ചൈ​ന​യി​ൽ​നി​ന്ന് ക​പ്പ​ൽ​വേ​ധ മി​സൈ​ൽ വാ​ങ്ങാ​ൻ ഇ​റാ​ൻ

ല​ണ്ട​ൻ: ചൈ​ന​യി​ൽ​നി​ന്ന് അ​ത്യാ​ധു​നി​ക ക​പ്പ​ൽ​വേ​ധ മി​സൈ​ലു​ക​ൾ വാ​ങ്ങാ​ൻ ഇ​റാ​ൻ. ഇ​റാ​നെ ല​ക്ഷ്യ​മി​ട്ട് അ​മേ​രി​ക്ക പ​ശ്ചി​മേ​ഷ്യ​യി​ൽ നാ​വി​ക​സേ​ന​യെ വി​ന്യ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​നീ​ക്കം.സി​എം-302 എ​ന്നു പേ​രു​ള്ള സൂ​പ്പ​ർ​സോ​ണി​ക് (ശ​ബ്ദ​ത്തേ​ക്കാ​ൾ വേ​ഗ​മു​ള്ള) മി​സൈ​ലു​ക​ളാ​ണ് ഇ​റാ​ൻ വാ​ങ്ങു​ന്ന​ത്. വി​മാ​ന​വാ​ഹി​നി​ക​ളെ വ​രെ മു​ക്കാ​ൻ ശേ​ഷി​യു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​പ്പ​ൽ​വേ​ധ മി​സൈ​ലാ​ണി​തെ​ന്നു ചൈ​ന അ​വ​കാ​ശ​പ്പെ​ടു​ന്നു. താ​ഴ്ന്നു പ​റ​ക്കു​ന്ന ഈ ​മി​സൈ​ലി​നെ വെ​ടി​വ​ച്ചി​ടു​ക ദു​ഷ്ക​ര​മാ​ണ്. 209 കി​ലോ​മീ​റ്റ​റാ​ണ് മി​സൈ​ലി​ന്‍റെ ദൂ​ര​പ​രി​ധി.

ര​ണ്ടു വ​ർ​ഷം മു​ന്പാ​ണ് മി​സൈ​ലു​ക​ൾ വാ​ങ്ങാ​ൻ ച​ർ​ച്ച​യാ​രം​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലെ ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഇ​റേ​നി​യ​ൻ അ​ധി​കൃ​ത​ർ ച​ർ​ച്ച​ക​ൾ വേ​ഗ​ത്തി​ലാ​ക്കി. അ​തേ​സ​മ​യം, എ​ത്ര മി​സൈ​ലു​ക​ളാ​ണു വാ​ങ്ങു​ന്ന​ത് എ​ന്ന​തി​ൽ വ്യ​ക്ത​ത​യി​ല്ല. അ​മേ​രി​ക്ക​യെ വെ​ല്ലു​വി​ളി​ച്ച് ഇ​റാ​നു മി​സൈ​ലു​ക​ൾ ന​ല്കാ​നു​ള്ള അ​ന്തി​മ തീ​രു​മാ​നം ചൈ​ന എ​ടു​ത്തി​ട്ടു​ണ്ടോ എ​ന്ന​തി​ലും അ​വ്യ​ക്ത​ത തു​ട​രു​ന്നു.

യു​ദ്ധ​മു​ണ്ടാ​കു​ന്ന പ​ക്ഷം അ​മേ​രി​ക്ക​യ്ക്കു​മേ​ൽ ഇ​റാ​നു മേ​ൽ​ക്കൈ ന​ല്കാ​ൻ ഈ ​മി​സൈ​ലു​ക​ൾ സ​ഹാ​യി​ക്കു​മെ​ന്ന് ഇ​സ്ര​യേ​ലി​ലെ ചി​ല നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​റാ​നെ വ​രു​തി​യി​ൽ​നി​ർ​ത്താ​നു​ള്ള അ​മേ​രി​ക്ക​ൻ ശ്ര​മ​ങ്ങ​ൾ​ക്ക് മി​സൈ​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കും.ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളെ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളെ​യും വെ​ടി​വ​ച്ചി​ടാ​ൻ ക​ഴി​യു​ന്ന ആ​യു​ധ​ങ്ങ​ളും ചൈ​ന​യി​ൽ​നി​ന്ന് ഇ​റാ​ൻ വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ദീ​ർ​ഘ​കാ​ല സ​ഹ​ക​ര​ണ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ സാ​ധ്യ​മാ​ക്കു​ന്ന​ത്.

പ​ത്തു ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​റാ​ൻ ആ​ണ​വ​ക്ക​രാ​റി​ൽ ഒ​പ്പി​ട്ടി​ല്ലെ​ങ്കി​ൽ അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നാ​ണു പ്ര​സി​ഡ​ന്‍റ് ട്രം​പ് ഈ ​മാ​സം 19നു ​പ​റ​ഞ്ഞ​ത്. ഇ​റാ​നെ​തി​രേ ആ​ഴ്ച​ക​ൾ നീ​ളു​ന്ന യു​ദ്ധ​ത്തി​നാ​ണ് അ​മേ​രി​ക്ക​ൻ പ​ദ്ധ​തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment