നി​ര​പ​രാ​ധി​ക​ൾ പോ​ലും നി​യ​മ​പോ​രാ​ട്ടം ന​ട​ത്തേ​ണ്ടി വ​രു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് വെ​ല്ലു​വി​ളി; അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ രാ​ഷ്ട്രീ​യ ആ​യു​ധ​ങ്ങ​ളാ​ക്കി പി​ണ​റാ​യി മാ​റ്റി​യെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റി​ലാ​വു​ക​യും പി​ന്നീ​ട് ജാ​മ്യം ല​ഭി​ക്കു​ക​യും ചെ​യ്ത ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര്ക്കെ​തി​രാ​യ ന​ട​പ​ടി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി. 

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന് വി​രു​ദ്ധ​മാ​യി അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തി​ലു​ള്ള വി​രോ​ധം തീ​ർ​ക്കാ​നാ​ണ് ത​ന്ത്രി​യെ ല​ക്ഷ്യ​മി​ട്ട​തെ​ന്ന് എം​പി ആ​രോ​പി​ച്ചു. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ രാ​ഷ്ട്രീ​യ ആ​യു​ധ​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന പ്ര​വ​ണ​ത​യാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ തു​ട​രു​ന്ന​ത്. ജാ​മ്യം ല​ഭി​ച്ച ശേ​ഷം ചെ​ങ്ങ​ന്നൂ​രി​ലെ വ​സ​തി​യി​ലെ​ത്തി ത​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ ത​ന്ത്രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളു​ടെ ദു​ർ​ബ​ല​ത വ്യ​ക്ത​മാ​ക്കു​ന്ന​താ​ണെ​ന്നും കേ​സ് കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന ത​ന്‍റെ ആ​ദ്യ​കാ​ല സം​ശ​യം ശ​രി​യാ​ണെ​ന്ന് തെ​ളി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മാ​ഭി​മാ​ന​ത്തെ വ്ര​ണ​പ്പെ​ടു​ത്താ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ഭി​ന്നാ​ഭി​പ്രാ​യ​മു​ള്ള​വ​രെ അ​ടി​ച്ച​മ​ർ​ത്തു​ന്ന രീ​തി ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. സ​ർ​ക്കാ​രി​ന്‍റെ ഗൂ​ഢാ​ലോ​ച​ന മൂ​ല​മാ​ണ് താ​ൻ അ​റ​സ്റ്റി​ലാ​യ​തെ​ന്ന് കൂ​ടി​ക്കാ​ഴ്ച​യി​ൽ ത​ന്ത്രി ത​ന്നോ​ട് പ​റ​ഞ്ഞ​താ​യും നി​ര​പ​രാ​ധി​ത്വം കോ​ട​തി​യി​ൽ തെ​ളി​യി​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം അ​ദ്ദേ​ഹം പ്ര​ക​ടി​പ്പി​ച്ച​താ​യും എം​പി അ​റി​യി​ച്ചു.

വി​ശ്വാ​സ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ വി​ഷ​യ​ങ്ങ​ളെ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സ​ർ​ക്കാ​ർ ശൈ​ലി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​മ്മ​ർ​ദം മൂ​ലം നി​ര​പ​രാ​ധി​ക​ൾ പോ​ലും നി​യ​മ​പോ​രാ​ട്ടം ന​ട​ത്തേ​ണ്ടി വ​രു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ന് വെ​ല്ലു​വി​ളി​യാ​ണ്. ത​ന്ത്രി​യു​ടെ നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സി​ന്‍റെ​യും യു​ഡി​എ​ഫി​ന്‍റെ​യും പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment