ബ​സി​ൽ അ​ഭി​ഭാ​ഷ​ക​യെ ശ​ല്യം ചെ​യ്ത യു​വാ​വ് ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ;​ വ​ർ​ക്ക​ല​യി​ലെ ലോ​ഡ്ജി​ൽ ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃതദേഹം

തി​രു​വ​ന​ന്ത​പു​രം: ബ​സ് യാ​ത്ര​യ്ക്കി​ടെ യു​വ​തി​യെ ശ​ല്യം ചെ​യ്ത കേ​സി​ലെ പ്ര​തി ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി വി​മ​ൽ​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്. വ​ർ​ക്ക​ല​യി​ലെ ലോ​ഡ്ജി​ലാ​ണ് വി​മ​ൽ​കു​മാ​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഫെ​ബ്രു​വ​രി 11ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ആ​റ്റി​ങ്ങ​ലി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്ത അ​ഭി​ഭാ​ഷ​ക​യെ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രെ മം​ഗ​ല​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ദൃ​ശ്യ​ങ്ങ​ൾ സ​ഹി​ത​മാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. ഇ​തേ തു​ട​ർ​ന്ന് വി​മ​ൽ​കു​മാ​റി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സ് ന​മ്പ​ർ സ​ഹി​തം ഫോ​ട്ടോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.

വി​മ​ൽ​കു​മാ​റി​നെ മു​റി​ക്ക് പു​റ​ത്ത് കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ലോ​ഡ്ജ് മാ​നേ​ജ​ർ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​തി​ൽ തു​റ​ന്ന​പ്പോ​ഴാ​ണ് ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment