കേ​ര​ളാ കോ​ൺ​ഗ്ര​സി​ൽ ‘റോ’ ​ഗ്രൂ​പ്പി​ല്ല: റോ​ഷി അ​ഗ​സ്റ്റി​ൻ; ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​തെ​ല്ലാം കെ​ട്ടു​ക​ഥ

തി​രു​വ​ന​ന്ത​പു​രം: ‘കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ല്‍ റോ ​ഗ്രൂ​പ്പി​ല്ല. എ​ന്‍റെ ജീ​വി​ത​കാ​ല​ത്തി​ല്‍ ഒ​രി​ക്ക​ലും അ​ങ്ങ​നെ​യൊ​രു ഗ്രൂ​പ്പ് ഉ​ണ്ടാ​കി​ല്ല.’ ഇ​പ്പോ​ള്‍ പ്ര​ച​രി​ക്കു​ന്ന​തെ​ല്ലാം കെ​ട്ടു​ക​ഥ​യാ​ണെ​ന്നും മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍.

ജോ​സ് കെ. ​മാ​ണി പാ​ലാ​യി​ല്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന​ത് എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ആ​ഗ്ര​ഹ​മാ​ണ്. പാ​ലാ​യെ അ​നാ​ഥ​മാ​ക്കാ​നാ​കി​ല്ല. അ​വി​ടെ​യു​ള്ള ജ​ന​ങ്ങ​ള്‍ തെ​റ്റുതി​രു​ത്താ​ന്‍ ജോ​സ് കെ. ​മാ​ണി​ക്കു വേ​ണ്ടി വ്യ​ഗ്ര​ത​യോ​ടെ നി​ല്‍​ക്കു​ക​യാ​ണ്. ജോ​സ് കെ. ​മാ​ണി​യു​മാ​യി ഒ​രു ത​ര്‍​ക്ക​വു​മി​ല്ല. പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി പ​റ​യു​ന്ന​താ​ണ് പാ​ര്‍​ട്ടി​യു​ടെ അ​ഭി​പ്രാ​യം.

യു​ഡി​എ​ഫി​ലേ​ക്കു പോ​കു​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല. എ​ല്‍​ഡി​എ​ഫി​ല്‍ ഉ​റ​ച്ചുനി​ല്‍​ക്കു​മെ​ന്ന് പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ത​ന്നെ പ​റ​ഞ്ഞി​രു​ന്നു. പാ​ലാ​യി​ല്‍ ജോ​സ് കെ. ​മാ​ണി മ​ത്സ​രി​ക്കു​മെ​ന്നും പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് ഞാ​ന്‍ പ​റ​ഞ്ഞ​ത്. കെ.​എം മാ​ണി​യെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ അ​പ്‌​ഗ്രേ​ഡാ​യ നേ​താ​വാ​ണ് ജോ​സ് കെ. ​മാ​ണി.

പാ​ര്‍​ല​മെ​ന്‍റി​ലെ ജോ​സ് കെ. ​മാ​ണി​യു​ടെ പ്ര​ക​ട​നം ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ട​ലി​ന്‍റെ അ​വ​കാ​ശം ക​ട​ലി​ന്‍റെ മ​ക്ക​ള്‍​ക്കെ​ന്ന് അ​ദ്ദേ​ഹം പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ജോ​സ് കെ. ​മാ​ണി ന​യി​ക്കു​ന്ന മ​ധ്യ​മേ​ഖ​ല​യാ​ത്ര​യി​ല്‍ വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം യു​ഡി​എ​ഫി​ലേ​ക്ക് പോ​കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന യു​ഡി​എ​ഫ് നേ​താ​ക്ക​ളു​ടെ വി​ശ്വാ​സ​വു​മാ​യി അ​വ​ര്‍ മു​ന്നോ​ട്ട് പോ​ക​ട്ടെ​യെ​ന്നും റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു.ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment