ഷെ​വ​ലി​യ​ര്‍ പ്ര​ഫ. ജെ. ​ഫി​ലി​പ്പ് അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു: ഐ​ഐ​എം ബാം​ഗ്ലൂ​ര്‍ മു​ന്‍ ഡ​യ​റ​ക്ട​റും ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ മാ​നേ​ജ്‌​മെ​ന്‍റ് വി​ദ​ഗ്ധ​നു​മാ​യ ആ​ല​പ്പു​ഴ പു​ളി​ങ്കു​ന്ന് കാ​പ്പി​ന്‍ ഷെ​വ​ലി​യ​ര്‍ പ്ര​ഫ. ജെ. ​ഫി​ലി​പ്പ് (90) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട് ബം​ഗ​ളൂ​രു​വി​ന്‍.

ഐ​ഐ​എം ബാം​ഗ്ലൂ​ര്‍ ഡ​യ​റ​ക്ട​ര്‍, ഒ​ബ്‌​റോ​യ് ഗ്രൂ​പ്പി​ന്‍റെ വൈ​സ്പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ പ​ദ​വി​ക​ള്‍ വ​ഹി​ച്ച ജെ. ​ഫി​ലി​പ് ആ​റ​ര പ​തി​റ്റാ​ണ്ടാ​യി മാ​നേ​ജ്‌​മെ​ന്‍റ് മേ​ഖ​ല​യി​ല്‍ വി​വി​ധ ത​ല​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. ബെം​ഗ​ളൂ​രു, ചെ​ന്നൈ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സേ​വ്യ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍​ഡ് എ​ന്‍റ​ര്‍​പ്ര​ണ​ര്‍​ഷി​പ് (സെം) ​മ​നേ​ജ്‌​മെ​ന്‍റ് സ്‌​കൂ​ളു​ക​ള്‍, എ​ക്‌​സ്‌​ഐ​എം​ഇ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ (കേ​ര​ളം) എ​ന്ന​വ​യു​ടെ സ്ഥാ​പ​ക​നാ​ണ്.

ആ​ല​പ്പു​ഴ പു​ളി​ങ്കു​ന്നി​ല്‍ 1936ല്‍ ​ജ​നി​ച്ച അ​ദ്ദേ​ഹം എ​ക്‌​സ്എ​ല്‍​ആ​ര്‍​ഐ (എ​ക്‌​സ്എ​ല്‍​ആ​ര്‍​ഐ) ജം​ഷ​ഡ്പൂ​രി​ലും തു​ട​ര്‍​ന്നു ഹാ​ര്‍​വാ​ര്‍​ഡ് ബി​സി​ന​സ് സ്‌​കൂ​ളി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി.

ദീ​പി​ക ദി​ന​പ​ത്ര​ത്തി​ന്റെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ് (2024), ര​വി ജെ. ​മ​ത്താ​യി നാ​ഷ​ന​ല്‍ ഫെ​ലോ അ​വാ​ര്‍​ഡ് (1999), എ​ക്‌​സ്എ​ല്‍​ആ​ര്‍​ഐ ലൈ​ഫ് ടൈം ​അ​ച്ചീ​വ്‌​മെ​ന്‍റ് അ​വാ​ര്‍​ഡ്(2009), ദ് ​ഹി​ന്ദു ഗ്രൂ​പ്പി​ന്റെ ദ ​ഡോ​യ​ന്‍​സ് – ഗാ​ര്‍​ഡി​യ​ന്‍​സ് ഓ​ഫ് നോ​ള​ജ് അ​വാ​ര്‍​ഡ് (2017), ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ ലൈ​ഫ് ടൈം ​എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് (2019) എ​ന്നി ബ​ഹു​മ​തി​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ലീ​ലാ​മ്മ തോ​ട്ട​യ്ക്കാ​ട് കൊ​ണ്ടോ​ടി കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ള്‍: ഡോ. ​ഷീ​ബ ആ​ന്റ​ണി (യു​എ​സ്), അ​നി​ന്‍ ജെ. ​ഫി​ലി​പ് (പ്ര​സി​ഡ​ന്‍റ് സെം), ​പ​രേ​ത​യാ​യ മ​രി​യ ഫി​ലി​പ്.

Related posts

Leave a Comment