൗരവ് എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ.ടി നിയമത്തിലെ വകുപ്പ് ഡി പ്രകാരവും ആൾമാറാട്ടം, വഞ്ചനാ ശ്രമം എന്നീ കുറ്റങ്ങളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സൈബർ ക്രൈം അസിസ്റ്റന്റ് കമ്മീഷണർ എസ്.എം. പ്രദീപ് കുമാറിനന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പ്രിയങ്കഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന് രാജ്കുമാര് എന്നു പറഞ്ഞായിരുന്നു ഇവര്‍ എംഎല്‍എയെ വിളിച്ചത്. വിദ്യയ്ക്ക് പുറമെ എം.പിമാരായ ഷാഫി പറമ്പില്‍,ഡീന്‍ കുര്യാകോസ് എന്നിവര്‍ക്കും സമാന രീതിയിലുള്ള കോളുകള്‍ കിട്ടിയിരുന്നു.
