‘കൂ​ടെ ജോ​ലി​ചെ​യ്ത സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് യാ​ത്ര ചോ​ദി​ക്കാ​ൻ പോ​ലും അ​വ​സ​രം ന​ൽ​കാ​തെ ക​റി​വേ​പ്പി​ല എ​ടു​ത്തു പു​റ​ത്തി​ടു​ന്ന പോലെ ചെയ്തു’: പ്രേം ​കു​മാ​റി​നെ പി​ന്തു​ണ​ച്ച് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ

ന​ട​ൻ പ്രേം ​കു​മാ​റി​നെ പി​ന്തു​ണ​ച്ച് സം​വി​ധാ​യ​ക​ൻ വി​ന​യ​ൻ. പ്രേം ​കു​മാ​റി​നോ​ട് ഒ​രു വാ​ക്കു പോ​ലും പ​റ​യാ​തെ ഒ​ഴി​വാ​ക്കി​യ​ത് ശു​ദ്ധ നെ​റി​കേ​ടാ​ണ്. ‘തൂ​മ്പാ​പ്പ​ണി​ക്കു വ​രു​ന്ന കൂ​ലി​പ്പ​ണി​ക്കാ​ര​നോ​ടു പോ​ലും നാ​ളെ മു​ത​ൽ നീ ​വ​ര​ണ്ട എ​ന്നു പ​റ​ഞ്ഞാ​ണ​ല്ലോ ന​മ്മ​ൾ ഒ​ഴി​വാ​ക്കാ​റു​ള്ള​ത്. അ​ല്ല​ങ്കി​ൽ പി​റ്റേ ദി​വ​സം കി​ള​ക്കാ​ൻ വ​രു​മ്പോ​ൾ പ​റ​യാ​തെ വേ​റൊ​രു​ത്ത​നേ വ​ച്ചെ​ന്നു ക​ണ്ടാ​ൽ അ​വ​ൻ വ​ഴ​ക്കു​ണ്ടാ​ക്കും.

പ​ക്ഷേ പ്രേം ​കു​മാ​റി​ന് കൂ​ടെ ജോ​ലി​ചെ​യ്ത സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് യാ​ത്ര ചോ​ദി​ക്കാ​ൻ പോ​ലും അ​വ​സ​രം ന​ൽ​കാ​തെ ക​റി​വേ​പ്പി​ല എ​ടു​ത്തു പു​റ​ത്തി​ടു​ന്ന പോ​ലെ ഒ​ഴി​വാ​ക്കി​കൊ​ണ്ട് മാധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​തി​യ ആ​ളെ നി​യ​മി​ച്ച വാ​ർ​ത്ത കൊ​ടു​ക്കു​ക​യാ​ണ് സാം​സ്കാ​രി​ക വ​കു​പ്പ് ചെ​യ്ത​ത് എ​ന്ന് വി​ന​യ​ൻ പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം…

ന​ട​ൻ പ്രേം​കു​മാ​ർ പ​റ​ഞ്ഞ​തി​ൽ സ​ത്യ​വും വ​സ്തു​ത​യും ഉ​ണ്ട്. ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യു​ടെ ചെ​യ​ർ​മാ​ൻ എ​ന്ന നി​ല​യി​ൽ വ​മ്പ​ൻ​മാ​ർ ഒ​ക്കെ ചെ​യ്ത​തി​ലും ഭം​ഗി​യാ​യി അ​തി​ന്‍റെ ഭ​ര​ണം ന​ട​ത്തു​ക​യും വി​വാ​ദ​ങ്ങ​ൾ​ക്കൊ​ന്നും ഇ​ടം കൊ​ടു​ക്കാ​തെ ചി​ട്ട​യോ​ടെ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്ത പ്രേം ​കു​മാ​റി​നോ​ട് ഒ​രു വാ​ക്കു പോ​ലും പ​റ​യാ​തെ ഒ​ഴി​വാ​ക്കി​യ​ത് ശു​ദ്ധ നെ​റി​കേ​ടാ​യി​രു​ന്നു എ​ന്ന് അ​ന്നു ത​ന്നെ ഞാ​ൻ പ​റ​ഞ്ഞി​രു​ന്നു.

‘തൂ​മ്പാ​പ്പ​ണി​ക്കു വ​രു​ന്ന കൂ​ലി​പ്പ​ണി​ക്കാ​ര​നോ​ടു പോ​ലും നാ​ളെ മു​ത​ൽ നീ ​വ​ര​ണ്ട എ​ന്നു പ​റ​ഞ്ഞാ​ണ​ല്ലോ ന​മ്മ​ൾ ഒ​ഴി​വാ​ക്കാ​റു​ള്ള​ത്. അ​ല്ല​ങ്കി​ൽ പി​റ്റേ ദി​വ​സം കി​ള​ക്കാ​ൻ വ​രു​മ്പോ​ൾ പ​റ​യാ​തെ വേ​റൊ​രു​ത്ത​നേ വ​ച്ചെ​ന്നു ക​ണ്ടാ​ൽ അ​വ​ൻ വ​ഴ​ക്കു​ണ്ടാ​ക്കും.

പ​ക്ഷേ പ്രേം ​കു​മാ​റി​ന് കൂ​ടെ ജോ​ലി​ചെ​യ്ത സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് യാ​ത്ര ചോ​ദി​ക്കാ​ൻ പോ​ലും അ​വ​സ​രം ന​ൽ​കാ​തെ ക​റി​വേ​പ്പി​ല എ​ടു​ത്തു പു​റ​ത്തി​ടു​ന്ന പോ​ലെ ഒ​ഴി​വാ​ക്കി​കൊ​ണ്ട് മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​തി​യ ആ​ളെ നി​യ​മി​ച്ച വാ​ർ​ത്ത കൊ​ടു​ക്കു​ക​യാ​ണ് സാം​സ്കാ​രി​ക വ​കു​പ്പ് ചെ​യ്ത​ത്.

“ഞാ​നൊ​രു സാ​ധാ​ര​ണ ക​ലാ​കാ​ര​ന​ല്ലേ വി​ന​യേ​ട്ടാ” ന​മു​ക്കു വ​ലി​യ പേ​രും പ​ത്രാ​സും ഒ​ന്നും ഇ​ല്ല​ല്ലോ. പ​ക്ഷേ അ​പ​മാ​നി​ക്കാ​ൻ മാ​ത്രം തെ​റ്റൊ​ന്നും ഞാ​ൻ ചെ​യ്തി​ട്ടി​ല്ല. എ​ന്നാ​ണ് അ​ന്നു പ്രേം​കു​മാ​ർ പ​റ​ഞ്ഞ​ത്.

അ​തി​ൽ എ​ല്ലാ​മു​ണ്ട്. ഇ​തി​ഹാ​സ​ങ്ങ​ളേം കോ​ട്ടി​ട്ട പൗ​ര​പ്ര​മു​ഖ​രേം മാ​ത്ര​മ​ല്ല ക​ഴി​വു​ള്ള ക​ലാ​കാ​ര​ന്മാ​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും അ​വ​ര​ർ​ഹി​ക്കു​ന്ന വി​ല​കൊ​ടു​ക്ക​ണം. അ​താ​ണു ജ​നാ​ധി​പ​ത്യം. മ​റി​ച്ചു ചെ​യ്യു​ന്ന​തി​നാ​ണ് സ്വ​ജ​ന പ​ക്ഷ​പാ​ത​മെ​ന്നു പ​റ​യു​ന്ന​ത്. മ​ല​യാ​ള സി​നി​മാ സം​ഘ​ട​ന​ക​ൾ ഒ​ന്നും ഒ​രു വാ​ക്കു കൊ​ണ്ടു പോ​ലും അ​ന്ന് ന​ട​ൻ പ്രേം ​കു​മാ​റി​നെ സ​പ്പോ​ർ​ട്ടു ചെ​യ്തി​ല്ല എ​ന്ന കാ​ര്യ​വും ഇ​വി​ടെ ഓ​ർ​ത്തു പോ​കു​ന്നു.

Related posts

Leave a Comment