5.9കി​ലോ ഭാ​ര​വു​മാ​യി ന​വ​ജാ​ത ശി​ശു ജ​നി​ച്ചു: കു​ഞ്ഞി​നെ ക​ണ്ട് അ​ന്പ​ര​ന്ന് മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും

കു​ഞ്ഞു​ങ്ങ​ൾ ജ​നി​ക്കു​ന്പോ​ൾ സാ​ധാ​ര​ണ അ​വ​രു​ടെ തൂ​ക്കം നാ​ല് കി​ലോ​യി​ൽ മു​ക​ളി​ൽ പോ​കാ​റി​ല്ല. അ​ഥ​വാ പോ​യാ​ൽ ത​ന്നെ വ​ള​രെ അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യി​ട്ടാ​കും. അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് ന്യൂ​യോ​ർ​ക്കി​ലെ ക​യു​ഗ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന​ത്.

ടെ​റി​ക്ക- ഷോ​ൺ ദ​ന്പ​തി​ക​ളു​ടെ നാ​ലാ​മ​ത്തെ കു​ട്ടി​ക്കാ​ണ് അ​മി​ത​ഭാ​രം. കു​ട്ടി​ക്ക് ഭാ​രം കൂ​ടു​ത​ൽ ആ​യി​രി​ക്കു​മെ​ന്ന് മാ​താ​പി​താ​ക്ക​ൾ​ക്ക് ഡോ​ക്ട​ർ നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യി​രു​ന്നു, എ​ങ്കി​ലും കു​ഞ്ഞ് ജ​നി​ച്ച് ക​ഴി​ഞ്ഞ് ഭാ​രം നോ​ക്കി​യ​പ്പോ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ എ​ല്ലാ​വ​രും ഞെ​ട്ടി​പ്പോ​യി. 559കി​ലോ ആ​യി​രു​ന്നു അ​വ​ന്‍റെ തൂ​ക്കം. ആ​റ് മു​ത​ൽ എ​ട്ട്‌​വ​രെ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ളെ ധ​രി​പ്പി​ക്കു​ന്ന ഡ​യ​പ്പ​ർ ആ​ണ് ന​വ​ജാ​ത ശി​ശു​വി​നെ ഇ​പ്പോ​ൾ ധ​രി​പ്പി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, ആ​ശു​പ​ത്രി​യി​ൽ 1 കി​ലോ മാ​ത്രം ഭാ​ര​മു​ള്ള മ​റ്റൊ​രു കു​ഞ്ഞും ജ​നി​ച്ചി​രു​ന്നു. ഒ​രേ ദി​വ​സം ഒ​രേ സ​മ​യം ഭാ​ര​ക്കൂ​ടു​ത​ലു​ള്ള കു​ഞ്ഞും ഭാ​രം കു​റ​ഞ്ഞ മ​റ്റൊ​രു കു​ഞ്ഞും അ​വി​ടെ ജ​നി​ച്ചു എ​ന്ന​ത് വ​ലി​യ പ്ര​ത്യേ​ക​ത ആ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​രു​വ​രു​ടേ​യും ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് ക​യു​ഗ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ പോ​സ്റ്റും ഷെ​യ​ർ ചെ​യ്തു.

Related posts

Leave a Comment